ഒന്നുകിൽ രോഗത്തെ അതിശക്തമായി നിയന്ത്രിക്കുക, അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഒഴിവാക്കുക

0
152

Vivek Narayanes

ഇന്ത്യയുടെ മുന്നിൽ ഒന്നുകിൽ രോഗത്തെ അതിശക്തമായി നിയന്ത്രിക്കുക അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഒഴിവാക്കുക എന്നീ പരസ്പര വിരുദ്ധമായ രണ്ട വഴികളെ ഉള്ളൂ. ഒരേ സമയം രോഗവ്യാപന നിയന്ത്രണവും സാമ്പത്തിക മാന്ദ്യം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ് .നടക്കില്ല എന്ന് പറയാം.അതെ സമയം ഈ പ്രതിസന്ധി ഘട്ടത്തിൽ ചെയ്യുവുന്ന അഭൂതപൂർവ്വമായ ചില കാര്യങ്ങൾ ഉണ്ട് എന്ന് ഈയുള്ളവൻ കരുതുന്നു.അതിവിടെ നിർദ്ദേശിക്കുന്നു

അതിൽ പ്രധാനപ്പെട്ടത് രോഗബാധിതരല്ല എന്ന് ഉറപ്പു വരുത്തിയ ജോലിക്കാരെ ഫാക്ടറികളിലും ഓസ്‌ഫീസുകളിലും താമസിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് . ഫാക്ടറികളിൽ താമസ സ്‌ഥലം കണ്ടെത്തുവാൻ ബുദ്ധിമുട്ടുണ്ടാകില്ല. ശുചി മുറികളും കിച്ചണുകളും മറ്റും മാത്രം നിർമിചു നൽകിയാൽ മതിയാകും . അങ്ങനെ ചെയ്‌താൽ; പല ഫാക്ടറികളും പ്രവർത്തിച്ചു തുടങ്ങുവാനാകും

ബ്ലൂ കോളർ വർക്കർമാർക്കു പുറമെ വൈറ്റ് കോളർ ജോലിക്കാർക്കും അവരവരുടെ ഓഫീസുകളിൽ തന്നെ താമസിക്കുവാൻ അവസരം ചെയ്തു കൊടുക്കുവാന് സാധിക്കും .നമ്മുറെ നഗരങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്ന സൗകര്യങ്ങൾ കണ്ടു മനസ്സിലാക്കിയവർ ഇത്തരം ഒരു നിർദ്ദേശത്തിനോട് എതിർപ്പ് പ്രകടിപ്പിക്കില്ല .മേല്പറഞ്ഞ നീക്കങ്ങൾ ഒരു മിനിമം ബിസിസിനാസ് ആക്ടിവിറ്റി പുനര്നിര്മ്മിക്കുവാൻ പര്യാപ്തമാണ് .കാർഷിക സമ്പദ വ്യവസ്‌ഥ തകരാതെ ശ്രദ്ധിക്കുക എന്നതാണ് അത് പോലെ തന്നെ പ്രധാനമായ കാര്യം .

അതിന്നായി വിളവെടുക്കാറായ വിളകൾ ശേഖരിക്കുവാൻ കർഷകർക്ക് അനുമതി നല്കുകായും അവയിൽ പെരിഷബിൾ ഗുഡ്‌സ് ആയ പച്ച ക്കറികളും മറ്റും താങ്ങു വില സംഭരിക്കുവാൻ സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കുകയും വേണം. അല്ലാത്ത പക്ഷം അത് കാർഷിക മേഖലയുടെ അനിവാര്യമായ തകർച്ചയിലേക്കു നയിക്കും . കർഷരുടെ നഷ്ടം ഭീമമായിരിക്കും .രാജ്യത്തെ പണക്കാരുടെ കയ്യിൽ ഉള്ള ഡെഡ് മണിയുദ് ഒരു ഭാഗം സർക്കാരിന്റെ കയ്യിൽ എത്തിക്കാനുള്ള നയങ്ങൾ ആണ് റെവന്യൂ കളക്ഷന്റെ ഭാഗമായി സർക്കാരുകൾ സ്വീകരികേകണ്ടതു . സാധാരണ ഗതിയിൽ ഉള്ള വില്പന നികുതിയും മറ്റും ഗണ്യമായി കുറയുന്ന ഈ സാഹചര്യത്തിൽ മറ്റു മാർഗ്ഗങ്ങൾ സർക്കാർ തേടണം .

കേരളം പോലുള്ള ഒരു സംസ്‌ഥാനത്ത്‌ ഇതിനു വേണ്ടി സർക്കാറിന് ചെയ്യാവുന്നത് റിയൽ എസ്റ്റേറ്റ് മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് . സ്‌ഥലത്തിനു മേലുള്ള നിയന്ത്രണങ്ങൾ എടുത്തു കളയുകയും ക്രയ വിക്രയത്തിനു ഉയർന്ന രജിസ്‌ട്രേഷൻ നികുതി ഏർപ്പെടുത്തുകയും ചെയ്‌താൽ വർഷങ്ങൾ ആയി മുടങ്ങി കിടക്കുന്ന അനേകം റിയൽ എസ്റ്റേറ്റ് ട്രാന്സാക്ഷനുകൾ നടക്കുകയും അവയിൽ നിന്നും ഭീമമായ നികുതിപ്പണം സർക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും .

തണ്ണീർ തട നിയമം പോലെയുള്ള നൂലാമാലകൾ കേരളം പോലെ ജന സാന്ദ്രതയും സ്‌ഥല ദൗലഭ്യതയുമുള്ള സ്‌ഥലത്ത്‌ ആവശ്യമുണ്ടോ എന്ന് ആലോചിക്കുക . പല പ്രദേശങ്ങളിലും ഈ നയം അനാവശ്യവും അശാസ്ത്രീയവും ആണ് എന്നിരിക്കെ അത്തരം സ്‌ഥലങ്ങളിൽ നിലം ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുവാൻ സർക്കാർ അനുവദിക്കുകയും അതിനു ഒരു വലിയ തുക ഉടമസ്‌ഥരിൽ നിന്ന് ഈടാക്കുകയും ചെയ്യുക. ഉടമസ്‌ഥർ സന്തോഷത്തോടെ അതിനു തയ്യറാകും .സർക്കാരിന് വം തുക ലഭിക്കുകയും ചെയ്യും കേരളത്തിലെ നദീതടങ്ങളിലും ജല സംഭരണികളിലും ശേഖരിക്കപ്പെട്ടു കിടക്കുന്ന മണൽ സർക്കാർ ജനങ്ങൾക്ക് വിൽക്കുക. അതിനു ഇപ്പോഴേ തന്നെ പണം കൊടുത്തത് ബുക്ക് ചെയ്യുവാൻ ജനങ്ങളെ അനുവദിക്കുക . സർക്കാരിന് വരുമാനവുമായി , നിര്മാണചെലവ് ജനങ്ങൾക്കു കുറയുകയും ചെയ്യും

അമ്പതു ലക്ഷത്തിൽകൂടുതൽ തുക വാർഷിക ആദായ നികുതി അടക്കുന്നവർക്കു മാത്രമായി സർക്കാറിനു ഒരു ഓൺ ലൈൻ ലോട്ടറി തുടങ്ങാവുന്നതാണ് . ശത കോടികൾ സമ്മാനമായി നൽകുന്ന ഈ ലോട്ടറിയിൽ വീട്ടിൽ വെറുതെ ബോറടിച്ചി രിക്കുന്ന ശത കോടീശ്വരന്മാർ പങ്കെടുക്കുകയും അതിൽ നിന്നും സർക്കാരിന് വൻ തുക വരുമാനമായി ലഭിക്കുകയും ചെയ്യും .

കാശില്ല കാശില്ല എന്ന് സർക്കാർ കരഞ്ഞിട്ട് കാര്യമില്ല . കാശ് ആരുടെ കയ്യിലുമില്ല. ആർ ബി ഐ പണം അടിച്ചിറക്കിയാൽ അത് പണപ്പെരുപ്പത്തിനും പിന്നീട് വിലക്കയറ്റത്തിനും കാരണമാകും . അത് കൊണ്ട് ചെയ്യാവുന്ന മറ്റു മാർഗ്ഗങ്ങൾ കൂടി അവലംബിക്കുക . വെറുതെ വൻതുക വൻ പലിശക്ക് കടമെടുത്ത് സർക്കാർ മുടിയരുത്