ലൂസിഫർ രണ്ടാംഭാഗത്തിൽ ഒരു പ്രേതമായിട്ടെങ്കിലും അഭിനയിക്കാൻ വിളിക്കുമോയെന്ന് വിവേക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
226 VIEWS

വിവേക് ഒബ്‌റോയ് ബോളീവുഡിൽ അറിയപ്പെടുന്ന താരമായിട്ടു ഏറെനാൾ കഴിഞ്ഞു. ഐശ്വര്യ റായിയുമായുള്ള പ്രണയത്തോടെ വിവേകിനെ പാപ്പരാസികളും കുറച്ചൊന്നുമല്ല പിന്തുടർന്നത്. അതൊക്കെ പഴങ്കഥ . ലൂസിഫറിലെ വില്ലൻ വേഷം വിവേകിന് കേരളത്തിൽ നേടിക്കൊടുത്ത പ്രശസ്തി ചില്ലറയൊന്നുമല്ല. സാധാരണ വില്ലൻ പരിവേഷങ്ങളിൽ നിന്നും മാറി മിതമായ അഭിനയ രീതികൊണ്ടാണ് വിവേക് പ്രേക്ഷകരെ കയ്യിലെടുത്തത്. പിന്നീട് താരം ‘കടുവ’ എന്ന മലയാള സിനിമയിലും അഭിനയിച്ചു .

എന്നാലിപ്പോൾ വിവേക് പറഞ്ഞ ഒരു ഡയലോഗ് ആണ് സിനിമാലോകം ഏറ്റെടുത്തത്. ലൂസിഫർ രണ്ടാംഭാഗത്തിൽ ഒരു പ്രേതമായിട്ടെങ്കിലും അഭിനയിക്കാൻ വിളിക്കുമോ എന്നാണു താരം ചോദിക്കുന്നതു. ലൂസിഫറിന്റെ ആദ്യഭാഗത്തിൽ ക്ളൈമാക്സിൽ വിവേക് ഒബ്രോയി അഭിനയിച്ച കഥാപാത്രം കൊല്ലപ്പെടുന്നുണ്ട് . അതുമായി ചേർത്താണ് താരത്തിന്റെ ഈ അഭിപ്രായം. മോഹൻലാലിനെ ഏറെ ഇഷ്ടപ്പെടുന്ന വിവേകിന് കേരളവുമായി വളരെ നല്ല ബന്ധമാണുള്ളത്.

***

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ