നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തി തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വികെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ വി കെ പ്രകാശ് സംവിധാനം ചെയുന്ന പുതിയ ചിത്രമായ ലൈവ് -ൽ മമ്‌താ മോഹൻദാസ് ആണ് കെന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, രശ്മി സോമൻ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. നിർമ്മാണം ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും . മലയാളത്തിൽ ഫിലിംസ് 24ന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ലൈവ്. സമകാലികവും സാമൂഹിക പ്രസക്തവും പുതുമയുള്ളതുമായ വിഷയമാണ് ലൈവ് പറയുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. നിഖിൽ എസ്. പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുനിൽ എസ്. പിള്ളയാണ് ചിത്രസംയോജനം നിർവഹിക്കുന്നു , സംഗീതം അൽഫോൻസ്.

Leave a Reply
You May Also Like

സീരിയസ് ആവാൻ റോയിയെ പ്രേരിപ്പിച്ച ഘടകം അയാളുടെ ഉള്ളിലെ പ്രണയമായിരുന്നു

Theju P Thankachan ആണുങ്ങൾ നന്നാവാൻ അവരെപ്പിടിച്ചു കെട്ടിക്കുന്ന ഒരേർപ്പാട് ഉണ്ട് നാട്ടിൽ. ഉത്തരവാദിത്തം ഇല്ലാത്തവരും…

ലിംഗ മാറ്റ ശാസ്ത്രക്രിയ, സെക്ഷ്വാലിറ്റി തുടങ്ങിയ കാര്യങ്ങളെ ചിത്രം വളരെ കൺവിൻസിങ് ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്

Firaz Abdul Samad ജോൺ അബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിച്ച്, നവാഗതനായ വിഷ്ണു ശിവപ്രസാദ് സംവിധാനം…

വിക്രമിന് നായിക കങ്കണ

അലൗകിക് ദേശായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സീത- ദി ഇൻകാർനേഷൻ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിയാൻ…

തെറ്റാണെന്ന് പൂർണ വിശ്വാസം ഉള്ളൊരു കാര്യത്തെ അറിഞ്ഞു കൊണ്ട് സപ്പോർട്ട് ചെയുമ്പോൾ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഫാക്ടർ എന്തായിരിക്കും ?

Vanity (ദുരഭിമാനം ) Defenitely My Favourite Sin – By Devil Devil’s Advocate…