മനുഷ്യർ ജാതി-മതങ്ങൾക്കും കെട്ടുകഥകൾക്കും വേണ്ടി തമ്മിലടിക്കുമ്പോൾ രാഷ്ട്രീയക്കാർ നമ്മുടെ പോക്കറ്റ് കൊള്ളയടിക്കുന്നു

  230

  Sak Saker 

  ജയലളിത എന്ന സ്ത്രീയുടെ തോഴി എന്ന പേരിൽ തമിഴ്‌നാട്ടിൽ പ്രശസ്തയായ തമിഴ്മക്കളുടെ പ്രിയപ്പെട്ട ചിന്നമ്മ ശശികലയുടെ 1600കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി പഴയ യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന രാജയും കരുണാനിധിയുടെ മകൾ കനിമൊഴിയും ചേർന്നു 20000കോടിയുടെ അഴിമതി നടത്തിയതായി അന്വേഷണഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു കൂടാതെ പ്രിയങ്കയുടെ ഭർത്താവ് റോബർട് വാദ്രയുടെ കോടികളുടെ അഴിമതികൾഇപ്പോൾ കേന്ദ്രഏജൻസികളുടെ അന്വേഷണപരിധിയിലാണ്.  ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണത്തിലൂടെ 1500കോടി പോക്കറ്റിലാക്കിയതിനു ഇപ്പോൾ ജയിൽശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .

  ഇനി നമ്മുടെ നാട്ടിലേക്ക് വന്നാൽ ഒന്നുമില്ലായ്മയിൽ നിന്നും എംപിയും എം.എൽ.എയും മന്ത്രിയുമൊക്കെയാകുന്ന രാഷ്ട്രീയക്കാർ കേവലം അടുത്തതെരഞ്ഞെടുപ്പു ആകുമ്പോഴേക്കും മണിമാളികകളും ആഡംബരകാറുകളും ബിനാമി ബിസിനസുകളുമൊക്കെയായി കോടികളുടെ ആസ്തിയിൽ എത്തുന്നതും പിന്നീട് അവരുടെപേരിൽ പാലംഅഴിമതി, ബാർകോഴ, മേടിക്കൽ കോളേജ് തട്ടിപ്പ് തുടങ്ങിയഅഴിമതിക്കഥകൾ പുറത്തുവരുന്നതും പിന്നീട് കുറച്ചുകഴിയുമ്പോഴേക്കും ഇതെല്ലാം പുകയായി മാറുന്നതും നിത്യസംഭവമാണ് .

  ഇത്രയും ഞാൻ പറഞ്ഞത് ഈ അഴിമതികളിലൂടെ ഇവർ മോഷ്ടിച്ചുകൊണ്ടിരിക്കുന്നതു എന്റെയും നിങ്ങളുടെയും നികുതിപ്പണമാണ് ഈ രാഷ്ട്രീയക്കാർ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നാം പൊതുജനങ്ങൾ അറിയാത്ത ഒരു അണ്ടർസ്റ്റാന്ഡിങ് ഉണ്ട് അതുകൊണ്ടാണ് ഇവർ ഓരോരുത്തരും പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണക്കാരുടെ അഴിമതിയെപ്പറ്റി ആർത്തട്ടഹസിക്കുമെങ്കിലും ഭരണത്തിൽ വരുമ്പോൾ മറ്റവരുടെ അഴിമതിയെക്കുറിച്ചു മൗനം പാലിക്കുന്നതും ദുർബലമായ അന്വേഷണങ്ങളിലൂടെ പ്രതികളെ രക്ഷിച്ചെടുക്കുന്നതും. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഇബ്രാഹിംകുഞ്ഞിന് പാലാരിവട്ടംപാലം സംഭവത്തിൽ വ്യക്തമായ പങ്കുണ്ടന്നറിഞ്ഞിട്ടും അറസ്റ്റ്ചെയ്യാൻ പിണറായി സർക്കാർ അമാന്തം കാണിക്കുന്നത്. റോബർട് വാദ്രയെ അറസ്റ്റ് ചെയ്യാൻ ബിജെപി കാണിക്കുന്ന താത്‌പര്യമില്ലായ്മയും. 

  ഇതൊക്കെത്തന്നെയാണ് ഇവർ കൊള്ളയടിക്കുന്നത് നമ്മൾ പൊതുജനങ്ങളുടെ പണമാണ് എന്നറിഞ്ഞിട്ടും നമ്മൾ കാണിക്കുന്ന നിസ്സംഗതയാണ് ഏറ്റവും വലിയ ക്രൂരത ഇതിനെതിരെ പൊതുജനങ്ങൾ ഉയർത്തെണീക്കേണ്ടിയിരിക്കുന്നു. നമ്മളാൽ കഴിയുന്നരീതിയിൽ സോഷ്യൽമീഡിയകളിലൂടെയും മറ്റു പ്ലാറ്റുഫോമുകളിൽ കൂടിയും ഇവരുടെ തൊലിയുരിച്ചു കാണിക്കേണ്ടിയിരിക്കുന്നു. പക്ഷെ നിർഭാഗ്യകരം എന്നുപറയട്ടെ നമുക്കതിനൊന്നിനും സമയം ഇല്ല . പകരം സമൂഹത്തിനു യാതൊരു പ്രയോജനവും ഇല്ലാതെ മനുഷ്യൻ അവന്റെ സ്വന്തംലാഭത്തിനുവേണ്ടി ഉണ്ടാക്കിയ വെറും കെട്ടുകഥകളെ അടിസ്ഥാനമാക്കി കെട്ടിപ്പൊക്കിയ ജാതിയുടെയും മതത്തിന്റെയും മതഗ്രന്ഥങ്ങളുടെയും മതാചാരങ്ങളുടെയും പേരിൽ തമ്മിൽ തല്ലാനും പരസ്പരം പോർവിളികൾ നടത്താനും പരസ്പരം ചെളിവാരിയെറിയാനും അന്യമതത്തെ പരിഹസിക്കാനും സ്വന്തംമതത്തെ പുകഴ്ത്താനുമായി സ്നേഹസംവാദം നടത്താനുമൊക്കെയേ സമയം ഉളളൂ.