വിട്ടുവീഴ്ച്ചകളുടെ രാജകുമാരൻ 

159

VK Shafeer

വിട്ടുവീഴ്ച്ചകളുടെ രാജകുമാരൻ 

മമ്മൂട്ടിക്കും, മോഹൻലാലിനും ഇടയിൽ ഒരു നടൻ എന്ന വിശേഷണത്തിന് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ ഒട്ടേറെപ്പേർ വന്നുപോയി .എന്നാൽ അവർക്കിടയിൽ ഒരാൾ വേണ്ടെന്നു ആരൊക്കെയോ തീരുമാനിച്ചിരുന്നോ എന്നറിയില്ല . കാരണം ദേവനും, സുരേഷ് ഗോപിയും .ജയറാമും ഒക്കെ ആ വിശേഷണത്തിന് അർഹരായവർ ആണ് . എന്നാൽ നന്ദനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് സുകുമാര ന് അവർക്കിടയിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു എന്ന് ഒരിക്കലും ആരും എഴുതുകയോ ,പറയുകയോ ചെയ്തിട്ടില്ല .

എന്നാൽ 2010 നു ശേഷം ഏറ്റവുമധികം മാധ്യമ – സാമൂഹിക മാധ്യമ വിചാരണ നേരിടേണ്ടി വന്ന നടൻ വേറെയുണ്ടാകില്ല എന്നാണ് തോന്നുന്നത് . അദ്ദേഹത്തിന്റെ മരണവാർത്ത വരെ എഴുതി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പല നല്ല സിനിമകളും അർഹിച്ച വിജയം നേടിയില്ല .ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പോലും വിമർശിക്കപ്പെട്ടു . അദ്ദേഹം എന്തെങ്കിലും പറഞ്ഞാൽ അതിന്റെ നെല്ലും,പതിരും തിരഞ്ഞു കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങി . എന്നാൽ ആ സമയത്തു പോലും അദ്ദേഹം എല്ലാത്തിനെയും സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണാനും , നേരിടാനും തുടങ്ങി . ഒരു പരിധിവരെ സിനിമാ രംഗത്തു ഉള്ളവരും അതിനു വളം വെച്ച് കൊടുത്തു എന്ന് പറഞ്ഞാൽ ഒട്ടും തന്നെ അതിശയോക്തി ഇല്ല .

Image result for prithviraj sukumaran2004 കാലഘട്ടത്തിൽ മലയാള സിനിമാ രംഗം പ്രതിസന്ധിയിൽ ആയി , സിനിമാ നിർമാണം നിലച്ച സമയത്തു സൂപ്പർ മെഗാ താരങ്ങളെ പോലും ഞെട്ടിച്ചു സിനിമയിൽ അഭിനയിക്കാൻ മുന്നോട്ട് വന്ന നടനാണ് അദ്ദേഹം , ഒരുപക്ഷെ ഇതൊക്കെ അദ്ദേഹത്തിന് ശത്രുക്കളെ കൂടുതൽ ഉണ്ടാക്കിയിരിക്കാം . എന്നാൽ ഇത്തരം ആക്രമണങ്ങൾ അദ്ദേഹത്ത കൂടുതൽ കരുത്തനാക്കി ,ശക്തമായ നിലപാടുകൾ എടുത്തു അദ്ദേഹം തന്റെ ധീരത തെളിയിച്ചു . ഇന്ന് പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ മലയാള സിനിമയെ അടയാളപ്പെടുത്തുന്ന ചിഹ്നമായി മാറിയെങ്കിൽ ഇത്തരം ആക്രമണങ്ങളിൽ നിന്ന് കരുത്താണ് അതിന്റെ അടിസ്ഥാന ശില എന്ന് നിസംശയം പറയാം .

ഇന്ന് നടൻ എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ് എന്ന നിലയിലെല്ലാം പേരെടുത്ത അദ്ദേഹത്തിന് തൻറെ ഇംഗിതം അനുസരിച്ചു കഥയും,തിരക്കഥയും സംവിധായകരെ കൊണ്ട് മാറ്റിക്കാൻ സാധിക്കും . എന്നാൽ സിനിമകളുടെ പൂർണ്ണതക്കു വേണ്ടി എന്ത് വിട്ടു വീഴ്ചക്കും തയ്യാറായ കലാകാരനായി അദ്ദേഹം മാറിയിരിക്കുന്നു. ഇപ്പോൾ തിയേറ്ററിൽ തകർത്തു ഓടിക്കൊണ്ടിരിക്കുന്ന അയ്യപ്പനും,കോശിയും എന്ന ചിത്രത്തിൽ രണ്ടാം പകുതിയിൽ ബിജു മേനോൻ നിറഞ്ഞാടി എങ്കിൽ അതിൽ പൃഥ്വിരാജ് എന്ന നടൻ ചെയ്ത വിട്ടുവീഴ്ച വളരെ വലുതാണ്. ഒരുകാര്യം ഉറപ്പിച്ചു പറയാം രണ്ടായിരത്തി ഇരുപതുകൾ പൃഥ്വിയുടെ മാത്രമായിരിക്കും. അത് നടൻ ആയാലും, സംവിധായകൻ ആയാലും, നിർമാതാവ് ആയാലും.