ഓസിനു കിട്ടില്ല ഓസ്കാർ
സിനിമാട്ടോഗ്രാഫർ ആയ വികെ സുഭാഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്
ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ച ശേഷം ചില പ്രമുഖ മലയാള സംവിധായകർ നടത്തിയ പ്രസ്താവനകൾ ആണ് ഈ കുറിപ്പിന്നാധാരം.മികച്ച ഒരു സിനിമയോ ഡോക്യൂമെന്ററിയോ ഉണ്ടാക്കിയാൽ ഓസ്കാർ കിട്ടുമോ? ഇല്ല എന്നാണ് ഉത്തരം,കടമ്പകൾ ഏറെയാണ്… അഥവാ നോമിനേഷൻ കിട്ടിയാലും ഹോളിവുഡിൽ പോയി മാസങ്ങൾ താമസിച്ചു PR വർക്കുകളും പാർട്ടികളും, പ്രദർശനങ്ങളും നടത്തുവാൻ കോടികൾ ചിലവാക്കണം, ഒരു പാർട്ടി ( ഒരു night ) നടത്തുന്ന ക്യാഷ് ഉണ്ടെങ്കിൽ ഇവിടെ ഒരു എസ് ക്ലാസ്സ് ബെൻസ് വാങ്ങാം! അങ്ങനെ എത്ര പാർട്ടികൾ…നടത്തണം, എന്ന് കരുതി ആർക്കെങ്കിലും പണം കൊടുത്തു വാങ്ങാൻ കിട്ടുന്ന അവാർഡ് ആണെന്ന് ധരിക്കേണ്ട സായിപ്പിന്റെ കയ്യിൽ ഇഷ്ടം പോലെ ക്യാഷ് ഉണ്ട് എന്നിട്ടും മത്സരിക്കുന്ന എല്ലാ സായിപ്പന്മാർക്കും ഓസ്കാർ കിട്ടുന്നില്ലല്ലോ? രാജമൗലി RRR നാട്ടു പാട്ടിന് ഓസ്കാർ കിട്ടാൻ ചിലവാക്കിയത് ഏതാണ്ട് 80 കോടി ഇന്ത്യൻ രൂപയാണത്രേ!!!
അപ്പൊ ക്യാഷ് കൊടുത്തു വാങ്ങിയതാണോ ഓസ്കാർ അല്ലാട്ടോ.. കഷ്ട്ടപെട്ടു തന്നെ കിട്ടിയതാണ്, ചിലവുകൾ ഒഴിച്ച് കൂടാൻ പറ്റാത്തതാണ് അത്രതന്നെ ഇത്രയൊക്കെ ചിലവ് ചെയ്തിട്ടും ഓസ്കാർ കിട്ടിയില്ലെങ്കിലോ…? ഗുണദോഷങ്ങൾ ഒരുപാടുണ്ട്…ഇനി ഡോക്യൂമെന്ററിയിലേക്ക് വരാം.. ഇത്തവണ ഓസ്കാർ കിട്ടിയ എലിഫന്റ് വിസ്പർസ് എന്ന ഡോക്യൂമെന്ററി ഒരു മികച്ച സൃഷ്ടി തന്നെ സംശയമില്ല, മേല്പറഞ്ഞ അത്രയും തുക ചിലവായില്ലെങ്കിലും മോശമല്ലാത്ത ക ചിലവ് ഓസ്കാർ കയ്യിൽ കിട്ടുന്നത് വരെ ആയിക്കാണും! ഓസ്കാർ അവാർഡുകൾ അത്ര വല്യ അവാർഡോ ന്നുമല്ല..എന്ന് ചിലർ പറയുന്നത് കേട്ടപ്പോൾ പറഞ്ഞെന്നേയുള്ളൂ, മറ്റ് ഇന്റർനാഷണൽ സിനിമാ അവാർഡുകൾ പോലെ വിരലിലെണ്ണാ വുന്ന ജൂറി അംഗങ്ങൾ അല്ല
ഓസ്കാർ തീരുമാനിക്കുന്നത്, അതുകൊണ്ട് തന്നെ കടമ്പകൾ ഏറെയാണ്..
അമേരിക്കയിലും, ജപ്പാനീലും, കാനഡയിലും ഫ്രാൻസിലും, ഇംഗ്ലണ്ടിലും ഇറ്റലിയിലും ഇന്ത്യയിലും ഒക്കെ നടന്ന അത്ര ചെറുതല്ലാത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഡോക്യൂമെന്ററികളോട്മത്സരിച്ചു മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡുകൾ നേടിയ “THE GREEN MAN ” എന്ന ഞാൻ സംവിധാനം ചെയ്ത ഡോക്യൂമെന്ററി അടുത്ത വർഷം ഓസ്കാർ നോമിനേഷൻ നേടുമോ? ഓസ്കാർ കിട്ടുമോ? ഗ്രീൻ മാൻ കണ്ട ചില സൽമനസ്സുകൾ പറയുന്നു… ഓസ്കാർ കിട്ടുമെന്ന്, എന്റെ മറുപടി മേല്പറഞ്ഞ വിശേഷങ്ങളിൽ ഉണ്ട് , ആഗ്രഹങ്ങൾക്ക് നികുതി ഇല്ലാത്തത്തിനാൽ വെറുതെ മോഹിക്കുവാൻ മോഹം … പിന്നെ, എനിക്ക് കിട്ടുമ്പോൾ ഇമ്മിണി വല്യ അവാർഡ്… മറ്റുള്ളോർക്ക് കിട്ടുമ്പോൾ. അയ്യേ… ഓസ്കാറിനും ജാതിയും മതവും നോക്കുന്നു ഹാ കഷ്ടം!!
ചില ബുദ്ധിജീവി സംവിധായകർ നശിപ്പിച്ച ഡോക്യൂമെന്ററി പ്രസ്ഥാനം പുതിയ തലമുറയെ ഡോക്യൂമെന്ററികൾ എടുക്കുന്നതിൽ നിന്ന് ബഹുദൂരം പിന്നോട്ടടിച്ചു… ഓൺലൈൻ, OTT സാങ്കേതങ്ങളുടെ വരവോടെ പുനർജനിച്ച ഇന്ത്യൻ ഡോക്യൂമെന്ററി പ്രസ്ഥാനം Elephant whispers ” ന് കിട്ടിയ ഓസ്കാർ അവാർഡോടുകൂടി ഊർജ്വ സ്വലമായി മുന്നോട്ട് പോകണം, പുതിയ സംവിധായകരും നിർമ്മാതാക്കളും ഡോക്യൂമെന്ററികൾ നിർമ്മിക്കാൻ മുന്നോട്ട് വരണം .