Connect with us

മോനിഷയുടെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് ആശാ ശരത്തിനെയായിരുന്നു ?

രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ചിത്രമായിരുന്നു ഇത്. ” സായന്തനം ചന്ദ്രികാലോലമായ് “എന്ന് തുടങ്ങുന്ന

 103 total views

Published

on

Vnath Kp

കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകനായിരുന്നു നന്ദഗോപൻ (മോഹൻലാൽ). ഭാര്യയുടെ (പാർവ്വതി) ആത്മഹത്യ ഇദ്ദേഹത്തെ മദ്യത്തിനടിമയാക്കി. ഭാര്യയുടെ കൊലപാതകിയെന്ന് സംശയിക്കപ്പെട്ട നന്ദഗോപനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കലാ മന്ദിരത്തിൽനിന്നും സസ്പെന്റ് ചെയ്തു. തിരിച്ചെടുക്കാതിരിക്കാൻ സെക്രട്ടറി വേലായുധന്റെ (നെടുമുടി വേണു) അടവുകൾ വിഫലമാക്കി അദ്ദേഹം കലാ മന്ദിരത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ മോഹമായിരുന്ന സീതാ കല്ല്യാണം എന്ന നൃത്തശില്പം മാളവിക (മോനിഷ) എന്ന വിദ്യാർത്ഥിനിയെ പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നു. നന്ദഗോപനും മാളവികയും തമ്മിലുള്ള അടുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ട മാളവികയുടെ കാമുകൻ സോമശേഖരൻ (വിനീത്) നന്ദഗോപനെ വിഷം കൊടുത്ത് കൊല്ലുന്നു. ഇതായിരുന്നു ഈ സിനിമയുടെ പ്ലോട്ട്.

May be an image of 2 people and people standingരവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ചിത്രമായിരുന്നു ഇത്. ” സായന്തനം ചന്ദ്രികാലോലമായ് “എന്ന് തുടങ്ങുന്ന യേശുദാസ്‌ ആലാപനത്തിൽ പിറന്ന ഗാനം എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടപ്പെട്ടതാണ്. എന്തോ ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ ഉണ്ട്‌ ആ ഗാനത്തിന്. ” മാണ്ട് ” എന്ന ഒരു രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു രാജസ്ഥാനി ഗാന ശൈലിയാണ്. ” തുമ്രി ” , ” ഗസൽ ” എന്നിവയായും ചെറിയ സാദൃശ്യം ഉണ്ടിതിന്.

Mohanlal-Asha Sharath play husband and wife in 'Drama' | The News Minuteക്ലാസ്സിക്കൽ നൃത്തം പഠിക്കാത്ത ലാലേട്ടൻ ഈ ചിത്രത്തിനുവേണ്ടി നടത്തിയ ശ്രമം വളരെ പ്രശംസനീയമാണ്. മോനിഷ ചെയ്ത മാളവികയുടെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് ഇപ്പോഴത്തെ നടിയും നർത്തകിയുമായ ആശാ ശരത്തിനെയായിരുന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ ആ വേഷം അവർ നിരസിക്കുകയായിരുന്നു. ഇന്നും ഒരു ക്ലാസ്സിക് ഹിറ്റ്‌ ആയി ഈ സിനിമ നിലനിൽക്കുന്നു.

((( കമലദളം )))
സംവിധാനം :- സിബി മലയിൽ
നിർമ്മാണം :- പ്രണവം ആർട്സ്
കഥ, തിരക്കഥ & സംഭാഷണം :- എ. കെ. ലോഹിതദാസ്
ഛായാഗ്രഹണം :- ആനന്ദകുട്ടൻ
ചിത്രസംയോജനം :- എൽ. ഭൂമിനാഥൻ
പശ്ചാത്തല സംഗീതം :- ജോൺസൺ
സംഗീതം :- രവീന്ദ്രൻ
ഗാനരചന :- കൈതപ്രം
കലാസംവിധാനം :- കെ. കൃഷ്ണൻകുട്ടി
ചമയം :- കെ. വേലപ്പൻ, സലീം ( മോഹൻലാൽ )
വസ്ത്രാലങ്കാരം :- എം. എം. കുമാർ, മുരളി ( മോഹൻലാൽ )
നൃത്തം :- കുമാർ, കലാമണ്ഡലം സുജാത
സംഘട്ടനം :- ത്യാഗരാജൻ
നിശ്ചല ഛായാഗ്രഹണം :- അച്യുതാചാരി
പരസ്യകല :- സാബു കൊളോണിയ
അസോസിയേറ്റ് ഡയറക്ടർ :- ജോസ് തോമസ്
പരസ്യം :- സെവൻ ആർട്സ് അഡ്വർടൈസിങ് പ്രൈവറ്റ് ലിമിറ്റഡ്
ഓഡിയോ കേസ്സെറ്റ്സ് :- രഞ്ജിനി
സൗണ്ട് ഇഫെക്ട്സ് :- മുരുകേശ്
ശബ്ദം നൽകിയവർ :- കൃഷ്ണചന്ദ്രൻ, ഹരിപ്പാട് സോമൻ, ശാന്തൻ, സിറിൽ, ജോർജ്, ആനന്ദവല്ലി, അമ്പിളി, സിജി, വത്സമ്മ, ആശ.
ശബ്ദ ലേഖനം :- എ. വി. എം – ആർ. ആർ, എ. വി. എം – ‘ ജി ‘ തീയേറ്റർ, കോദണ്ഡപാണി ഓഡിയോ ലാബ്, പൂജാസ് റിക്കാർഡിങ് സ്റ്റുഡിയോ
പാശ്ചാത്തല സംഗീതലേഖനം :- സുജാത റിക്കാർഡിങ് സ്റ്റുഡിയോ
പ്രോസസ്സിങ് :- വിജയ കളർ ലാബ്
കളർ കൺസൾടന്റ് :- ടി. കെ. ശങ്കർ
പ്രൊഡക്ഷൻ മാനേജേഴ്സ് :- സിത്തു പനക്കൽ, സേതു അടൂർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :- കെ. മോഹനൻ
ബേനർ :- പ്രണവം ആർട്സ്
വിതരണം :- സെവൻ ആർട്സ് ഫിലിംസ്
🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️
അഭിനേതാക്കൾ :-
മോഹൻലാൽ, മോനിഷ, പാർവതി, വിനീത്, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി വേണു, തിക്കുറുശ്ശി സുകുമാരൻ നായർ, സുകുമാരി, ബിന്ദു പണിക്കർ, മാമുക്കോയ, കോഴിക്കോട് ശാന്തദേവി, ശാന്തകുമാരി, കോഴിക്കോട് നാരായണൻ നായർ, വത്സല മേനോൻ, ബോബി കൊട്ടാരക്കര, കുഞ്ചൻ, അലമ്മൂടൻ, നന്ദു, യദുകൃഷ്ണൻ, സുമ ജയറാം.
🎞️🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎞️
ഗാനങ്ങൾ :-
1 = ” പ്രേമോദാരനായ് ” :- കെ. ജെ. യേശുദാസ്, കെ. എസ്‌. ചിത്ര
2 = ” സായന്തനം ചന്ദ്രികാലോലമായ് ” :- കെ. ജെ. യേശുദാസ്
3 = ” കമലദളം മിഴിയിൽ ” :- എം. ജി. ശ്രീകുമാർ, സുജാത മോഹൻ
4 = ” സുമുഹൂർത്തമായ് സ്വസ്തി ” :- കെ. ജെ. യേശുദാസ്
5 =” ജയഗണ മുഖനേ ” :- കാഞ്ഞങ്ങാട് രാമചന്ദ്രൻ
6 = ” ആനന്ദനടനം ആടിനാർ ” :- കെ. ജെ. യേശുദാസ്
7 = ” സായന്തനം ചന്ദ്രികാലോലമായ് ” :- കെ. എസ്‌. ചിത്ര
8 = ” ആനന്ദനടനം ആടിനാർ ” :- ലതാ രാജു
9 = ” അലൈപായുതേ ” :- കാഞ്ഞങ്ങാട് രാമചന്ദ്രൻ
🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️
1992 മാർച്ച്‌ 27 ന് ചിത്രം പ്രദർശനത്തിനെത്തി.

 104 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema19 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement