താരനിബിഢമായ ഓഡിയോ ലോഞ്ചിന് ശേഷം വോയ്‌സ് ഓഫ് സത്യനാഥൻ ഇന്ന് തിയേറ്ററുകളിലേക്ക്

മൂന്നു വർഷത്തിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്. ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച റാഫി ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫൺ എന്റെർറ്റൈനെർ ആണ് വോയ്‌സ് ഓഫ് സത്യനാഥൻ. ഇന്നലെ കൊച്ചിയിലെ ലുലുമാളിൽ നടന്ന ഓഡിയോ ലോഞ്ചിൽ തടിച്ചു കൂടിയ ജനാവലിക്കു മുന്നിൽ ചിത്രത്തിലെ പ്രധാന താരങ്ങൾ ഉൾപ്പെടെ അണിനിരന്ന താര നിബിഡമായ ഓഡിയോ ലോഞ്ച് ആണ് അരങ്ങേറിയത്.

ഫാമിലി എന്റെർറ്റൈനെർ ആയ ഈ ചിത്രം കുടുംബത്തോടൊപ്പം തിയേറ്ററിൽ എത്തി തന്നെ കാണണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു.ദിലീപിനൊപ്പം ജോജു ജോര്‍ജ്, ജോണി ആന്റണി ,അലന്‍സിയര്‍ ലോപ്പസ്, നാദിർഷാ, രമേഷ് പിഷാരടി, ബോബന്‍ സാമുവല്‍, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, വീണാ നന്ദകുമാര്‍, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിലെത്തിയിരുന്നു.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം:അങ്കിത് മേനോൻ,എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, കല സംവിധാനം:എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റൽ മാർക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റിൽസ് :ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്,പി ആർ ഓ പ്രതീഷ് ശേഖർ.

*

Leave a Reply
You May Also Like

ഒരു കവിത പോലെ മനോഹരമായ ഇറോട്ടിക് ഡ്രാമ

Saswath S Suryansh The Dreamers – 2003 ???? Dir: Bernardo Bertolucci Language…

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ…

ഷാരൂഖിന്റേയും നയൻസിന്റെയും ഊഷ്മള പ്രണയരംഗങ്ങൾ, ജവാനിലെ ‘ചലേയ’ എന്ന ഗാനം

സംവിധായകൻ അറ്റ്ലീ സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാനിലെ ‘ചലേയ’…

തൃഷയുടെ വിവാഹം മലയാളിയായ നിർമ്മാതാവുമായോ ?

സൗത്ത് ക്വീൻ എന്ന് ആരാധകർ വിളിക്കുന്ന തൃഷ 40 വയസ്സ് പിന്നിട്ടിട്ടും ഇതുവരെ വിവാഹിതയായിട്ടില്ല, ഉടൻ…