Sanil Thomas സംവിധാനം ചെയ്ത ‘വോയിസീ’ (VOICEE) 35 മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു ഷോർട്ട് മൂവിയാണ്. സാധാരണഗതിയിൽ ഷോർട്ട് മൂവിയ്ക്ക് പ്രമേയമാക്കാത്ത ഒരു ആശയമാണ് VOICEE യിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു സിനിമ കണ്ട പ്രതീതിയാണ് ഈ ഷോർട്ട് മൂവി കാണുമ്പൊൾ. ആസ്വാദകരെ പിടിച്ചിരുത്താൻ പോന്ന സാങ്കേതികമായ നിലവാരവും പ്രമേയത്തിലെ പുതുമയും അവകാശപ്പെടാൻ കഴിയുന്ന ഈ ഷോർട്ട് മൂവി നിങ്ങള്ക്ക് ഇഷ്ടമാകും എന്നത് ഉറപ്പാണ്. ഒരു സിനിമയുടെ സജ്ജീകരണങ്ങൾ വേണ്ടിവന്ന പ്രോജക്റ്റ് ആണ് ഇത് . ഷോർട്ട് മൂവി മേഖല വ്യത്യസ്താശയങ്ങളുടെ കലവറയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ നല്ലൊരു ആസ്വാദനം ലഭിക്കുകിൽ , അതുതന്നെയാണ് ‘സമയമില്ലാ’ കാലത്തിനു നല്ലതും.

Sanil Thomas
Sanil Thomas

രാജ്യത്തെ അജ്ഞാതമായ ഒരു മിലിട്ടറി ഇന്റലിജൻസ് വിംഗ് ചില ഇൻഫോർമേഷൻ ടെക്‌നോളജി വിദഗ്ധരുടെ സഹായത്തോടെ ഒരു വോയിസ് കമന്റിംഗ് ഓപ്പറേഷൻ സിസ്റ്റം വികസിപ്പിക്കുന്നു അതിന് VOICEE എന്ന പേരുകൊടുക്കുന്നു. എന്നാൽ ആ സോഫ്ട്‍വെയർ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലും അങ്ങനെ ചെയ്യപ്പെടുന്നതുകൊണ്ടുണ്ടാകുന്ന ചില അപകടങ്ങൾ വലുതെന്നും മനസിലാക്കിയ അധികൃതർ ആ സോഫ്ട്‍വെയർ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകുന്നു. എന്നാൽ ഇതിനിടയിൽ ഇന്റർനെറ്റിലെ അപകടമേഖലയായ അഥവാ ഇന്റർനെറ്റിലെ അധോലോകം എന്നറിയപ്പെടുന്ന ഡാർക് വെബിലൂടെ ആരോ ഒരാൾ അത് ഡൌൺ ലോഡ് ചെയുന്നു. അത് പരിശോധനയിലൂടെ മനസിലാക്കിയ അധികൃതർ ആ ഫോൺ പിടിച്ചെടുക്കാൻ സൈനിക ഉദ്യോഗസ്ഥനെ ചുമത്തപ്പെടുത്തുന്നു. അയാൾ വിജയകരമായി ആ ഫോൺ പിടിച്ചെടുക്കുകയും ചെയുന്നു. എന്നാൽ വഴിമധ്യേ അയാൾ ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കുന്നതിനിടയിൽ ജയിലിൽ നിന്നും അപ്പോൾ പുറത്തിറങ്ങിയ കള്ളനായ രാജൻ ഉദ്യോഗസ്ഥൻ അറിയാതെ ആ ബാഗ് മോഷ്ടിക്കുകയും ചെയ്യുന്നു. ഇനിയാണ് കഥയുടെ രസകരവും അപകടകരമായതുമായ പോക്ക്.

ബാഗിൽ നിന്നും പ്രസ്തുത ഫോൺ കണ്ടെടുത്ത രാജനെ അത്ഭുതപ്പെടുത്തിക്കൊണ്ട് VOICEE പ്രവർത്തിച്ചു തുടങ്ങുന്നു. അത്ഭുത വിളക്കിൽ നിന്നും ഉയർന്നുവന്ന ഒരു ജിന്നിനെ പോലെ അത് രാജനുമായി സൗഹൃദം സ്ഥാപിക്കുകയും രാജൻ പോലും അറിയാതെ അയാളെ അടിമയാക്കുകയും ചെയ്യുന്നു. അത് രാജനെ കൊണ്ട് അതുവരെ ചെയ്യാത്തെ ക്രൂരകൃത്യങ്ങൾ ചെയ്യിപ്പിക്കുന്നു. സാദാ മോഷണമല്ലാതെ മറ്റൊരു ക്രൂരകൃത്യവും ചെയ്യാത്ത രാജൻ കൊള്ളയും കൊലപാതകവും ബലാത്‌സംഗവും VOICEE യുടെ നിർദ്ദേശപ്രകാരം ചെയുന്നു.

VOICEE യുടെ അടിമയായ അയാൾ ഭ്രാന്തമായ ആവേശത്തിൽ ചെയ്തുകൂട്ടുന്നത് ഒടുവിൽ അയാളെ തന്നെ തിരിച്ചടിക്കുകയാണ്. അയാൾക്ക് ജീവിതത്തിൽ വലിയ ദുരന്തങ്ങൾ സംഭവിക്കുന്നു. അതുമാത്രമോ VOICEE ക്കു പിന്നെന്തു സംഭവിക്കുന്നു എന്നും അറിയണ്ടേ ? അതൊക്കെ നിങ്ങൾ ഈ ഷോർട്ട് മൂവി കണ്ടുതന്നെ അറിയേണ്ടതുണ്ട്. എന്നാൽ ഈയൊരു വിഷയം നമ്മെ പഠിപ്പിക്കുന്ന ചിലതിലേക്കുകൂടി കടന്നുപോകേണ്ടതുണ്ട്.

‘സാങ്കേതികവിദ്യ ഉപയോഗപ്രദമായ ഒരു സേവകനാണ്, പക്ഷേ അപകടകരമായ ഒരു യജമാനനാണ്’

മേല്പറഞ്ഞതു വളരെ സത്യസന്ധമായ ഒരു വാചകമാണ്. ഇന്റർനെറ്റിന്റെ കണ്ടുപിടുത്തം ലോകത്തെ മാറ്റിമറിച്ചത് ചില്ലറയൊന്നും അല്ല. ഇൻഫോർമേഷൻ വളരെ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിന് പുറമെ വളരെ വലിയ സൗഹൃദവലയങ്ങളും രൂപപ്പെടാൻ ഇടയാക്കി. അതുമാത്രമല്ല, ഓരോരുത്തരും അവരിൽ അന്തലിനമായിരുന്ന കഴിവുകളെ പ്രകടിപ്പിക്കാൻ സ്വയമായി വേദി കണ്ടെത്താനും കാരണമായി. എന്നാൽ ഇങ്ങനെയൊരു സ്‌പേസ് അതിന്റെ സ്വാതന്ത്ര്യത്തിന്റെ പരിധികൾ ലംഘിക്കാൻ തുടങ്ങിയത് ഒരുപക്ഷെ ആൻഡ്രോയിഡിന്റെ വരവോടെ ആയിരിക്കും. അതുവരെ ജനകീയമല്ലാതിരുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ജനകീയമാക്കാൻ അതുവഴി സാധിച്ചു. ഒരുപാട് ഗുണങ്ങളെ പോലെ തന്നെ ഒരുപാട് ദോഷങ്ങളും അതുവഴി കയറിവന്നു. ഡാർക് വെബ്, മൊബൈൽ ഗെയിംസ് …എന്തിനു മൊബൈൽ ഫോൺ വരെ നമ്മളെ അഡിക്റ്റ് ആക്കിയിരിക്കുന്നു.

vote for VOICEE

ഈ സിനിമയിൽ പറയുന്ന ‘വോയിസീ ‘ എന്ന അപകടകരമായ സോഫ്ട്‍വെയർ പോലെ തന്നെയാണ് നമ്മുടെ കുട്ടികൾ ചേർന്നുവീഴുന്ന ഇന്റർനെറ്റ് വലകൾ . ഒരുകാര്യവും ഇല്ലെങ്കിൽ പോലും ഫോണെടുത്തു നോക്കുക എന്നതിൽ കവിഞ്ഞൊരു അഡിക്ഷൻ വേറെയുണ്ടോ ? അപ്പോൾ പിന്നെ നാം അതിനുള്ളിലെ നിഗൂഢ വലകളിൽ പെട്ടു കിടക്കുന്ന പ്രാണികൾ ആയാൽ എന്താണ് സംഭവിക്കുക ? വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും …അവരുടേതായ രീതിയിലും ശ്രമിക്കുന്നുണ്ട് ജനങ്ങളെ കുരുക്കിയിടാൻ. ബ്ലൂവെയിൽ, പബ്‌ജി പോലുള്ള വിനാശകരമായ ഗെയിമുകളോ ഡെഡ്‌ലി പോയിസണസും ആണ്. ഈ ലോകം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റിന്റെ നിർദ്ദേശങ്ങൾ കൊണ്ടാണ്. എത്രയോ കുറ്റകൃത്യങ്ങൾ അതിലൂടെ സംഭവിക്കുന്നു, അത് സൈബർ ക്രൈം എന്നതിനേക്കാൾ , സൈബർ വഴി സമൂഹത്തിൽ നടക്കുന്നതും അതുമായൊക്കെ തന്നെ ബന്ധമുണ്ട്.

പണ്ട് നിങ്ങളെ എത്രപേർക്ക് അറിയാമായിരുന്നു ? കൂടിപ്പോയാൽ നിങ്ങളുടെ ഗ്രാമം മുഴുവൻ, അല്ലെങ്കിൽ നിങ്ങൾ ജീവിക്കുന്ന നഗരത്തിൽ നിങ്ങളുടെ ആ ചെറിയ ഏരിയയിൽ മാത്രം, ഇന്നോ ? ഒരുപക്ഷെ നിങ്ങളുടെ സ്വന്തം സ്ഥലങ്ങളിൽ അറിയുന്നതിനെക്കാൾ കൂടുതൽ സുഹൃത്തുക്കൾ നിങ്ങള്ക്ക് മറ്റൊരു ജില്ലയിലോ മറ്റൊരു സംസ്ഥാനത്തിലോ എന്തിന് മറ്റൊരു രാജ്യത്തോ പോലും ഉണ്ടായിക്കൂടാ എന്നില്ല. അപ്പോൾ നിങ്ങൾ പ്രപഞ്ചത്തോളം തന്നെ വളരുകയാണ് . ഈ വളർച്ച ഫേസ്ബുക്കിന്റെയോ വാട്സാപ്പിന്റെയോ ഇൻസ്റാഗ്രാമിന്റെയോ ട്വിറ്ററിന്റെയോ ഒക്കെ നിർദ്ദേശങ്ങൾ അനുസരിക്കുന്നത് കൊണ്ട് മാത്രം ഉണ്ടായതാണ്. അപ്പോൾ പിന്നെ ഗെയിം അഡിക്ട് ആയവരെ മാത്രം നിങ്ങൾ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

ബ്ലൂ വെയിൽ കളിച്ച ബാലൻ ആത്മഹത്യ ചെയ്തു, പബ്‌ജി കളിച്ച യുവാവ് കൂട്ടുകാരനെ കുത്തിക്കൊന്നു , സോഷ്യൽ മീഡിയയിൽ ‘ഫേക് പ്രണയം’ പൊളിഞ്ഞ യുവാവ് ആത്മഹത്യചെയ്തു . നോക്കൂ.. നമ്മുടെ കുട്ടികളെയും സുഹൃത്തുക്കളെയും വയലൻസ് പഠിപ്പിച്ചു സമൂഹത്തിലേക്ക് ഇറക്കിവിടുന്നവർ ഈ സിനിമയിലെ VOICEE പോലെ തന്നെയല്ലേ… ? മറ്റൊരു അപകടച്ചുഴിയാണ് ഡാർക് വെബ് കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ-മയക്കുമരുന്ന് കച്ചവടങ്ങൾ. അതുപോലെ സാത്താൻ സേവ എന്ന മറ്റൊരിനം. ഇതെല്ലം തന്നെ സങ്കേതികവിദ്യയുടെ ദുരുപയോഗങ്ങളാണ്. ചിലപ്പോൾ നിങ്ങളുടെ കയ്യിലിരിപ്പുകൾ കൊണ്ട് നിങ്ങളുടെ കുട്ടികൾ കൂടി വഴിതെറ്റിയേക്കാം. VOICEE യിലൂടെ സംവിധായകൻ നിങ്ങള്ക്ക് മുന്നറിയിപ്പ് നൽകുകയാണ്.

ഇതിൽ കള്ളൻ രാജൻ ആയി അഭിനയിച്ചത് ഇതിന്റെ സംവിധായകൻ തന്നെയാണ് Sanil Thomas . അദ്ദേഹം സംവിധാനവും അഭിനയവും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുപക്ഷെ അഭിനയം കൂടുതൽ മികച്ചു നിന്നു എന്നുവേണം പറയാൻ. ഇതിന്റെ VFX സാങ്കേതിക വർക്കുകളും മ്യൂസിക്കും സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും …എല്ലാം മികവുറ്റതാണ്. നിങ്ങളെ ഈ ഷോർട്ട് മൂവി കാണാൻ ക്ഷണിക്കുകയാണ്. 35 മിനിറ്റ് വെറുതെയാകില്ല. ആക്ടർ ഡിസ്നി ജെയിംസ് ആണ് ഇതിന്റെ ക്രിയേറ്റിവ് ഡയറക്റ്റർ .

VOICEE യിൽ സംവിധാനത്തിന് പുറമെ മികച്ച അഭിനയവും കാഴ്ചവച്ച Sanil Thomas ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാനൊരു അഡ്വക്കേറ്റ് ആണ്. കുട്ടിക്കാലം മുതൽ തന്നെ സിനിമ ഒരു പാഷൻ ആയിരുന്നു . വീട്ടിൽ ഇതുമായി അധികം ബന്ധമില്ലാത്തവർ ആയതുകൊണ്ട് ആണ് പിന്നെ ജോലിക്കു പോയതും . ഞാൻ പുറത്തായിരുന്നു ജോലി ചെയ്തത്. 2011 വരെ വെളിയിലായിരുന്നു . യുകെയിൽ ആയിരുന്നു LL.M പഠിച്ചത്. യുകെയിലും യുഎഇയിലും ഒക്കെയായിരുന്നു വർക്ക് ചെയ്തത്. അവിടെ ആയിരുന്നപ്പോൾ .. ഇവിടെ ഒന്ന് നോക്കണം എന്നൊരു തോന്നലുണ്ടായി .അങ്ങനെ നാട്ടിലേക്കു തിരിച്ചുവന്നു. പിന്നെ ഇൻഡിപെൻഡന്റ്റ് ആയും പ്രാക്ടീസ് ചെയ്തു . സിനിമയിൽ രണ്ടുമൂന്നു ഫ്രെണ്ട്സിനെ ഒക്കെ അസിസ്റ്റ് ചെയ്തു. സ്ക്രിപ്റ്റിങ്ങിന് അവരുടെ കൂടെയിരുന്നു . ബേസിക്കലി… ഈ ഫീൽഡിൽ എനിക്കൊരു അറിവും ഇല്ലായിരുന്നു. M R Rajakrishnan എന്ന സൗണ്ട് എൻജിനിയർ എന്റെ ഫ്രണ്ടായിരുന്നു. പുള്ളി എന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്. പുള്ളിയുടെ കൂടെ മിക്സിങ്ങിൽ ഒക്കെ ഇരിക്കുമ്പോൾ അതിന്റെ കുറെ ടെക്നിക്കൽ കാര്യങ്ങളിലേക്ക് കടക്കുകയും ഡയറക്ടർമാരുടെ കൂടെ സംസാരിക്കാൻ ഒക്കെ ഇടയാകുകയും ചെയ്തു. . ഞാൻ മൈമിൽ ആണ് ആക്ടിങ് തുടങ്ങിയത്. ട്രിവാൻഡ്രം മൈം ഫെസ്റ്റിൽ ഒക്കെ ഉണ്ടായിരുന്നു. 2016 -ൽ ഞാനൊരു ഷോർട്ട് ഫിലിം ചെയ്തു. അതുകഴിഞ്ഞു ഞാൻ രണ്ടു സ്ക്രിപ്റ്റ് വർക്കിങ്ങിൽ ആയിരുന്നു. പിന്നെയാണ് VOICEE യുടെ ആ കൺസപ്റ്റിലേക്ക് വരുന്നത്.”

വോയിസീയെ കുറിച്ച് സനിൽ തോമസ് പറയുന്നു

“രണ്ടു ഫീച്ചർ ഫിലിം സ്ക്രിപ്റ്റ് വർക്ക് ചെയ്തു , ഈ സബ്ജക്റ്റ് വന്നപ്പോൾ എനിക്കെന്തോ പ്രത്യേകിച്ചൊരു താത്പര്യം തോന്നി. നാട്ടിൽ പണ്ടേയുള്ള ചില കള്ളന്മാരെ കണ്ടിട്ടില്ലേ… മാങ്ങായുണ്ടെങ്കിൽ മാങ്ങ പറിച്ചുകൊണ്ടുപോകുക വീടിന്റെ മുന്നിൽ എന്തെങ്കിലും ഇരുന്നാൽ അത് അടിച്ചോണ്ടു പോകുക , അങ്ങനെ ..ഹാബിച്വൽ കള്ളന്മാർ ഉണ്ടല്ലോ..അങ്ങനെയൊരു കഥാപാത്രത്തിന്റെ കയ്യിൽ ഇങ്ങനെയൊരു ഫോൺ കിട്ടിയാൽ എന്ത് സംഭവിക്കും എന്നറിയാല്ലോ.. ശരിക്കും ഷോർട്ട് ഫിലിമിനേക്കാൾ ഡീറ്റൈൽഡ് ആയ ഒരു സ്ക്രിപ്റ്റ് ആയിരുന്നു ഇത്. അതിനകത്തൊരു സീൻ ഉണ്ട്, കള്ളൻ ഒരു വീട്ടിൽ കയറുമ്പോൾ സീസിടീവി ഉണ്ടെന്നറിഞ്ഞു മാറുന്നതും മതിലിൽ കയറുന്നതും ഒക്കെ. അതൊക്കെ ശരിക്കും latitude, longitude കോർഡിനേറ്റ്സ് ആണ് അത്. പിന്നെ അതിനോടൊപ്പം ഒരു അനിമേഷൻ കൂടി ചെയ്താലേ വർക്ക് ആകൂ അങ്ങനെ ചിലവ് കൂടുതൽ വരുന്നതിനാൽ .പിന്നെ സെറ്റിൽ വച്ചുതന്നെ അത് മാറ്റി. ”

വലിയ കാൻവാസിൽ ചെയ്യാൻ ആഗ്രഹിച്ചത് ഷോർട്ട് ഫിലിമിൽ ഒതുക്കിയതിനെ കുറിച്ച് ?

“അത്യാവശ്യം ഇതിന്റെ കൺസപ്റ്റ് ആയി, ഇതിന്റെ സ്റ്റോറിയും ആയപ്പോൾ ചെന്നൈയിൽ ഞാൻ ഒന്നുരണ്ടുപേരെ ഞാൻ മീറ്റ് ചെയ്തു, അവർക്കാണെങ്കിൽ ഇങ്ങനെയൊരു സബ്ജക്റ്റ് അർബൻ ലെവലിൽ മാത്രമേ താത്പര്യമുള്ളൂ. ഒരു ചെറിയ കള്ളന്റെ എന്നതിനേക്കാൾ ഒരു വലിയ സ്‌പേസിൽ ഹൈടെക് കള്ളൻ ഒക്കെ ആണ് അതിൽ വരുന്നത്. എന്നാൽ ഞാൻ പറയാൻ ആഗ്രഹിച്ചത് സത്യൻ അന്തിക്കാടിന്റെ സിനിമകളെ പോലെ ഒരു നാട്ടിൻപുറത്തെ ചുറ്റുപാടിൽ ഇങ്ങനെയൊരു സാധനം വന്നാൽ എങ്ങനെ ഇരിക്കും എന്നതാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ ഒരു പരിധിവരെ ഇങ്ങനെ ആയിരുന്നു. പക്ഷെ കുഞ്ഞപ്പനും .. അതിനൊക്കെ മുൻപേ ഞാൻ ആലോചിച്ചതാണ് ഇത്. പിന്നെ ഞാൻ കരുതി ഒരു ഷോർട്ട് ഫിലിം പോലെ ചെയ്യാം എന്ന് . അതായത് പ്രൊഡ്യൂസേഴ്സിനെ ഒക്കെ കാണിക്കാൻ എന്നപോലെ ഒരെണ്ണം. ഷോർട്ട് ഫിലിം ആക്കി നിർത്തിയതുകൊണ്ടാണ് അതിൽ ലാസ്റ്റ് സുയിസൈഡിൽ കൊണ്ട് നിർത്തിയത്. സ്ക്രിപ്റ്റിൽ അങ്ങനെ അല്ലായിരുന്നു. അതങ്ങു കണ്ടിന്യു ചെയ്തു പോകുന്നതായിട്ടായിരുന്നു. ഷോർട്ട് മൂവി ആകുമ്പോൾ എവിടെങ്കിലും കൊണ്ട് നിർത്തണ്ടേ… പിന്നെ സത്യം ഓഡിയോസിനെ സമീപിച്ചപ്പോൾ അവർ ഇത് റിലീസ് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ യുട്യൂബിൽ റിലീസ് ആക്കി. മൂന്നുവർഷമെടുത്തു ഇതൊന്ന് ചെയ്തെടുക്കാൻ വേണ്ടി.”

അഭിമുഖം ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=” Sanil Thomas” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/11/voiceeee.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

ഒരു സിനിമയുടെ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നല്ലോ..അതിനെ കുറിച്ച് സനിൽ തോമസ് പറയുന്നു

ഇതിന്റെ ഷൂട്ട് തന്നെ ഞാൻ ഉദ്ദേശിച്ചതിലും കൂടുതൽ ഷെഡ്യൂൾ വേണ്ടിവന്നു. അഞ്ചുദിവസം ആയിരുന്നു ഉദ്ദേശിച്ചത്. അതിലൊന്നും നിന്നില്ല.. 2018 ഡിസംബറിൽ -ൽ ഷൂട്ട് തുടങ്ങി 2019 ജനുവരി അവസാനത്തോടെ ആയിരുന്നു നാല് ദിവസം വച്ചിട്ടാണ് ബാക്കി ചെയ്തു തീർത്തത്. ചെയ്തുതുടങ്ങിയപ്പോൾ ഇതിന്റെ ഫസ്റ്റ് ഔട്ട് ഒക്കെ കിട്ടിയപ്പോൾ എനിക്കും ഞങ്ങളുടെ ടീമിലെ എല്ലാര്ക്കും ഒരു കോൺഫിഡൻസ് വന്നു. കുറേക്കൂടി വൃത്തിയാക്കി ചെയ്‌താൽ ഞങ്ങൾക്ക് കുറേക്കൂടി വലിയ റീച്ച് കിട്ടും എന്നൊരു തോന്നലുണ്ടായി. യുട്യൂബ് റീച് അല്ല.. ഞങ്ങൾ ആരെയെങ്കിലും കാണിച്ചാൽ തന്നെ ആ ഒരു മതിപ്പ് കിട്ടും. അതുകൊണ്ടു പ്രൊഡക്ഷൻ ക്വാളിറ്റിയൊക്കെ അത്യാവശ്യം നന്നായി തന്നെ ചെയ്തു. അതിന്റെ VFX വർക്ക് മാത്രം ഒരുവർഷം എടുത്തു. കോട്ടയത്തുള്ള Achintyah Visual FX ആയിരുന്നു അത് ചെയ്തത്. ആ ഫോണിലും എല്ലാ ഫ്രയിമിലും VFX വർക്ക് ഉണ്ട്. പിന്നെ അത് റോണിയെ (Ronnie Raphael) കാണിച്ചു. പുള്ളിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു. സംഗീതവും ചെയ്തു അകഴിഞ്ഞപ്പോൾ വളരെ കോൺഫിഡന്റ് ആയി.

അംഗീകാരങ്ങൾ

രണ്ടുമൂന്നു ഫെസ്ടിവൽസിനു അയച്ചപ്പോൾ അതെല്ലാം കിട്ടി. ഇപ്പോൾ ഏകദേശം ഇരുപത് ഫെസ്റ്റിവലുകളിൽ സെലക്ഷനും അവാർഡുകളും ഒക്കെ കിട്ടിയിട്ടുണ്ട്. പറയാൻ വേണ്ടിയാണെങ്കിൽ ബാംഗ്ലൂർ ഫെസ്റ്റ്, ജയ്പൂർ ഫെസ്റ്റ് …ഒക്കെയുണ്ട്.. ജയ്പൂർ ഫെസ്റ്റിൽ ബെസ്റ്റ് സൗണ്ട് അവാർഡ് കിട്ടി.

Festival List
Jaipur International Film Festival – Best Sound Editor
Mont. Blanc International Film Festival (Paris) – Winner
Ghum International Film Festival – Winner
La Dolce Vita Cine Roma – Winner
MSVF (Malabar Sourdavedhi Film Festival) – Second Best Short Film
Tagore International Film Festival – Outstanding Award
NexGn International Short Film Festival – Finalist
The Lift-Off Sessions – Finalist
Amdabad Film Festival – Quarter-Finalist
Indapuram International Short Film Festival – Semi-Finalist
ICA – International Cultural Artifact Film Festival – Semi Finalist
Travancore International Film Award (TIFA) – Runners Up
The Filmy Monks Film Festival – Selected
11th Underground Cinema Short Film Awards – Selected
MP Film Award – Selected
Mumbai International Cult Film Festival – Selected
Tamil Nadu Independent Film Festival – Selected
LONG STORY SHORTS – Selected

ഈ മൂവി ചില യഥാർത്ഥ സംഭവങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നില്ലേ ? പിന്നെ ചില സന്ദേശങ്ങളും ?

ഈ മൂവിയിൽ പറയുന്ന ഇൻസിഡന്റ്സ് എല്ലാം തന്നെ പലരുടെയും റിയൽ ലൈഫിൽ സംഭവിച്ചത് തന്നെയാണ്. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അതുപോലെ തന്നെ ഇന്ന് ഇൻഫോർമേഷൻ എന്നത് രഹസ്യമല്ല. ഫേസ്ബുക്കിൽ ഒന്ന് കയറിയാൽ മതി ആരുടെയും ഇന്ഫോര്മേഷനുകൾ അനായാസം ലഭിക്കുന്നു. അവരുടെ ഹിസ്റ്ററി മൊത്തം കണ്ടുപിടിക്കാൻ സാധിക്കുന്നു. ബ്ലൂവെയിൽ പോലുള്ള ഗെയിമുകൾ മാത്രമല്ല, നമുക്ക് മൊബൈൽ ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കിയില്ലെങ്കിൽ സമാധാനമില്ല. ആൾറെഡി എല്ലാരും അഡിക്റ്റഡ് ആയി. ഇപ്പോൾ എല്ലാം ഓൺലൈൻ ആണ്… ഇതിന്റെ പ്രശ്നം എന്താണെന്നു വച്ചാൽ നമ്മുടെ പ്രൈവസി നഷ്ടമാകുന്നു. ഇതൊക്കെ ദുരുപയോഗം ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ദുരുപയോഗം ചെയ്യും. ഫൈനാൻസ് ഫ്രോഡ് ഏറ്റവുമധികം നടക്കുന്നത് സോഷ്യൽ മീഡിയയിൽ ആണ്. ബോംബുണ്ടാക്കാൻ പോലും ഉള്ള ഇന്ഫോര്മേഷനുകൾ ഇന്ന് നെറ്റിൽ കിട്ടും. ഗുണവും ദോഷവും ഒരുപോലെ. അതിന്റെയൊക്കെ ഒരു പശ്ചാത്തലത്തിൽ ആണ് ഞാൻ ഇങ്ങനെയൊരു കൺസപ്റ്റ് ചെയ്തത്.

സംവിധായകൻ തന്നെ ലീഡ് റോളിലും ! എന്താണ് ആ ഒരു എക്സ്പീരിയൻസ് ?

ഇതിൽ കള്ളനായി അഭിനയിച്ചത് ഞാൻ തന്നെയാണ്. സത്യത്തിൽ നടൻ ഡിസ്‌നി ജെയിംസ് ആണ് കള്ളനായി അഭിനയിക്കാനിരുന്നത്. ഞാനും ഡിസ്‌നിയും വളരെ നല്ല ഫ്രെണ്ട്സ് ആണ്. ഇത് ഞാൻ പ്ലാൻ ചെയ്ത സമയത്തായിരുന്നു ഡിസ്‌നിയെ ജോഷി സാർ വിളിച്ചത്. ഡിസ്‌നിയുടെ കൂടെ ഞാൻ പറഞ്ഞത് ആറുമാസത്തേക്ക് മുടി, നഖം ഉൾപ്പെടെ ഒന്നും വെട്ടാൻ പാടില്ല . പിന്നെ വലിയ സിനിമ വന്നപ്പോൾ വലിയ റവന്യു ഒന്നും ഇല്ലാത്ത നമ്മുടെ പ്രൊജക്റ്റിൽ പുള്ളിയെ പിടിച്ചു നിർത്താനും പറ്റിയില്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ , പ്രൊഡ്യൂസറെ കാണിക്കാൻ വേണ്ടിയാണ് ഈ പ്രോജക്റ്റ് ചെയ്തത്. പിന്നെ ഞാൻ തന്നെ അഭിനയിക്കാമെന്നുവച്ചു. ആറ് മാസത്തോളം മുടിയും താടിയും ഒന്നും വെട്ടാതെയാണ് ഇതിൽ ഞാൻ അഭിനയിച്ചത്.

സത്യത്തിൽ അഭിനയത്തിലേക്ക് കൂടി വന്നപ്പോൾ ഡയറക്ഷൻ സൈഡിൽ കൂടുതൽ നില്ക്കാൻ എനിക്ക് സാധിച്ചില്ല. രണ്ടിലും കൈവച്ചപ്പോൾ ഉണ്ടായ സമ്മർദ്ദം കൂടുതലായിരുന്നു. പിന്നെ സെക്കന്റ് ഷെഡ്യൂളിൽ ഡിസ്‌നി വന്നിരുന്നു. പുള്ളിയാണ് പിന്നെയുള്ളതൊക്കെ നോക്കിയത്. സെക്കന്റ് ഷെഡ്യൂളിൽ ആണ് മേജർ പോർഷൻസ് ഒക്കെ ചെയ്തത്. അതുകൊണ്ടുതന്നെ ആക്റ്റിംഗിൽ കുറച്ചു കൂടുതലായി ശ്രദ്ധിക്കാൻ പറ്റി .

ഭാവി പ്രോജക്റ്റുകൾ

ഞാൻ ഇപ്പോൾ ഒരു ആഡ് ചെയ്യാനുള്ള പരിപാടിയിലാണ്. ഒരു മൊബൈൽ ആപ്പിന് വേണ്ടിയുള്ളത്. അതുപോലെ എംജി രാധാകൃഷ്ണൻ സാറിന്റെ ഒരു പാട്ട് ഞങ്ങൾ റീ കംപോസ് ചെയ്തു വർക്ക് ചെയ്തു ഒരു ആൽബം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകനായ M. R രാജകൃഷ്ണനെ വച്ചുതന്നെ. പിന്നെ ഇനിയിപ്പോ ഫീച്ചർ ഫിലിം തന്നെ നോക്കണം. അതിനുള്ള കഠിനമായ ശ്രമത്തിലാണ്…

“Technology is a useful servant but a dangerous master”

A test voice commanding application of military intelligence on phones with an inclusion of Artificial Intelligence, named as “VOICEE” in on loose. A petty thief steals the phone and VOICEE gets activated. Now like a genie from a lamp VOICEE starts acquaintance, providing wealth, murder, sex, and deceit forms the crux of this short film.’

Short Film: VOICEE
Cast: Abhilash R V, Rheaa Krishnan (Voicee), Sanil Thomas, Smitha Ambu
Banner: Unicorn Dream Riders Motion Pictures
Story & Direction: Sanil Thomas
Creative Director: Disney James
DOP: Srikanth Ila
Screenplay: John M Prasad
Editor: Aravind Manmadhan
Sound Mix: M R Rajakrishnan
Background Score: Ronnie Raphael
Sound Designer: Amrith Shankar
Location Sound Recordist: Adarsh Joseph Palamattom
DI: Kirubaraj Prince
Associate Directors: Nideesh Vijayan, Anoop Mohan
Assistant Directors: Thanzeem Majeed, Jasim Ali, Abhilash R V
Art: Vimal Viswanath
Make Up/ Prosthetics: Pradeep Vithura, Sethu Sivanandan
Drone/Helicam Visuals: Visakh V S
Rig: Nidhin B Kallara
Poster Designs: Aadarsh Rajan
VFX: Achintyah Visual FX, Kottayam
Sound Mix Studio: Sapthaa Voices/Records, Cochin
Production: Fiction House, Cochin
Dubbing Studio: Mega Media, Cochin
Camera/Equipment: Sensor Films Cochin
Properties: Cine Props Art Rental, Thiruvananthapuram
Out Door Unit: M M VISION, Thiruvananthapuram
Costume: Revathy Cine Dress, Thiruvananthapuram

***

Leave a Reply
You May Also Like

തമിഴ് സിനിമാ ലോകത്ത് ഭീതി പടർത്തിയ തമിഴ് റോക്കേഴ്‌സിനെ കുറിച്ചുള്ള വെബ് സീരീസ്

TAMIL ROCKERZ (SonyLiv) പത്ര മാധ്യമങ്ങളിൽകൂടി ചർച്ച ചെയ്യപ്പെടുകയും പൈറേറ്റഡ് മൂവി കണ്ടന്റിനെ എങ്ങനെ പ്രിവന്റ്…

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘പിന്നിട്ട…

മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ! കുഞ്ചാക്കോ ബോബൻ – സെന്ന ഹെഗ്ഡേ ചിത്രം ‘പദ്മിനി’

മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ! കുഞ്ചാക്കോ ബോബൻ – സെന്ന ഹെഗ്ഡേ ചിത്രം ‘പദ്മിനി’യുടെ…

പഴകിയ പ്ലോട്ട് എങ്കിലും വളരെ തീവ്രതയോടും നീറ്റായും എഴുതി അവതരിപ്പിച്ചിട്ടുണ്ട്

കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ എഴുതിയത് : Shinto Thomas ഈയിടെ ഫേസ്ബുക് ഫീഡ്…