ലോകത്തെ ഏറ്റവും ഭീകരമായ മാര്‍ക്കറ്റ് എവിടെ ?

അറിവ് തേടുന്ന പാവം പ്രവാസി

ഒക്കോഡീഷ്വാ മാര്‍ക്കറ്റ്…. ഇത് മീനുകളും , പച്ചകറികളും ഭംഗിയായി അടക്കി വെച്ചീട്ടുള്ള ഒരു മാര്‍ക്കറ്റല്ല..മന്ത്രവാദത്തിനും, ആഭിചാരങ്ങളും മറ്റും നടത്തുന്ന വുഡൂ എന്ന ആചാരങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍കുള്ള ഒരു മാര്‍ക്കറ്റാണ്..ആ കര്‍മത്തിനു വേണ്ടുന്ന എല്ലാം ഇവിടുന്നു ലഭിക്കും.ഒരു ചീഞ്ഞ മാംസഗന്ധമായിരിക്കും നിങ്ങളെ ഇവിടെ വരവേല്‍ക്കുക.. മനുഷ്യരുടെ തലയോട്ടിമുതല്‍ വൂഡുപാവകള്‍ വരെ നിങ്ങള്‍ക്കിവിടെ ലഭിക്കും.. അഴുകിയതും, ദ്രവിച്ചു തുടങിയതുമായ ഏതു ജീവികളുടെ തലയോടും മറ്റും ഇവിടെ നിരനിരയായി വില്‍പനക്കുണ്ട്..

ഭീകരമുഖങ്ങളായിരിക്കും പലതിനും.. വര്‍ഷങ്ങളുടെ പഴക്കവും കാണും… ഇതെല്ലാം വൂഡൂ ആചാരങള്‍ക്ക് ഉപോഗിക്കുന്നതാണ്.. ധനാഗമനത്തിനും, രോഗങ്ങള്‍ മാറാനും, ശത്രു നിഗ്രഹത്തിനുമൊക്കെയായി അങ്ങനെ ഏതു കര്‍മ്മത്തിനും വേണ്ടിയുള്ള വൂഡൂ സാധനങ്ങള്‍ നിങ്ങള്‍ക്കിവിടന്ന് ലഭിക്കും. ആനയുടെ കാല്‍, പുലിയുടെ അവശിഷ്ടങ്ങള്‍, കുരങ്ങന്റെ ശരീരം എന്നിങ്ങനെ അഭിചാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ക്ക് നല്ല ഡിമാന്റ് ആണ്. മാര്‍ക്കറ്റിനു മുന്നില്‍ ഈ കര്‍മം ചെയ്യുന്ന കാര്‍മികരുടെ കുടിലുകള്‍ കാണാം. നിങ്ങളുടെ പ്രശ്നങ്ങള്‍ അവിടെ പറഞാല്‍ പരിഹാരം നിര്‍ദേശിക്കുകയും, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തരുകയും അത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുകയും ചെയ്യാം.. വൂഡു കര്‍മം ചെയ്യുന്നവര്‍ മാത്രമല്ല ഇവിടം സന്ദര്‍ശിക്കാറുള്ളത്..

യാത്രീകര്‍ ഈ മാര്‍ക്കറ്റ് കാണാനും മറ്റുമായി ഇവിടെ എത്താറുണ്ട്. ആഫ്രിക്കയിലെ ലോമ്‍ പ്രദേശത്താണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്..1863 ല്‍ ആണ് ഈ മാര്‍ക്കറ്റ് നിലവില്‍ വന്നത് എന്ന് പറയപ്പെടുന്നു. ഇന്നത്തെ ബെനിന്‍ എന്നു പറയുന്ന പ്രദേശത്ത്. ഇതിനായി കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു സംവിധാനമുണ്ട്.
“മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ സൂക്ഷിക്കുന്ന കുറെ ആളുകളുണ്ട്.  അവരുടെ കൈയ്യില്‍ നിന്നുമാണ് ഇത് ശേഖരിക്കുന്നത്. ഇത് മൃഗങ്ങളെ കൊന്നു കൊണ്ടല്ല.. കൊന്നു കൊണ്ടുവരുന്നത് ദൈവങ്ങള്‍ക്കിഷ്ടപ്പെടില്ല പഴയ ഒരു പരികര്‍മിയുടെ മകനായ ഡാക്കോ വിശിദീകരിക്കുന്നു.  ഇവിടെ നടക്കുന്നത് ബ്ളാക്ക് മാജിക്കല്ല.. അസുഖങ്ങള്‍ മാറാനും.. ധനാഗമനത്തിനും..നിങ്ങളുടെ സുരക്ഷക്കും വേണ്ടിയുള്ളതാണ് ഡാക്കോയുടെ വാക്കുകള്‍ .ക്രിസ്തീയ മതങ്ങളും, ഇസ്ലാം മതവും ഇവിടെ ഉണ്ടെങ്കിലും ആളുകള്‍ കൂടുതലും വൂഡൂ വിശ്വാസികളാണ്.. ആത്മാക്കളെ ആരാധിക്കുന്ന വൂഡൂ വിശ്വാസികള്‍.

You May Also Like

ലോകത്താദ്യമായി അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തി മാലിദ്വീപ് തങ്ങളെ രക്ഷിക്കാൻ ലോകത്തോട് അഭ്യർത്ഥിച്ചു

ആദ്യമായി അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തിയരാജ്യം . റിപ്പബ്ലിക് ഓഫ് മാലിദ്വീപ്. ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം :…

നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന മണ്ണിനങ്ങളാണ് ഇവിടത്തെ പ്രധാന കാഴ്ചവസ്തു

തിരുവനന്തപുരം പാറോട്ടുകോണത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ചിട്ടുള്ള മണ്ണ് മ്യൂസിയം ആണ് ഇന്ത്യയിലെ ആദ്യ മണ്ണ് മ്യൂസിയം

നിങ്ങൾ ഏറ്റവും വെറുക്കുന്ന കൊതുകുകള്‍ ലോകത്ത് ഇല്ലാതായാല്‍ എന്ത് സംഭവിക്കും ?

ലോകത്ത് കൊതുകുകള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????എന്ത് സംഭവിക്കാനാ…

‘ ജാനകി ജാനേ ‘എന്ന സിനിമയിൽ നായികയായ നവ്യനായർക്ക് ഇരുട്ടിനെ പേടിയാണ്, എന്തുകൊണ്ടാണ് ഇങ്ങനെ പേടി തോന്നുന്നത് ?

‘ ജാനകി ജാനേ ‘എന്ന സിനിമയിൽ നായികയായ നവ്യനായർക്ക് ഇരുട്ടിനെ പേടിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പേടി…