Connect with us

Life

അമ്മയെന്ന പോരാളിയിൽ നിന്ന് ഒരു 18 വയസ്സുകാരൻ പഠിച്ച ജീവിതപാഠം നിങ്ങളെ വിസ്മയിപ്പിക്കും

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റിൽ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനിൽ പോയി. കാരണം

 117 total views

Published

on

ഒരു 18 വയസ്സുകാരന്റെ എഴുത്താണ്ഒന്ന് വായിച്ചു നോക്കൂ.
VP Muhammed Anas എഴുതുന്നു

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റിൽ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനിൽ പോയി. കാരണം എന്തെന്നാൽ, കല്യാണത്തിന്റെ അന്ന് തൊട്ട് ഉമ്മയുടെ കയ്യിലുള്ള സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുകയും, തന്റെ സമ്മതമില്ലാതെ സ്വർണങ്ങളെല്ലാം മോഷ്ടിക്കുകയും, സ്വർണം നൽകാത്തതിന്റെ പേരിൽ പട്ടിണിക്കിടുകയും,ഞാനൊരു ബാധ്യതയാണെന്ന് മനസ്സിലായപ്പോൾ എന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും ക്രൂരതകളെ കുറിച്ചും, എന്ത്‌ വന്നാലും വയറ്റിൽ ഒക്കെ ആയില്ലേ… ഇനി എല്ലാം സഹിച്ചൊക്കെ നിക്ക് എന്ന് ഉപദേശിക്കുന്ന നാട്ടു – വീട്ടുകാർക്കെതിരെയും പരാതി പറയാനായിരുന്നു അത്.

May be an image of 2 people, people standing, tree and outdoorsഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന് നിശ്ചയിച്ച ഉമ്മയുടെ മുമ്പിൽ ഉപ്പയെ അത്യാവശ്യം വിരട്ടിയ ശേഷം പോലീസ് ഒരു കരാർ വെച്ചു. ഇനി മുന്നോട്ട് പോകണോ, വേണ്ടയോ എന്ന് ഇപ്പോൾ തീരുമാനിക്കാം. ഇനി ഇയാളോടൊപ്പം ജീവിക്കാൻ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ തുറന്നു പറയാം. ഉമ്മയുടെ വീട്ടുകാർ എല്ലാം ആ സമയം ബന്ധം വേർപ്പെടുത്താൻ ഒരുങ്ങിയപ്പോൾ എന്റെ പുന്നാര ഉമ്മ പതിയെ വയറ്റിൽ കൈവെച്ച് എന്നെ തലോടി. “താനിപ്പോ ബന്ധം ഉപേക്ഷിച്ചാൽ ഈ കുട്ടി വളർന്നു വലുതായി എന്റെ ഉപ്പയെ നഷ്ടപ്പെടുത്തിയത് നിങ്ങളല്ലേ എന്ന് തന്നോട് തിരിച്ചു ചോദിച്ചാൽ താനെന്ത് ഉത്തരം നൽകുമെന്ന്” ഒരു നിമിഷം ഉമ്മ ശങ്കിച്ചു.എന്നിട്ട് പറഞ്ഞു കുഞ്ഞിന്റെ ഭാവി ഓർത്ത് മുന്നോട്ട് പോകാമെന്ന്.

ഉമ്മ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഞാനിപ്പോ പറയും. കാരണം,ഒത്തുപോയതിന് ശേഷം അവസാനം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വിവാഹം വേർപെടുന്നത് വരെ ജീവിതത്തിൽ സുഖമെന്താണെന്ന് എന്റെ ഉമ്മ അറിഞ്ഞിട്ടില്ല.എന്റെ പ്രസവം തൊട്ട് മൂന്ന് പ്രസവങ്ങളിലും, ഒരനിയൻ മരിച്ചപ്പോഴും ഒരു ഭർത്താവിന്റെ സാന്നിധ്യം ഒരു ഭാര്യ ആഗ്രഹിക്കുന്ന നിമിഷത്തിൽ പോലും നാട്ടിൽ ഉണ്ടായിട്ട് പോലും ഉപ്പ വന്നില്ല. മാത്രമല്ല, ഉമ്മയുടെ സാമ്പാദ്യവും, സ്വർണങ്ങളുമെല്ലാം കൊള്ളയടിച്ചു, വീണ്ടും ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ശല്യപ്പെടുത്തി. അവസാനം, കാണാൻ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോൾ വെറും ഒരു കോൾ കൊണ്ട് ബന്ധം അവസാനിപ്പിച്ചു. കുട്ടികൾ വലുതായ ഈ അവസ്ഥയിൽ കുട്ടികളുടെ ഭാവിയോർത്ത് മുന്നോട്ട് പോകാൻ ഉമ്മ കെഞ്ചിയെങ്കിലും ഉപ്പ സമ്മതിച്ചില്ല.

അപ്പൊ പറഞ്ഞു വന്നത്, ജീവിതം ഒന്നേ ഉള്ളൂ, അതാർക്ക് വേണ്ടിയും ബലി കൊടുക്കാനുള്ളതല്ല. എന്റെ ഭാവി ഓർത്തുകൊണ്ട് മാത്രം എന്റെ ഉമ്മയുടെ യൗവ്വനവും, വൈവാഹിക ജീവിതവുമെല്ലാം അനിശ്ചിതത്തിലായത് പോലെ ആർക്കും ഈയൊരവസ്ഥ ഉണ്ടാവരുത്. കാരണം, ഉമ്മാക്ക് ശരിക്ക് വിദ്യാഭാസമോ, ഒരു തൊഴിലോ ഇല്ലാത്തത് തന്നെ ആയിരുന്നു ഒരു സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയാതിരുന്നത്. ആയതുകൊണ്ട്, സമൂഹം പറയുന്നത് കേൾക്കാതെ, നിങ്ങൾക്ക് കല്യാണം ആവശ്യമെന്ന് തോന്നുമ്പോൾ നിങ്ങൾ വിവാഹം ചെയ്യുക, നിങ്ങൾക്ക് ആരോടാണോ താത്പര്യം അവരുമൊത്ത് ജീവിക്കുക, കാരണം ജീവിക്കേണ്ടത് നിങ്ങൾ ഒറ്റയ്‌ക്കാണ്.

ബന്ധങ്ങളിൽ തുടർന്നു പോകാൻ കഴിയില്ല എന്ന ഘട്ടം വന്നാൽ അവ ഡ്രോപ് ചെയ്യാനും നിങ്ങൾക്ക് കഴിയണം. നമ്മുടെ ഭാവി ആർക്കു വേണ്ടിയും കുരുതി കൊടുക്കരുത്. അവസാനം, അവർ പോലും നമ്മോടൊപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം. ഒരു വിവാഹമോചനം കൊണ്ടൊന്നും നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന പരിപൂർണ ബോധ്യം ഉണ്ടാവുക.അറിവ് നേടുക, സ്വയം പര്യാപ്തത കൈവരിക്കുക, അന്തസ്സോടെ ജീവിക്കുക.

 118 total views,  1 views today

Advertisement
Entertainment9 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement