മത ഫാഷിസം പോലെത്തന്നെ മാരകമാണ് കോർപറേറ്റ് ഫാഷിസം എന്ന് ഒരു മത സംഘടനക്കാരും അണികളെ ബോധവൽക്കരിക്കുന്നത് കണ്ടിട്ടില്ല

30

VP Rajeena

*സി.എ.എ വിരുദ്ധ സമരത്തെപ്പോലെ പിറന്ന മണ്ണിൽ നിന്നും ആട്ടിപ്പായിക്കുന്ന കോർപറേറ്റുകൾക്കെതിരെ യുദ്ധം ചെയ്യാൻ അതേ തീവ്രതയിൽ ഒരു മത നേതാവും അണികളോട് പറഞ്ഞു കേട്ടിട്ടില്ല

  • അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി പൊരുതാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളെയൊന്നും പരിസ്ഥിതിക്കു വേണ്ടിയുള്ള സമര രംഗത്ത് അതേ ആത്മാർത്ഥതയോടെ കാണാറില്ല.
  • മത ഫാഷിസം പോലെത്തന്നെ മാരകമാണ് കോർപറേറ്റ് ഫാഷിസം എന്ന് ഒരു മത സംഘടനക്കാരും അണികളെ ബോധവൽക്കരിക്കുന്നത് കണ്ടിട്ടില്ല.
  • രാഷ്ട്രീയ രംഗത്തെ പ്രബുദ്ധരെയൊന്നും വലതുപക്ഷ വികസന നയത്തിനെതിരായുള്ള പോരാട്ടത്തിൽ താൽപര്യങ്ങളില്ലാതെ കാണാനായിട്ടില്ല.
  • ജനുവിനായ പരിസ്ഥിതി പ്രവർത്തകരുടെ വാക്കുകളും മുന്നറിയിപ്പുകളും അതിൻ്റേതായ ഗൗരവത്തിൽ നമ്മുടെ സാഹിത്യ – സാംസ്കാരിക പ്രമുഖർ മുഖവിലക്കെടുത്ത് പ്രചരിപ്പിക്കുന്നത് കണ്ടിട്ടില്ല.

  • ഓരോ ദുരന്തങ്ങളിലും കണ്ണീർ വാരിയെറിഞ്ഞ് ഇരകൾക്കൊപ്പം നിൽക്കുന്ന ജനങ്ങളെയൊന്നും ആ ദുരന്തങ്ങൾക്ക് കാരണമാവുന്ന അടിസ്ഥാന നയങ്ങൾക്കെതിരിൽ കൈ കോർക്കുന്നതിൽ ഉൽസാഹിക്കുന്നത് കണ്ടിട്ടില്ല.

  • വലതു നയങ്ങൾക്കെതിരിൽ ഭയമേതുമില്ലാതെ ജനപക്ഷത്ത് നിലയുറപ്പിക്കുന്ന മുഖ്യ മാധ്യമങ്ങളെയും കാണാനായിട്ടില്ല.

അതു കൊണ്ട് ഇതിൻ്റെയെല്ലാം ആകത്തുകയായി രാജ്യം കണ്ട ഏറ്റവും ഭീകരമായ ഭരണകൂട- കോർപറേറ്റ് അജണ്ടക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു. പ്രതിരോധമെന്നത് ബലിയാടുകളുടെ വിലാപം മാത്രമാണെന്ന് ഏറ്റവും നന്നായി തിരിച്ചറിയുന്നവരുടെ കയ്യിലാണിന്ന് രാജ്യം.