ചന്ദ്രലേഖ IAS നു നേർക്കുള്ള ആസിഡ് ആക്രമണവും ജയലളിതയുടെ ക്വട്ടേഷനും

0
150

Deepak Menon

സൗന്ദര്യം ആണ് മുഖ്യമന്ത്രി ആകാൻ മാനദണ്ഡം എങ്കിൽ എനിക്കും അത് വേണ്ടുവോളം ഉണ്ട് എന്ന് പുരട്ചി തലൈവി ജയലളിതയുടെ മുഖത്ത് നോക്കി പറഞ്ഞ ഒരു IAS കാരി. അതിന് മറുപടി അധികം വൈകാതെ അവർക്ക് കിട്ടി. ഓഫിസിലേക്ക് പോകുന്ന വഴിയിൽ കാത്തിരുന്നു കാറിനുള്ളിലിരുന്ന അവരുടെ മുഖം ലക്ഷ്യമാക്കിയ വന്ന ആസിഡ് ബൾബ്.

ഉരുകിയ മാംസവുമായി ആശുപത്രിയിലേക്ക് പോകും വഴി അവർ തിരിച്ചറിഞ്ഞു ഇത് പ്രതികാരം ആണെന്നും അത് ചെയ്യിച്ചത് സാക്ഷാൽ ജയലളിത ആണെന്നും. V. S ചന്ദ്രലേഖ IAS ആയിരുന്നു ആസിഡ് ആക്രമണം നേരിട്ട ആ ഉദ്യോഗസ്ഥ. തമിഴ് നാട്ടിലെ ആദ്യ വനിതാ കളക്ടർ ആയ ചന്ദ്രലേഖ.

chandralekha V.S (@vsclekha) | Twitterമുഖ്യമന്ത്രി MGR ന്റെ അടക്കം ഗുഡ് ബുക്കിൽ അതിവേഗം ഇടം നേടി. മധുര ജില്ലാ കളക്ടർ ആയും മറ്റനേകം വകുപ്പ് മേധാവി ആയും കഴിവ് തെളിയിച്ചു. അക്കാലത്ത് അണ്ണാ ഡിഎംകെ യിൽ വന്ന ജയയുടെ സുഹൃത്തും ആയി.

ഈ സൗഹൃദം ആണ് ജയ മുഖ്യമന്ത്രി ആയപ്പോൾ ചന്ദ്രലേഖയെ TIDCO ചെയർമാൻ ആക്കി നിയമിക്കാൻ കാരണം. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുത്ത ചന്ദ്രലേഖ തിരിച്ചറിഞ്ഞു മാന്നാർ ഗുഡി മാഫിയ ജയയുടെ ഒത്താശയോടെ നടത്തിയ അഴിമതി. അവർ തുറന്ന് എതിർത്തു. കൂട്ടുകാരി ശത്രു ആയി. അതിനുള്ള മറുപടി ആണ് ചന്ദ്രലേഖ നേരിട്ട ആസിഡ് അറ്റാക്ക്. ജയ ആണ് പിന്നിൽ എന്ന് ചന്ദ്ര ഉറച്ചു വിശ്വസിച്ചു.

വൈകാതെ സുബ്രമണ്യം സ്വാമിയുടെ പാളയത്ത് ചന്ദ്ര ഇടം നേടി. ജയക്കെതിരെ നടത്തിയ പോരാട്ടത്തിൽ പക്ഷെ ചന്ദ്ര അടിപതറി. കുറച്ചു ഡമ്മി പ്രതികളെ അറസ്റ്റ് ചെയ്തു കേസ് തേഞ്ഞു മാഞ്ഞു പോയി. സുബ്രമണ്യൻ സ്വാമി ബിജെപി യിലെക്ക് പോയതോടെ ചന്ദ്ര നിശബ്ദയായി. ജയ ഇന്ന് ഭൂമിയിൽ ഇല്ല, ചന്ദ്ര തനിക്ക് നേരെ ഒരു കാലത്ത് ഉറ്റ ചങ്ങാതി ആയിരുന്ന ആൾ നൽകിയ മുറിവിന്റെ ഓർമകളുമായി ജീവിക്കുന്നു.