എന്താണ് വിആർ ഹെഡ്സെറ്റ് ?

അറിവ് തേടുന്ന പാവം പ്രവാസി

തലയിൽ അണിയുന്ന ഒരു ഗാഡ് ജറ്റാണ് വി.ആർ ഹെഡ്സെറ്റ്. ധരിക്കുന്നവർക്ക് വെർച്വൽ റിയാലിറ്റി നൽകുന്ന ഒരു ഹെഡ്-മൗണ്ട് ചെയ്ത ഉപകരണമാണ് വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ്. കണ്ണുകളോട് ചേർന്ന് ദൃശ്യങ്ങൾ കാണാവുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. കണ്ണുകൾക്ക് തൊട്ടു മുമ്പിൽ ദൃശ്യങ്ങൾ തെളിയുന്നതിനാൽ പ്രതീതി യാഥാർഥ്യത്തിലേക്ക് (വെർച്വൽ റിയാലിറ്റി) കാഴ്ചക്കാരനെ കൊണ്ടുപോകാൻ ഇതിന് സാധിക്കും. തല അന​ക്കുന്നതിന് അനുസരിച്ച് ദൃശ്യങ്ങളും മാറിക്കൊണ്ടിരിക്കും. മുകളിലും താഴെയും വശങ്ങളിലും പിറകിലുമുള്ള ദൃശ്യങ്ങൾ ഇത്തരത്തിൽ കാണാനാകും.

വെർച്വൽ റിയാലിറ്റി (വിആർ) ഹെഡ്‌സെറ്റുകൾ വീഡിയോ ഗെയിമുകൾക്കൊപ്പം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവ സിമുലേറ്ററുകളും , പരിശീലകരും ഉൾപ്പെടെയു ള്ള മറ്റ് ആപ്ലിക്കേഷനുകളിലും ഉപയോഗി ക്കുന്നു. അവയിൽ ഒരു സ്റ്റീരിയോസ്കോപ്പിക് ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ (ഓരോ കണ്ണിനും പ്രത്യേക ഇമേജുകൾ നൽകുന്നു), സ്റ്റീരിയോ സൗണ്ട്, ഹെഡ് മോഷൻ ട്രാക്കിംഗ് സെൻസ റുകൾ(ഗൈറോസ്കോപ്പുകൾ, ആക്സിലറോ മീറ്ററുകൾ, മാഗ്നെറ്റോമീറ്ററുകൾ, ഘടനാപര മായ ലൈറ്റ് സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടാം). ചില വിആർ ഹെഡ്‌സെറ്റുകളിൽ ഐ ട്രാക്കിംഗ് സെൻസറുകളും , ഗെയിമിംഗ് കൺട്രോളറു കളും ഉണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും, പൈതൃക സ്മാരകങ്ങളിലുമെല്ലാം എത്തി അവിടം നേരിട്ട് കാണുന്ന പ്രതീതി വി.ആർ ഹെഡ്സെറ്റിലൂടെ ലഭിക്കും. ഹെഡ്സെറ്റിനുള്ളിലെ ഗൈറോസ് കോപ്പും, കോമ്പസുമാണ് പ്രതീതി ദൃശ്യങ്ങളു ണ്ടാക്കാൻ വി.ആർ ഹെഡ്സെറ്റിനെ സഹായി ക്കുക.തലയുടെ ചെറിയ അനക്കങ്ങൾപോലും കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലും മാറ്റമു ണ്ടാക്കും. തല അനക്കങ്ങൾ മനസ്സിലാക്കി ദൃശ്യങ്ങളെ അതിന് അനുസരിച്ച് ക്രമീകരിക്കു ന്നത് ഹെഡ്സെറ്റിന്റെ പുറത്തുള്ള കാമറയു ടെയും , ​ലേസർ രശ്മികളുടെയും സഹായത്തോ ടെയാണ്.

ആദ്യകാല ഹെഡ്‌സെറ്റുകൾ അവയുടെ പരിമിതമായ സാങ്കേതികവിദ്യ കാരണം വാണിജ്യപരമായി പരാജയപ്പെട്ടു .വി.ആർ കാർഡ്ബോർഡ് എന്ന പേരിൽ സ്മാർട്ട്ഫോ ണുകളെ വി.ആർ ഹെഡ്സെറ്റാക്കി മാറ്റുന്ന​ പ്രൊജക്ട് ഗൂഗിൾ അവതരിപ്പിച്ചിരുന്നു. കാർഡ്ബോർഡോ , പ്ലാസ്റ്റിക്കോ കൊണ്ടുണ്ടാക്കിയ ഗൂഗ്ളിന്റെ വി.ആർ ഹെഡ്സെറ്റ് കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭിക്കും.

മൊബൈൽ ഹെഡ്സെറ്റ് വിഭാഗത്തിൽപ്പെട്ട ഇത് സ്മാർട്ട്ഫോണിനൊപ്പമാണ് പ്രവർത്തിക്കുക. ഇതിലെ ലെൻസുകൾ സ്മാർട്ട്ഫോൺ ഡിസ്‍പ്ലേയെ രണ്ടാക്കി വെർച്വൽ റിയാലിറ്റി ദൃശ്യങ്ങളാക്കി തരും. ഇതിനായി ഫോണിൽ കാർഡ്ബോർഡ് ആപ് ഇൻസ്റ്റാൾ ചെയ്യണമെന്നുമാത്രം. വലതുവ ശത്തുള്ള മാഗ്നറ്റിക് സ്വിച്ച് മാത്രമാണ് ഏക മെക്കാനിക്കൽ ഭാഗം. കളിപ്പാട്ട കമ്പനി മേറ്റൽ പുറത്തിറക്കിയ മേറ്റൽ വി.ആർ വ്യൂമാസ്റ്ററും കാർഡ്ബോർഡിന്റെ സവിശേഷതകളുള്ള ഹെഡ്സെറ്റാണ്. വി.ആർ കാർഡ്ബോർഡ് ഹെഡ്സെറ്റ് നമുക്കുതന്നെ നിർമിക്കുകയും ചെയ്യാം.

ഇന്ന് വി ആർ ഹെഡ്സെറ്റ് ഉപയോഗിച്ച് 3ഡി സിനിമകളും , വീഡിയോകളും നമുക്ക് ഫോണിൽ ആസ്വദിക്കാൻ പറ്റും. മികച്ച 3ഡി വീഡിയോസ് യൂട്യൂബിൽ ലഭ്യമാണ്. അതേ പോലെ 3ഡി സിനിമകൾ പല സൈറ്റുകളിലും ലഭ്യവുമാണ്. വെർച്വൽ റിയാലിറ്റി എന്ന അതിനൂതന സാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള കവാടം കൂടിയാണ് ഈ ഹെഡ്സെറ്റുകൾ. ഇവ ഉപയോഗിച്ച് 360 ഡിഗ്രിയിലുള്ള വീഡിയോസ്, ഗെയിംസ്, ഫോട്ടോസ് എന്നിവ കണ്ടു ആസ്വദിക്കാവു ന്നതാണ്.

ഇന്നിറങ്ങുന്ന ഒട്ടുമിക്ക സ്മാർട്ഫോണുകൾ എല്ലാം തന്നെ വിആർ ഹെഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നതാണ്. ഇന്റർനെറ്റിൽ നിരവധി വെബ്സൈറ്റുകൾ വിആർ കണ്ടന്റുകൾ ലഭ്യമാണ്. വീഡിയോ ആവട്ടെ, ഗെയിം ആവട്ടെ മറ്റു വിആർ ആപ്പുകൾ ആവട്ടെ, എല്ലാം അവിടെ ലഭ്യമാണ്. അതുപോലെ വിആർ, 360° വീഡിയോസ് കാണുവാനായി യുട്യൂബ് ആണ് ഏറ്റവും മികച്ച ഓപ്ഷൻ. പ്രത്യേകം ചാനലുകൾ തന്നെ ഇത്തരം വീഡിയോസിനായി യുട്യൂബിൽ ഉണ്ട്.

You May Also Like

എന്തുകൊണ്ട് പല കൃത്രിമ ഉപഗ്രഹങ്ങളിലും ബഹിരാകാശവുമായി ബന്ധപ്പെട്ട മിക്ക ഉപകരണങ്ങളിലും സ്വർണ്ണമോ വെള്ളിയോ ഫോയിൽ ആണെന്ന് തോന്നിപ്പിക്കുന്നവയിൽ പൊതിയുന്നത്

അവ വിലയേറിയ ലോഹത്തിൽ പൊതിഞ്ഞതായി തോന്നുമെങ്കിലും, ഇത് സാധാരണയായി സ്വർണ്ണമല്ല. ഇത് യഥാർത്ഥത്തിൽ മൾട്ടി-ലെയർ ഇൻസുലേഷൻ അല്ലെങ്കിൽ MLI എന്ന് വിളിക്കുന്ന ഒരു മെറ്റീരിയലാണ്.

ചാറ്റ് ജി പി ടിയുടെ അടുത്ത സന്താനം റേഡിയോ ജി പി ടി എത്തിപ്പോയി ! റേഡിയോ ജോക്കികളുടെ പണി പോയി

ചാറ്റ് ജി പി ടിയുടെ അടുത്ത സന്താനം റേഡിയോ ജി പി ടി എത്തിപ്പോയി !…

എന്താണ് ഗൂഗിൾ ബാർഡ് ( Google Bard )? ഗൂഗിൾ പേജിൽ ബാർഡ് കൂടി വന്നാൽ സെർച്ചിൽ എന്ത് മാറ്റമാണ് വരുന്നത് ?

എന്താണ് ഗൂഗിൾ ബാർഡ് ( Google Bard )? ഗൂഗിൾ പേജിൽ ബാർഡ് കൂടി വന്നാൽ…

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ?

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി…