മോഹൻലാൽ നായകനാകുന്ന മൾട്ടി ലിംഗ്വൽ ചിത്രം ‘വൃഷഭ’
AVS സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആദ്യ ചിത്രം നന്ദ കിഷോർ ആണ് സംവിധാനം ചെയ്യുന്നത്. അച്ഛൻ – മകൻ റിലേഷൻഷിപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ തെലുങ്കിലെ ഒരു പ്രമുഖ താരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2023 മെയ് മാസം ചിത്രികരണം ആരംഭിക്കുന്ന ചിത്രം 2024ൽ തിയേറ്ററുകളിലെത്തും. ഇത് മോഹൻലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രവുമാണ് . ‘ഋഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കരാറില്‍ ഒപ്പിടുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ദുബായില്‍ ആണിപ്പോള്‍.
**