ഭാരതീയ എന്ന ആശയത്തിന്റെ നാശം

665

കവി വി.ടി ജയദേവൻ (VT Jayadevan) എഴുതുന്നു

ഭാരതീയ എന്ന ആശയത്തിന്റെ നാശം

VT Jayadevan
VT Jayadevan

ഭാരതീയ ആത്മീയ ആശയങ്ങള്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകുകയും വിലകുറഞ്ഞരീതിയില്‍ ഉപയോഗപ്പെടുത്തപ്പെടുകയും അതിന്റെ അന്തസ്സത്തതന്നെ കപടമാണോ എന്ന സന്ദേഹം തോന്നുന്ന തരത്തില്‍ അത് ഉച്ചരിക്കപ്പെടുകയും ചെയ്ത അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോയത്.

ആ അഞ്ചു വര്‍ഷം മുമ്പ് ഇസ്ലാമികള്‍ യോഗ, സസ്യാഹാര ശീലനത്തിലൂടെ മെച്ചപ്പെട്ട ആരോഗ്യം തുടങ്ങിയ ആത്മീസ്പര്‍ശമുള്ള ആശയങ്ങളില്‍ ആകൃഷ്ടരായി വരികയായിരുന്നു. കൊയിലാണ്ടിയിലെ ഒക്കെ യോഗാക്ലാസുകളിലെ മുസ്ലിംസ്ത്രീ പങ്കാളിത്തം അക്കാലത്ത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ അഞ്ചുകൊല്ലം ഭാരതീയതയുടെ പേരു പറഞ്ഞ രാഷ്ട്രീയ കക്ഷി നടത്തിയ അധികാരപവും ഹിംസാത്മകവുമായ ഇടപെടലുകളാല്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

ഭാരതീയത എന്നത് ചരിത്രത്തില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധം ഒരശ്ലീലമായി. ഭാരതീയ എന്ന ആശയ സമാഹാരത്തിലെ മഹനീയമായത് മുഴുവനായും ഇല്ലാതാവണം എന്നാണ് ചരിത്ര നിയോഗം എങ്കില്‍ ഒരിക്കല്‍ക്കൂടെ ആ രാഷ്ട്രീയ കക്ഷി അധികാരത്തിലെത്തും

Advertisements