വൈശാഖ്-മോഹൻലാൽ ടീമിന്റെ, ഉടൻ റിലീസ് ആകാൻ പോകുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷമാണ് ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വിഷയമാണ് മോൺസ്റ്റർ എന്നാണു വൈശാഖ് പറയുന്നത്. മാത്രമല്ല ഇതൊരു ത്രില്ലർ കൂടിയാണ് . അതുകൊണ്ടുതന്നെ ഈ ചിത്രത്തെ കുറിച്ച് ആരും ചർച്ച ചെയ്യരുത് എന്നും വൈശാഖ് പറയുന്നു. കാരണം അങ്ങനെ ചർച്ച ചെയ്താൽ തന്നെ അത് സ്പോയിലർ ആകും എന്നാണു സംവിധായകന്റെ അഭിപ്രായം. ഉദയകൃഷ്ണൻ ആണ് തിരക്കഥ. വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ് ‘ എന്ന സിനിമ ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
**
***