Liger ഹാഫ് ലയൺ🦁 ഹാഫ് പുലി 🐯
Vysakh B Vysakh
നമ്മൾ ഈ ക്രോസ് ബ്രീഡ് എന്നൊക്കെ പറയില്ലേ ലയണിന്റെ ‘ലൈ ‘ യും ടൈഗറിന്റെ ‘ഗർർർ’ ഉം അത് തെന്നെ… അക്കിടി പക്കിടി .അന്നൗൺസ് ചെയ്തത് മുതൽ ഒരു പ്രതീക്ഷ ഇല്ലാത്ത പടംആയിരുന്നു liger. bcz ഒരു സ്പോർട്സ് മൂവി ആയതുകൊണ്ട് തന്നെ. ഒരു വിധം എല്ലാ സംവിധായകരും എടുത്തു മേഞ്ഞിട്ടിരിക്കുന്ന തീം ആണ് സ്പോർട്സ് ഐറ്റംസ്.അതുകൊണ്ട് തന്നെ ഒരു ക്ളീഷേ ഇമേജ് ആണ് വ്യക്തിപരമായി ഈ തീമിനോട് എനിക്കുള്ളത്.
നായകൻ/നായികക്ക് ഒരു സ്പോർട്സിനോട് ഇഷ്ടം ഉണ്ടായിരിക്കും അവർ അതിനു വേണ്ടി പ്രയത്നിക്കുന്നു അവരെ പരിശീലിപ്പിക്കാൻ ഒരു ടഫ് ആയിട്ടുള്ള ഒരു കോച്ച് വരുന്നു.ആ നായിക or നായിക ഏതു ചാംപ്യൻഷിപ്പാണോ അതിൽ ഫസ്റ്റ് അടിക്കുന്നു.ഇടയിൽ കൂടെ കളിക്കുന്നവരുമായിട്ടുള്ള ഈഗോ ക്ലാഷ് കാണികളെയും കോച്ചിനെയും അമ്പരിപ്പിക്കുന്ന പ്രകടനം അങ്ങനെ പലതും.ക്ലൈമാക്സിൽ തോറ്റു പോവും എന്ന് വിചാരിക്കുന്നു ജയിക്കുന്നു.തോറ്റു പോവുന്നു ജയിക്കുന്നു ….ഓട്ടം ആണേൽ പിന്നിലാവുന്നു ഓടി കേറുന്നു ക്രിക്കറ്റ് ആണേൽ ലാസ്റ്റ് മൂന്ന് ബാളിൽ സിക്സ് ,ഫുട്ബോളിൽ പെനാലിറ്റി.
ബോക്സിങ് ആണെങ്കിൽ നായകൻ അടി കൊണ്ട് ചവിരി ആയി ചത്ത് കിടന്നാലും ബിജിഎം ഇട്ടു എണിറ്റു വന്നു ഓപ്പോസിറ്റ് നിക്കുന്നവനെ അടിച്ചു റൊട്ടി ആക്കുന്നു, ജയിക്കുന്നു ശുഭം.പടത്തിൽ ഉടനീളം തളർന്നു വീണ നായകൻ എണിറ്റു നിന്നടിക്കുന്ന goosebumbs അതാണ് മെയിൻ .പക്ഷേ ഇവിടെ പൂരി ജഗന്നാഥൻ കുറച്ചു വ്യത്യസ്തത കാണിച്ചിട്ടുണ്ട് എന്ന് പറയാം. ഇവിടത്തെ മെയിൻ goosebumbs തരാനായി പുലിമുരുഗനിലെ മൂപ്പനെ വെല്ലുന്ന തള്ളും മോട്ടിവേഷനുമായി രമ്യ കൃഷ്ണൻ നായകനോടൊപ്പം തന്നെ ഉണ്ട്.തളരുമ്പോൾ ധോണി കുടിക്കുന്ന ബൂസ്റ്റ് പോലെ എപ്പഴും തളർന്നു പോവുന്ന നായകനെ മോട്ടിവേറ്റ് ചെയ്യാൻ രമ്യ ചേച്ചി ആയിരുന്നു .
ചില സമയത്തെ ഡയലോഗ് കെട്ടാൽ രോമം എണിറ്റു നിന്നു അക്കിടി പകിടി കളിക്കും.വിജയ് ഏട്ടൻ അഭിനയിക്കുന്നത് തന്നെ കഷ്ടപ്പെട്ട് അതിന്റെ കൂടെ കുറച്ചു വിക്കും കൂടി . പിന്നെ നായിക എന്റ ക്യൂട്ട് ആണ്. ക്യൂട്നെസ്സും നന്മയും അളവിൽ അധികം വാരി വിതറിയിട്ടുണ്ട് .ഇതിന്റെ ഒക്കെ കൂടെ മലയാളം ടബ്ബും കൂടി ആയപ്പോൾ സംതൃപ്തി ആയി .അർജുൻ റെഡി പടം കണ്ട കരൺ ഇവനെ വച്ചു ഒരു പാൻ ഇന്ത്യൻ പടം ചെയ്താൽ പണം വരാം എന്ന് വിചാരിച്ചാണ് വന്നത്, പക്ഷേ പൂരിയും പിള്ളേരും നന്നായി കൊടുത്തു വിട്ടു. അത് പോട്ടെന്നു വച്ചാലും ഇന്റർനാഷണൽ പ്രഹരം കിട്ടിയത് മൈക്ക് ടൈസണ് ആണ്.
മൈ… വിലയല്ലേടാ നീയൊക്കെ അങ്ങേർക്കു കൊടുത്തത് . അടിയും കൊണ്ട് നിക്കറും പൊക്കി പിടിച്ചു ഓടിയ ഓട്ടം ഇപ്പഴും uff ooo mai taisaaa.കഥയില്ലാതെ മേക്കിങ് കൊണ്ട് ഞെട്ടിക്കാം എന്നു വിചാരിച്ച പൂരി സാറിനു 🙏.അക്കിടി പകിടി സോങ് പ്ലേസ്മെന്റ് …സ്വന്തം തള്ള സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ മോൻ കാമുകിയും ആയി അക്കിടി പകിടി കളിക്കുന്നത് എന്തൊരു കഷ്ടമാണ് എന്നു തോന്നാം.
ബട്ട് നിങ്ങളോടു നിങ്ങടെ അമ്മ പഠിക്കെടാ അല്ലെങ്കിൽ വെറുതെ ഇരിക്കാതെ വല്ല പണിക്കും പോടെ എന്ന് പറയുമ്പോൾ നിങ്ങൾ മൈൻഡ് ആകാതെ പബ്ജി കളിക്കും പോലെയോ എഫ്ബിയിൽ ഏതേലും പെൺകൊച്ചു തിന്നോ കുടിച്ചോ എന്നൊക്കെ ചോദിക്കുന്ന പോലെയോ … അതിന്റെ ഒക്കെ ഒരു എക്സ്റ്റന്റഡ് വേർഷൻ ആണെന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.മൊത്തത്തിൽ പറഞ്ഞാൽ പടം ഒരുതവണ കാണാം എന്ന് ഞാൻ പറയും.പടത്തിന്റെ മ്യൂസിക് ഫൈറ്റ് ഒക്കെ കൊള്ളാം. വിജയ് ഏട്ടൻ നല്ലോണം കഷ്ടപെട്ടിട്ടുണ്ട് . ടിപ്പിക്കൽ കത്തി തെലുങ്ക് മൂവിയെക്കാൾ ബെറ്റർ.വിജയ് ദേവര്കൊണ്ട നല്ല പടത്തിലൂടെ ശക്തമായി തിരിച്ചു വരട്ടെ.