പോക്കിരി രാജ ഇപ്പോൾ ഇറങ്ങിയിരുന്നു എങ്കിൽ പരാജയപ്പെട്ടേനെ എന്ന് വൈശാഖ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
235 VIEWS

പോക്കിരി രാജ ഇപ്പോൾ ഇറങ്ങിയിരുന്നു എങ്കിൽ പരാജയപ്പെട്ടേനെ എന്ന് ഹിറ്റുകളുടെ സംവിധായകൻ വൈശാഖ് പറയുന്നു. പോക്കിരി രാജ ആ കാലഘട്ടത്തെ തൃപ്തിപ്പെടുത്തിയ സിനിമയാണ്, ഇന്നത്തെ ആസ്വാദനശീലങ്ങൾക്കനുസരിച്ചു മാത്രമേ ഇന്ന് സിനിമ എടുക്കാൻ സാധിക്കൂ. നമ്മൾ അപ്ഡേറ്റ് ആകേണ്ടതും അതുകൊണ്ടാണ്. സിനിമയുടെ ഫോർമുലകളിലോ ഫോർമാറ്റുകളിലോ അല്ല വ്യത്യസ്ത വേണ്ടത് ,അതിന്റെ അവതരണ ശൈലിയിൽ ആണ് അത് കൊണ്ടുവരേണ്ടത്.പോക്കിരിരാജ ആ കാലത്തു ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഹിറ്റ് ആയതു… എന്ന് വൈശാഖ് പറയുന്നു. മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ആണ് പോക്കിരിരാജയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പോക്കിരി രാജയുടെ രണ്ടാംഭാഗം മധുരരാജയും വൻഹിറ്റായിരുന്നു.

പുലിമുരുകന് ശേഷം വൈശാഖ് മോഹൻലാലിനെ നായകനാക്കി ചെയ്ത മോൺസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഇത്തരം പണംവാരി ബിഗ്ബഡ്ജറ്റ് സിനിമകൾ മാത്രമല്ല ആവിഷ്കരണത്തിൽ വ്യത്യസ്തപുലർത്തുന്ന ചെറിയ ബഡ്ജറ്റ് സിനിമകളും തനിക്കു വഴങ്ങുമെന്ന് ഇപ്പോൾ നല്ല അഭിപ്രായം നേടി മുന്നേറുന്ന ‘നൈറ്റ് ഡ്രൈവി’ലൂടെ വൈശാഖ് തെളിയിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ