Featured
ടിറ്റോ വിത്സൺ സ്വാഭാവികാഭിനയത്തിന്റെ പുതിയമുഖം
ചെമ്പൻ വിനോദിന്റെ രചനയിൽ…. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ….. വിജയ് ബാബു നിർമ്മിച്ച് 2017ൽ പുറത്തിറങ്ങിയ അത്ഭുത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. എൺപതിലേറെ പുതുമുഖങ്ങളെ അണി നിരത്തി മലയാള സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിച്ച സിനിമ. ആ ചിത്രത്തിലൂടെ അഭിനയിക്കാനറിയാത്ത ജീവിച്ചു കാണിക്കുന്ന ഒരു പറ്റം കലാകാരന്മാരെ
150 total views

Vyshakh Km എഴുതുന്നു
ടിറ്റോ വിത്സൺ സ്വാഭാവികാഭിനയത്തിന്റെ പുതിയമുഖം
ചെമ്പൻ വിനോദിന്റെ രചനയിൽ…. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ….. വിജയ് ബാബു നിർമ്മിച്ച് 2017ൽ പുറത്തിറങ്ങിയ അത്ഭുത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. എൺപതിലേറെ പുതുമുഖങ്ങളെ അണി നിരത്തി മലയാള സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിച്ച സിനിമ. ആ ചിത്രത്തിലൂടെ അഭിനയിക്കാനറിയാത്ത ജീവിച്ചു കാണിക്കുന്ന ഒരു പറ്റം കലാകാരന്മാരെ
ലിജോ നമുക്ക് സമ്മാനിച്ചു…. അതിൽ ഒരാളാണ് Tito Wilson. അങ്കമാലിയിലെ കട്ട ലോക്കൽ പിള്ളേരെ ഞെട്ടിച്ച നല്ല കട്ട ലോക്കൽ വില്ലൻ യൂ ക്ലാമ്പ് രാജൻ.
അഞ്ച് തവണയെങ്ങാണ്ട് തിയ്യേറ്ററിൽ പോയി കണ്ടിട്ടുണ്ട് അങ്കമാലി ഡയറീസ്…. അത്രയ്ക്ക് അഡിക്ട് ആയിരുന്നു അങ്കമാലി ഡയറീസിന്. ആദ്യ കാഴ്ച്ചയിലെ ഓളത്തിൽ ശരിക്കും പേടിപ്പിച്ച….. ഞെട്ടിച്ച വില്ലൻ അപ്പാനി രവിയായിരുന്നു…. പക്ഷേ പിന്നീട് ഓരോ തവണ കണ്ടപ്പോഴും മനസ്സിൽ കയറിക്കൂടിയത് മറ്റൊരു മുഖമായിരുന്നു…. അത് അപ്പാനി രവിയുടെ ആത്മമിത്രം യൂ ക്ലാമ്പ് രാജന്റെ മുഖമാണ്. എന്ത് അനായാസമായാണ് Tito ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്….. സ്വാഭാവികാഭിനയത്തിന്റെ ഒരു extreme വേർഷൻ എന്ന് തന്നെ പറയാം. അന്ന് പക്ഷേ ഭൂരിഭാഗം ആളുകളും അപ്പാനി രവിയെന്ന കഥാപാത്രത്തെ കൊണ്ടാടി…. വളരെ ചുരുക്കം ആളുകൾ മാത്രമായിരുന്നു യൂ ക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തിന് വേണ്ടി വാദിച്ചത്.
അങ്കമാലിയിലെ പലരും ലിജോ ജോസ് പെല്ലിശ്ശേരി എന്ന മജീഷ്യന്റെ പവറിൽ മാത്രം തിളങ്ങിയ ബൾബുകൾ ആയിരുന്നു എന്ന് പിന്നീട് തെളിഞ്ഞു….. അപ്പാനി രവി പോലും അദ്ദേഹത്തിന്റെ മേലുണ്ടായിരുന്ന പ്രതീക്ഷ കാത്തില്ല എന്ന് വേണം പറയാൻ…. പിന്നീട് ഒരുപാട് ചവറ് ചിത്രങ്ങളിൽ അഭിനയിച്ചു എന്ന് മാത്രമല്ല പലതിലും ദാരുണ പ്രകടനങ്ങളും ആയിരുന്നു. അവിടെയാണ് Tito Wlison വ്യത്യസ്ഥനാവുന്നത്…. വാരി വലിച്ചു സിനിമകൾ ചെയ്യാതെ അദ്ദേഹം വളരെയേറെ സെലക്ടീവ് ആയിട്ടാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്.
പിന്നീട് വന്ന പോക്കിരി സൈമൺ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രത്തോട് അദ്ദേഹം നൂറ് ശതമാനം നീതി പുലർത്തിയിരുന്നു….
പിന്നീട് അങ്കമാലി ടീമിന്റേതായി പുറത്ത് വന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലും ആന്റണി വർഗ്ഗീസിനൊപ്പം ഒരു പ്രധാന വേഷം ചെയ്യാൻ അവര് വിളിച്ചതും Titoയെ തന്നെ. ലിജോയുടെ ശിഷ്യൻ ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലെ ഉദയൻ എന്ന നെഗറ്റീവ് കഥാപാത്രത്തെ Tito ഗംഭീരമാക്കി…. അസാധ്യ മെയ്വഴക്കവും മറ്റും ഇദ്ദേഹത്തിന്റെ എടുത്ത് പറയേണ്ടുന്ന പ്രത്യേകതയാണ്. ആക്ഷൻ സീൻസ് ഒക്കെ അത്രയേറെ ഗംഭീരമാക്കുന്നു Tito.
പ്രളയം തുടങ്ങുന്ന സമയത്ത് റിലീസ് ആയൊരു ചിത്രമായിരുന്നു മറഡോണ. കൃഷ്ണ മൂർത്തിയുടെ രചനയിൽ നവാഗതനായ വിഷ്ണു നാരായണൻ ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത മികച്ചൊരു സിനിമയായിരുന്നു മറഡോണ…. മറഡോണയിൽ ടോവിനോക്ക് ഒപ്പം ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിൽ എല്ലാം ടോവിനോയേക്കാൾ മുകളിൽ സ്കോർ ചെയ്ത കഥാപാത്രമായിരുന്നു Titoയുടെ സുധി. സിനിമ കണ്ടപ്പോൾ തന്നെ എഴുതണം എന്ന് വിചാരിച്ച കാര്യമായിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനത്തെ പറ്റി…. പക്ഷേ പ്രളയം കാരണം അത് മറന്നു…. ഇപ്പൊ ഡിവിഡി വന്നപ്പോൾ മറഡോണ വീണ്ടും കാണാനിടയായി അപ്പൊ Tito വീണ്ടും മനസ്സിൽ നിറഞ്ഞു നിന്നു. മറഡോണയിലെ ക്ലൈമാക്സ് രംഗങ്ങളിൽ എല്ലാം അസാധ്യ പെർഫോമൻസ് ആയിരുന്നു ഈ കലാകാരൻ…. മുതലാളീ എന്നുള്ള ആ വിളിയും…. “എനിക്ക് നിന്റെ നമ്പർ മാത്രമല്ലേ അറിയൂ”എന്ന ഡയലോഗുമെല്ലാം മനസ്സിൽ മായാതെ നിൽക്കുന്നു.
പിന്നീട് വന്ന തനഹ പരാജയമായെങ്കിലും Titoയുടെ പ്രകടനം മോശമായി എന്ന് ആരും പറഞ്ഞു കണ്ടിട്ടില്ല…..
ആന്റണി വർഗ്ഗീസിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയ്ക്ക് സമ്മാനിച്ച വലിയൊരു രത്നം തന്നെയാണ് Tito Wilson. അസാധ്യ മെയ്വഴക്കവും അതിലേറെ അഭിനയ സിദ്ധിയും കൈമുതലായുള്ള ചെറുപ്പക്കാരൻ. വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന ഒരുപാട് പ്രകടനങ്ങളും മികച്ച ഒരുപാട് കഥാപാത്രങ്ങളും മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ കാലിബറുള്ള അഭിനേതാവ്.
അങ്കമാലി ഡയറീസും സ്വാതന്ത്ര്യം അർദ്ധരാത്രിയിലും മറഡോണയുമെല്ലാം അതിന് ഉദാഹരണങ്ങൾ. അങ്കമാലി ഡയറീസിൽ മരംകൊത്തി സിജോയെ വിരട്ടുന്ന രംഗവും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പോലീസുകാരോട് അടി കൊണ്ട് വരുന്ന സീനും മറഡോണയിലെ ക്ലൈമാക്സ്സും മാത്രം മതി ഇദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ.
ഒപ്പം വന്ന പല ഓവർ റേറ്റഡ് കലാകാരന്മാരേയും ആഘോഷിച്ചപ്പോൾ പലരും വിട്ടുപോയ യഥാർത്ഥത്തിൽ ആഘോഷമാക്കേണ്ടുന്ന ഒരു അഭിനേതാവ്…. അണ്ടർ റേറ്റഡ് ആയിപ്പോയ അഭിനേതാവ്. ഇനി അതിനൊരു മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കാം….
തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളോട് എല്ലാ അർത്ഥത്തിലും നീതി പുലർത്തുന്ന നൂറ് ശതമാനം ആത്മാർത്ഥതയോടെ ആ കഥാപാത്രമായി മാറാൻ എന്ത് റിസ്ക്കും ഏറ്റെടുക്കുന്ന അതിനേക്കാളൊക്കെ ഉപരി തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ നാടകീയമാക്കാതെ സ്വാഭാവികമായി മാത്രം കൈകാര്യം ചെയ്യുന്ന ഒരു അഭിനേതാവ്…. സ്വാഭാവികാഭിനയത്തിന്റെ പുതിയമുഖം.
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോകരുത് എന്ന ഒരു ആഗ്രഹം മാത്രമുണ്ട് മനസ്സിൽ…..
Tito Wilson….. ഒരുപാട് മികച്ച ചിത്രങ്ങളിൽ മികച്ച വേഷങ്ങളിലൂടെ എത്തി ഏവരേയും ഞെട്ടിക്കുന്ന പ്രകടങ്ങൾ പുറത്തെടുക്കാനാവട്ടെ എന്ന് ആശംസിക്കുന്നു….. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു…. ഒരുപാട് മികച്ച പ്രോജെക്ട്ടുകൾ തേടി വരട്ടെ…. വലിയ സംവിധായകരോടും മറ്റും ഒപ്പം വർക്ക് ചെയ്യാനാകട്ടെ….. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം വലിയ വിജയമാകട്ടെ…. ❤️
-വൈശാഖ്.കെ.എം
151 total views, 1 views today