അതി സാഹസികതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഈ വീഡിയൊ. കിലോമീറ്ററുകള്‍ ഉയരമുള്ള നോര്‍വേയിലെ ദേശീയ പര്‍വതത്തിന്റെ മുകളിലൂടെ ഒരു നടത്തം. കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നാം, പക്ഷേ സംഗതി അത്ര സുഗമുള്ള ഏര്‍പ്പാടല്ല. കഷിടിച്ച് ഒരു അടി മാത്രമാണ് പര്വതാഗ്രത്തിന്റെ വീതി. തള്ളിയിടാന്‍ മാത്രം കഴിവുള്ള അതി ശക്തമായ കാറ്റും. ഈ ഒരു അവസ്ഥയിലാണ് 32കാരനായ സൈമണ്‍ ഓല്‍സെന്‍ എന്ന നോര്വേക്കാരന് പര്‍വത തുമ്പിലൂടെ നടന്നകന്നത്. നെഞ്ചത്ത് പിടിപ്പിച്ച ഒരു വൈഡ് ആംഗിള്‍ ക്യാമറയിലാണ് തന്റെ യാത്രാ ദൃശ്യങ്ങള്‍ അയാള്‍ പകര്‍ത്തിയത്.
സാഹസികമായ ആ ദൃശ്യങ്ങളിലേക്ക്..