വാൾട്ടയർ വീരയ്യയിലെ വീഡിയോ ഗാനം പുറത്തുവിട്ടു, ചിരഞ്ജീവിയുടെയും ഉർവ്വശി റൗട്ടേലയുടെയും അടിപൊളി ഡാൻസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
187 SHARES
2248 VIEWS

മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നർ ആണ് വാൾട്ടയർ വീരയ്യ. ചിത്രം 2023-ൽ പുറത്തിറങ്ങുന്നു. ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇത് . സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തിറക്കി. ഗാനം ഇതിനോടൊപ്പം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. ചിരഞ്ജീവിയുടെ എനർജെറ്റിക് പ്രകടനവും ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ലുങ്കിയിൽ ചിരഞ്ജീവിയുടെ വിന്റേജ് മാസും തുടർന്ന് അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന നൃത്തവും ആരാധകരെ ആവേശം കൊള്ളിക്കുന്നു. ഉർവശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനത്തിൽ ചുവട് വയ്ക്കുന്നത്. ശേഖർ മാസ്റ്ററാണ് കൊറിയോഗ്രഫി നിർവഹിക്കുന്നത്. ചിരഞ്ജീവിയുടെ നായികയായി എത്തുന്നത് ശ്രുതി ഹാസനാണ് .വാൾട്ടയർ വീരയ്യ 2023-ലെ സംക്രാന്തിക്ക് പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്