ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമായ വാള്‍ട്ടര്‍ വീരയ്യയിലെ ‘നുവ്വു സീത വയ്ത്തേ’ എന്ന വീഡിയോ സോങ് റിലീസ് ചെയ്തു. ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് . ആലപിച്ചിരിക്കുന്നത് ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്ന്. ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രുതിഹാസൻ ആണ്. രവി തേജയും കാതറിന് ട്രെസയും ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്നു.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചെന്ന് നിർമ്മിക്കുന്ന വാള്‍ട്ടര്‍ വീരയ്യയുടെ കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് കെ എസ് രവീന്ദ്ര (ബോബി കൊല്ലി)യാണ് . തിരക്കഥ:കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍, ഛായാഗ്രഹണം ആര്‍തര്‍ എ വില്‍സണ്‍, എഡിറ്റിംഗ് നിരഞ്ജന് ദേവറാമണെ, സംഘട്ടനം റാം ലക്ഷ്മണ്, വസ്ത്രാലങ്കാരം സുഷ്മിത കോണിഡെല, സഹനിര്‍മ്മാണം ജി കെ മോഹന്‍.