ആചാര്യയും ഗോഡ്ഫാദറും എല്ലാം ബോസോഫീസിൽ തകർന്നടിഞ്ഞപ്പോൾ ഏറ്റവും ക്ഷീണം സംഭവിച്ചത് ചിരഞ്ജീവിക്കാണ് . അദ്ദേഹത്തിന്റെ വലിയ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അവർക്ക് ആവേശം പകർന്ന് കൊണ്ട് ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. അദ്ദേഹത്തിന്റെ 154 ആം ചിത്രമായി എത്തുന്ന ഈ പുതിയ ചിത്രത്തിന് വാൾട്ടയർ വീരയ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ബോബി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ടീസറിൽ കിടിലൻ ലുക്കിലാണ് ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. ഒരു ലോക്കൽ മാസ്സ് മസാല ചിത്രമാകും ഇതെന്നാണ് ഇതിന്റെ ടീസർ നൽകുന്ന സൂചന. 2023 സംക്രാന്തിക്ക് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സ്വന്തം മുലപ്പാൽ വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുന്ന സൈപ്രസ് വനിത
സ്വന്തം മുലപ്പാൽ വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുന്ന സൈപ്രസ് വനിത ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന