വിദ്യ വിശ്വംഭരൻ
നമ്മുടെ പ്രപഞ്ചം

നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനെ കീഴടക്കാൻ പോയ വാൻ ഹൂവിനെ നമുക്ക് എത്ര പേർക്ക് അറിയാം. ചന്ദ്രനോടൊപ്പം മനുഷ്യൻ ഓർത്തുവയ്ക്കേണ്ട പേരാണ് വാൻഹൂവിന്റേത്. ആരെയും ത്രില്ലടിപ്പിക്കുന്ന ആ കഥ ഇങ്ങനെയാണ്. ഹൂ അന്ന് പതിവിലും സന്തോഷവാനായിരുന്നു. ചാന്ദ്രയാത്രയുടെ ആകാംക്ഷയോ ആശങ്കയോ ആ മുഖത്ത് ഉണ്ടായിരുന്നില്ല. പ്രശസ്തമായ വാൻകുടുംബത്തിന്റെ ചിരകാല അഭിലാഷം യാഥാർത്ഥ്യമാക്കുന്നതിന്റെ നിശ്ചയദാർഢ്യം മാത്രം.

47 മുളന്തണ്ടുകൾ ഉറപ്പിച്ച വ്യാളീമുഖം കൊത്തിയ സിംഹാസനമായിരുന്നു വാൻഹൂവിന്റെ ചാന്ദ്രവാഹനം . ആ മുളന്തണ്ടുകൾക്കെല്ലാം ഉള്ളിൽ വെടിമരുന്ന് നിറച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും ശരിയാണെന്ന് ഉറപ്പിച്ച വാൻ തന്റെ സേവകർക്ക് നിർദ്ദേശം നൽകി. വലിയ തീപ്പന്തങ്ങളുമായി അവർ ചാന്ദ്രവാഹനത്തിന് അടുത്തേക്ക് വന്നു. പിന്നെ റോക്കറ്റുകൾക്ക് തീ കൊളുത്തി. വലിയ ശബ്ദത്തോടെ വാൻ ഹൂവിന്റെ വാഹനം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു. നിമിഷങ്ങൾക്കകം ആകാശത്ത് ഒരു തീഗോളമായി മാറി. ചന്ദ്രനെ കീഴടക്കാൻ പുറപ്പെട്ട ധീരനായ വാൻ ഹുവിന്റെ ചേതനയറ്റ ശരീരം വാൻ ജെയ്ഷെൻ മലനിരകളിൽ നിന്ന് പീന്നീട് കണ്ടെടുത്തു.

1902 ഒക്ടോബർ രണ്ടിന് സയന്റിഫിക് അമേരിക്കനിൽ വന്ന ലേഖനത്തിലൂടെയാണ് ചൈനാക്കാരനായ വാൻഹൂവിനെ ആദ്യമായി പാശ്ചാത്യലോകം അറിയുന്നത്. കഥയാണെങ്കിലും ബഹിരാകാശം സ്വപ്നം കാണാൻ മനുഷ്യന് പ്രചോദനമേകിയ ആളാണ് വാൻഹൂ. അതിനുള്ള ആദരമായാണ് ചന്ദ്രനിലെ ഒരു ഗർത്തത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്.

You May Also Like

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം രണ്ടാം ലോക മഹായുദ്ധം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ…

വിജിത റൊഹാന വിജെമുനി ഡിസിൽവ, പേര് പരിചയമില്ല അല്ലെ ? എന്നാൽ ഇയാൾ നടത്തിയ ഒരു കൊലപാതകശ്രമം ആരും മറക്കില്ല

ആ കൊലപാതക ശ്രമത്തിന്റെ മുപ്പത്തിനാലാം വാർഷികമാണിന്ന് (ജൂലൈ 30 ). വിജിതയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് പ്രിയ സുഹൃത്ത് അനൂപ് കുമ്പനാടിൽ Anoop Varghese നിന്നുമാണ്, അവർ തമ്മിൽ പലതവണ ഫോണിൽ

എവിടെയാണ് മഹാരാജാസ് കിണർ ? എന്താണ് അതിന്റെ ചരിത്രം

മഹാരാജാസ് കിണർ Sreekala Prasad 1800-കളുടെ മധ്യത്തിൽ, സൗത്ത് ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഇപ്‌സ്‌ഡെനിൽ നിന്നുള്ള എഡ്വേർഡ് ആൻഡർട്ടൺ…

ഭൂമിക്ക് പുറത്ത് അന്നുണ്ടായിരുന്നത് 20 പേർ

ഭൂമിക്ക് പുറത്ത് അന്നുണ്ടായിരുന്നത് 20 പേർ Vidya Vishwambharan ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ, ജനുവരി 26ന്,…