അറിവ് തേടുന്ന പാവം പ്രവാസി

യുദ്ധം നടക്കുമ്പോൾ എതിരാളികളുടെ വാഹനങ്ങളും , ട്രക്കുകളും തങ്ങളുടെ ഉടമസ്ഥതയിലുള്ളതിൽ നിന്ന് തിരിച്ചറിയാനായി വാഹനങ്ങളുടെയും , ട്രക്കുകളുടെയും മുന്നിലും വശങ്ങളിലും പിറകിലുമെല്ലാം തടികള്‍ ഉപയോഗിച്ചോ, അല്ലെങ്കിൽ ചായങ്ങൾ ഉപയോഗിച്ചോ സുരക്ഷാ കവചങ്ങൾ തീര്‍ക്കാറുണ്ട്. വാഹനങ്ങളിലും , പടക്കോപ്പുകളിലും പ്രത്യേക നിറത്തിൽ വലിയ അക്ഷരത്തിൽ ചില ദുരൂഹ ചിഹ്നങ്ങൾ അടയാളപ്പെടുത്തിയിരിക്കും.

ഇതിന് കാരണം എതിരാളികളുടെ പല വാഹനങ്ങൾക്കും , ടാങ്കുകൾക്കും തങ്ങളുടെ ടാങ്കുകളും വാഹനങ്ങളുമായി വലിയ സാമ്യം കാണും .യുദ്ധം സൃഷ്ടിക്കുന്ന കലുഷിതമായ സാഹചര്യത്തിൽ ടാങ്കുകൾ മാറിപ്പോയി സ്വന്തം ടാങ്കുകൾക്കെതിരെ വെടിയുതിർക്കാതിരി ക്കാനാണ് ഈ വിദ്യ ഉപയോഗിക്കുന്നത്.സ്വന്തം വാഹനങ്ങള്‍ക്ക് നേരെയുള്ള അനാവശ്യ ആക്രമണം ഒഴിവാക്കാൻ ഇത്തരം അടയാള ങ്ങള്‍ സഹായിക്കുന്നുണ്ട്.

ഉദാഹരണമായി റഷ്യൻ യുക്രെയ്‌ൻ യുദ്ധത്തിൽ റഷ്യന്‍ വാഹനങ്ങളിൽ സവിശേഷമായ V അടയാളവും, Z എന്ന ചിഹ്നവും ഉണ്ടായിരുന്നു.റഷ്യൻ ഭാഷയിൽ സെഡ് , വി തുടങ്ങിയ അക്ഷരങ്ങൾ ഇല്ല. ചരിത്രത്തിൽ പലയിടത്തും ഇതേ രീതി പല സൈന്യങ്ങളും അനുവർത്തിച്ചിട്ടുള്ളതായി കാണാം. 1944ൽ രണ്ടാം ലോകയുദ്ധകാലത്ത് ഫ്രാൻസിലെ നോർമൻഡിയിൽ ആക്രമണം നടത്തിയ യുഎസ് വ്യോമസേന തങ്ങളുടെ വിമാനങ്ങളിൽ കറുപ്പും , വെളുപ്പും വരകൾ ഉപയോഗിച്ചിരുന്നു. സഖ്യസേനയിലെ മറ്റു പട്ടാളയൂണിറ്റുകൾക്ക് തങ്ങളെ മനസ്സിലാക്കാ നുള്ള രഹസ്യകോഡായിരുന്നു ഇത്. ഗൾഫ് യുദ്ധ സമയത്ത് തങ്ങളുടെ കവചിത വാഹനങ്ങളിൽ വി എന്ന അടയാളവും അമേരിക്ക ഉപയോഗിച്ചു.

അധിനിവേശ സേനകൾക്ക് സ്വന്തം വ്യോമ സേനയിൽ നിന്നുണ്ടാകുന്ന വെടി അഥവാ ഫ്രണ്ട്‌ലി ഫയർ വലിയൊരു വെല്ലുവിളിയാണ്. ഇതിനെ ചെറുക്കാനുള്ള ഒരു നീക്കമാണ് ഇത്. എന്നാൽ ഇത് എത്രത്തോളം കാര്യക്ഷമമാണെ ന്നുള്ളത് മറ്റൊരു ചോദ്യമാണ്. കാരണം പല വിമാനങ്ങളും അതീവ വേഗത്തിൽ പറക്കുന്നതിനാൽ ഇവയുടെ പൈലറ്റ് പടയാളികൾക്ക് ഈ ചിഹ്നങ്ങൾ തിരിച്ചറിയാൻ സാധ്യത കുറവാണ്. എന്നാൽ അറ്റാക് കോപ്റ്ററുകൾ, ആർട്ടിലറി യൂണിറ്റുകൾ എന്നിവയെ നിയന്ത്രിക്കുന്നവർക്ക് ഇതു തിരിച്ചറിയാൻ സാധിക്കും.

വാഹനങ്ങളിലെ സെഡ് മാർക്കിങ്ങുകൾ യുദ്ധമേഖലയിൽ ദൂരത്തു നിന്നു കാണാൻ പാടാണെന്ന് പറയുന്നു.തന്നെയുമല്ല പലരീതിയിലാണ് ഈ ചിഹ്നങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ചിലതിൽ അക്ഷരം മാത്രമുള്ളപ്പോൾ ചിലതിൽ അതിനൊപ്പം വൃത്തങ്ങൾ, ത്രികോണങ്ങൾ, സമചതുരങ്ങൾ തുടങ്ങിയവയും കാണും. വിവിധ റെജിമെന്റുകളെ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളാകാം ഇവ. ഓരോ റെജിമെന്റുകൾ അവരെ നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലേക്കു തന്നെ പോകുന്നെന്ന് ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ള സൈനികർക്ക് ഉറപ്പുവരുത്താനും സഹായി ക്കും.

സാധനങ്ങളുടേയും , സൈനികരുടേയും വിതരണ ശൃംഖല തകര്‍ക്കുകയെന്നത് പ്രധാന പ്രതിരോധ തന്ത്രമാണ്. പ്രധാനമായും ഇന്ധനം വഹിച്ചുകൊണ്ടുള്ള ട്രക്കുകളെയാണ് ലക്ഷ്യം വെക്കുന്നത്. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാനായി മരത്തടികള്‍ കൊണ്ടുള്ള സുരക്ഷാകവചങ്ങൾ ചിലപ്പോൾ സഹായിക്കാം.എതിരാളികളുടെ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രക്കുകള്‍ക്ക് അപ്രതീക്ഷി തമായ തോക്കുകള്‍ കൊണ്ടുള്ള ആക്രമണ ങ്ങള്‍ വലിയ വെല്ലുവിളിയാണ് തീര്‍ക്കുന്നത്. യാത്രക്കിടെ എന്തെങ്കിലും യന്ത്രതകരാറുകള്‍ സംഭവിച്ച് പാതിവഴിയില്‍ ട്രക്കുകള്‍ നിന്നു പോയാലും പ്രശ്നമാണ്. വാഹനത്തിനുള്ളി ലേക്ക് മണ്ണും , പൊടിയും കയറാതിരിക്കാനും ഈ തടി സുരക്ഷാ കവചം സഹായിക്കുന്നുണ്ട്. ടാങ്കുകളില്‍ പുറം ഭാഗത്ത് കൂടുപോലെ തോന്നിക്കുന്ന സുരക്ഷാ കവചം ഡ്രോണുക ളില്‍ നിന്നും ടാങ്ക് വേധ മിസൈലുകളില്‍ നിന്നും സുരക്ഷ നല്‍കാനും സഹായിക്കുന്നുണ്ട്. റേഡിയേറ്ററുകള്‍ അമിതമായി ചൂടാവാകാ തിരിക്കാനും അതുവഴി വാഹനങ്ങള്‍ വഴിയില്‍ പണിമുടക്കുന്നത് ഒഴിവാക്കാനും ഇത്തരം തടി പ്രതിരോധം കൊണ്ട് സാധിച്ചേക്കും.

You May Also Like

ഒരു തുള്ളി പുറത്തേക്ക് പോവാതെ ബഹിരാകാശത്ത് വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാനുള്ള നാസയുടെ കപ്പ്, വീഡിയോ കാണാം

ഒരു തുള്ളി പുറത്തേക്ക് പോവാതെ ബഹിരാകാശത്ത് വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാനുള്ള നാസയുടെ കപ്പ് അറിവ്…

പല തുടക്കക്കാരും സാഹിത്യത്തിൽ തെറ്റായ അർത്ഥത്തിലും ഉപയോഗിക്കുന്ന പദമാണ് കിനാവള്ളി ? എന്താണ് കിനാവള്ളി ?

എന്താണ് കിനാവള്ളി ? അറിവ് തേടുന്ന പാവം പ്രവാസി കടലിൽ കാണപ്പെടുന്ന ഒരു ജീവിയായ നീരാളിക്ക്…

എന്താണ് പ്രീ ഫാബ്രിക്കേഷൻ,മോഡുലാർ കൺസ്ട്രക്ഷൻ കെട്ടിടങ്ങൾ ?

അറിവ് തേടുന്ന പാവം പ്രവാസി എന്താണ് പ്രീ ഫാബ്രിക്കേഷൻ,മോഡുലാർ കൺസ്ട്രക്ഷൻ കെട്ടിടങ്ങൾ ? പ്രീ ഫാബ്രിക്കേഷൻ:…

തിരുവാവാടുതുറൈ ആദീനം എന്നത് ദൈവികതയുടെ സ്പർശവും ഇന്ത്യയുടെ സംസ്കാരത്തിന്റെ മുദ്രയും ചേർക്കുന്ന ഒന്നാണ്

കടപ്പാട് : ഇന്ത്യാചരിത്രം ദൈവികതയുടെ മുദ്രയും ഭാരതീയ സംസ്കാരത്തിന്റെ അംശവും ഇന്ത്യയുടെ ദേശിയ നേതാക്കൾ സമന്വയത്തിലൂടെ…