മോണാലിസ, ഡാവിഞ്ചിയുടെ അടിമയായിരുന്ന ചൈനക്കാരി അമ്മയോ ?

1832

sarajj

ആരാണീ മോണോലിസ ? കാലങ്ങളായി ഉത്തരം നല്കാതെ വഴുതികളിക്കുന്ന ചോദ്യം. എന്നാല്‍ പുതിയ വാര്‍ത്തകളും പഠനങ്ങളും അതിനുത്തരം നല്കിയിരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ മോണോലിസ അദ്ദെഹത്തിന്റെ അമ്മ തന്നെയായിരുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനം പറയുന്നത്.

പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റും, ചരിത്രകാരനുമായ ഏയ്ഞ്ചലോ പരാട്ടികോയുടെ ഗവേഷണത്തിനൊടുവില്‍ ഇത്രകാലം മനുഷ്യന് പിടി നല്കാതിരുന്ന മോണോലിസ ഡാവിഞ്ചിയുടെ ചൈനക്കാരി അമ്മയാണെന്നും അവര്‍ ചൈനയില്‍ അടിമ സ്ത്രീയയായിരുന്നുവെന്നും , പറഞ്ഞു വെയ്ക്കുന്നു.

ഡാവിഞ്ചിയുടെ ജന്മസ്ഥലവും ചൈനയുമായുള്ള കടന്നുപോയ 500 വര്‍ഷങ്ങളുടെ ബന്ധം കണ്ടെത്തുന്നതിനായി കഴിഞ്ഞ 20 വര്‍ഷങ്ങളായി ഏയ്ഞ്ചലോ ഹോങ്കോങ്ങില്‍ താമസിച്ച് പഠനം നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഗവേഷണ ഫലങ്ങളുള്‍പ്പെടുത്തി ‘ലിയനാര്‍ഡോ ഡാവിഞ്ചി : എ സ്‌കോളര്‍ ലോസ്റ്റ് ഇന്‍ റെനൈസന്‍സ് ഇറ്റലി’ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം

അടുത്ത വര്‍ഷം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തില്‍ മോണോലിസ ഡാവിഞ്ചിയുടെ അമ്മയായിരുന്നുവെന്ന് പറയുന്നു. ‘ധനാഡ്യനായിരുന്ന ഡാവിഞ്ചിയുടെ അച്ഛന് കാതറീന എന്നൊരു അടിമ സ്ത്രീ ഉണ്ടായിരുന്നു.ഡാവിഞ്ചിയുടേ ജന്മ വര്‍ഷം1452 നു ശേഷം രേഖകളില്‍ നിന്ന്‌നവര്‍ അപ്രത്യക്ഷമായി.’ ഏയ്ഞ്ചലോ പറയുന്നു.

ലിയനാര്‍ഡോ ഡാവിഞ്ചി

ഡാവിഞ്ചിയുടെ അമ്മ അടിമയായിരുന്നുവെന്ന് തെളിയിക്കാന്‍ പോര്‍ട്ടികോയുടേ വാദം ഇങ്ങനെ ” നവോത്ഥാന കാലഘട്ടത്തില്‍ ഇറ്റലിയും സ്‌പെയിനുമൊക്കെ കിഴക്കുനിന്നുള്ള അടിമകളാല്‍ സമ്പന്നമായിരുന്നു. ഡാവിഞ്ചി എഴുതിയിരുന്നത് ഇടത്തു നിന്ന് വലത്തേക്കാണെന്നും,ദാവിഞ്ചി വെജിറ്റേറിയന്‍ ആയിരുന്നു. ഇത് ഡാവിഞ്ചി പൗരസ്ത്യനായിരുന്നുവെന്ന് തെളിയിക്കാന്‍ ധാരാളമാണ്”. 1910 ല്‍ സിഗ്മണ്ട് പറഞ്ഞതുപോലെ മോണോലിസ ചിത്രത്തിനൊപ്പം ചൈനീസ് ലാന്‍ഡ്‌സ്‌കേപ്പ് ഉണ്ടായിരുന്നുവെന്നും, എന്തിന് മോണോലിസ് ചിത്രത്തിന് ചൈനീസ് ലുക്ക് ഉണ്ടെന്നും പോര്‍ട്ടികോ സമര്‍ഥിക്കുന്നു.

ഗവേഷണ, ചിത്രകലാ ലോകത്തെ ഒരുപോലെ ഞെട്ടിച്ചിരിക്കുന്ന ഏയ്ഞ്ചലോ പോര്‍ട്ടികോയുടെ ഈ പ്രബന്ധംഅന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായിരികുകയാണ്

Advertisements