വെള്ളം, അതാണിപ്പോള്‍ ലോകജനതക്ക് മുന്പിലെ പ്രധാന പ്രശ്നം. അങ്ങിനെ വരുമ്പോള്‍ ടോയിലറ്റ് ഫ്ലഷ് ടാങ്ക് പോലുള്ളവ ഉപയോഗിക്കരുത് എന്നും പറഞ്ഞു കൊണ്ട് ചിലയിടങ്ങളില്‍ ടോയിലറ്റ് പേപ്പറുകള്‍ കൊണ്ട് വെച്ചിരിക്കുന്നത് കാണാം. എന്നാല്‍ നമ്മള് ഇന്ത്യക്കാര്‍ക്ക് പണ്ടേ അത് പഥ്യമല്ലാത്തതിനാല്‍ പിന്നെന്താണ് ഒരു വഴി എന്ന് ആലോചിക്കുമ്പോള്‍ ചിലര്‍ക്ക് ഈ ബുദ്ധി തോന്നിയത്. എന്ത് കൊണ്ട് വാഷ്ബേസിന് ഫ്ലഷ് ടാങ്കിന് മുകളില്‍ വെച്ച് കൂടാ ?
അതായത് വാഷ്ബേസിനില്‍ നിന്നും പോകുന്ന വേസ്റ്റ് വാട്ടര്‍ ഫ്ലഷ് ടാങ്കില്‍ ശേഖരിച്ചാല്‍ അത് ഫ്ലഷ് ചെയ്യാന്‍ ഉപയോഗിച്ചുകൂടെ എന്നാണ് ചിലരുടെ ചോദ്യം. നല്ല ഐഡിയ തന്നെയല്ലേ ?
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുണ്ടാകും വാഷ്ബേസിനില്‍ നിന്നും വരുന്ന സോപ്പിന്റെ അംശങ്ങള്‍ ടോയിലറ്റ് ടാങ്കിലെ അണുക്കളെ കൊല്ലില്ലെ എന്ന്. അതും ഒരു ചോദ്യമാണ്. എന്തായാലും ഈ വിദ്യ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് നിര്‍മ്മിക്കുന്നത് ജല ചൂഷണം തടയുവാന്‍ ഇടയാക്കും എന്നതില്‍ സംശയം വേണ്ട തന്നെ.
ഈ കാര്യത്തില്‍ ഇതിനകം തന്നെ ചിലര്‍ പേറ്റന്റ് എടുത്തു പോയിട്ടുണ്ട്.