fU4zVCh

“വെള്ള കരടി” എന്നാണ് ഗവേഷകര്‍ ഇതിനിട്ടിരിക്കുന്ന പേര്. അന്റര്‍റ്റിക്കയില്‍ നിന്ന് കണ്ടുപിടിച്ച ഈ ജീവി ബഹിരാകാശത്ത് പോലും പുല്ല് പോലെ ശ്വസിക്കുമെന്നു ഗവേഷകര്‍ പറയുന്നു.

ഓസ്‌ട്രെലിയയില്‍ നിന്നും കിഴക്ക് മാറി 5,600 കിമി അകലെയുള്ള വിക്ടോറിയ ദ്വീപിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗവേഷകര്‍ ഈ കരടിയെ കണ്ടുപിടിച്ചത്. മൈക്രോസ്‌കോപ് വഴി നോക്കുമ്പോള്‍ ഇതിന്റെ നടത്തം കരടിയുടെ നടത്തത്തെ ഓര്‍മിപ്പിക്കുന്നു, അത് കൊണ്ടാണ് ഇതിനെ വെള്ള കരടി എന്ന് അവര്‍ പേരിട്ടത്.

പിന്നീട് ഈ ജീവിയെ വിവിധ സാഹചര്യങ്ങളില്‍ പരിശോധിച്ചു. ബഹിരാകാശ സാഹചര്യങ്ങള്‍ ദ്രാവക നൈട്രജനും മറ്റു അനുബന്ധ കെമിക്കല്‍സും ചേര്‍ത്ത് ഉണ്ടാക്കി ഈ ജീവിയെ അവിടെ പാര്‍പ്പിച്ചു. ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ കക്ഷി അവിടെ സുഖമായി കിടന്നു.

ബഹിരാകാശത്ത് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്ന ഏക ജീവിയാണ് വെള്ള കരടിയെന്നു ഗവേഷകര്‍ അടിവരയിട്ടു പറയുന്നു.

You May Also Like

കൊലയാളി സ്രാവിന് ഭക്ഷണം കൈ കൊണ്ട് കൊടുക്കുന്നയാള്‍; ചിത്രങ്ങള്‍ കാണൂ

കരയില്‍ നിന്നും നൂറുകണക്കിന് മീറ്ററുകള്‍ അകലെ കടലിനടിയില്‍ ബഹാമാസിലെ ടൈഗര്‍ ബീച്ചിനു അരികെ വെച്ചാണ് അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍ ആയ ദാനിയേല്‍ ബോടെല്‍ഹോ ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ഷാര്‍ക്ക്‌ ടൂറിസം ആണ് ഈ ബീച്ചിലെ പ്രധാന വരുമാന മാര്‍ഗം.

തന്റെ യജമാനനു വേണ്ടി അവന്‍ കാത്തിരുന്നത് ഒരു വര്‍ഷം..!!!

യജമാനസ്‌നേഹത്തില്‍ നായകളെ വെല്ലാന്‍ ആരും ഇല്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടു.

ബാത്ത്റൂമിലെ കണ്ണാടിയില്‍ പ്രേതം വന്നാല്‍ (വീഡിയോ)

നമ്മള്‍ ഏതെങ്കിലും പൊതു ബാത്ത്റൂമില്‍ പോയി കണ്ണാടിയില്‍ നോക്കി മുഖം വൃത്തിയാക്കുന്നതിനിടെ കണ്ണാടിയില്‍ പേടിപ്പെടുത്തുന്ന ഒരു രൂപം പൊന്തി വന്നാല്‍ എന്തായിരിക്കും അവസ്ഥ? പേടിച്ചു സൈഡാകില്ലെ. ഈ പ്രാങ്ക് വീഡിയോ ഒരുക്കിയിരിക്കുന്നത് അങ്ങ് ജപ്പാനില്‍ ആണ്. ആളുകള്‍ തട്ടിപ്പോകാന്‍ വരെ സാധ്യതയുള്ള ഇത്തരം പ്രാങ്ക് വീഡിയോകള്‍ ഒരുക്കുമ്പോള്‍ ചാനലുകള്‍ ഒരു നിമിഷം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

ഇതാണ് യഥാര്‍ത്ഥ സ്നേഹം – വീഡിയോ

മത്സരം തുടങ്ങി, ഒരാള്‍ ജയിച്ചു മറ്റെയാള്‍ തൊടറ്റു. പക്ഷെ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ജയിച്ചയാള്‍ തനിക്ക് കിട്ടിയ 200 ഡോളറില്‍ 100 ഡോളര്‍ തോറ്റയാള്‍ക്കും നല്‍കി..