ബഹിരാകാശത്തും ജീവിക്കാന്‍ കഴിയുന്ന “വെള്ളകരടി”..

0
213

fU4zVCh

“വെള്ള കരടി” എന്നാണ് ഗവേഷകര്‍ ഇതിനിട്ടിരിക്കുന്ന പേര്. അന്റര്‍റ്റിക്കയില്‍ നിന്ന് കണ്ടുപിടിച്ച ഈ ജീവി ബഹിരാകാശത്ത് പോലും പുല്ല് പോലെ ശ്വസിക്കുമെന്നു ഗവേഷകര്‍ പറയുന്നു.

ഓസ്‌ട്രെലിയയില്‍ നിന്നും കിഴക്ക് മാറി 5,600 കിമി അകലെയുള്ള വിക്ടോറിയ ദ്വീപിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗവേഷകര്‍ ഈ കരടിയെ കണ്ടുപിടിച്ചത്. മൈക്രോസ്‌കോപ് വഴി നോക്കുമ്പോള്‍ ഇതിന്റെ നടത്തം കരടിയുടെ നടത്തത്തെ ഓര്‍മിപ്പിക്കുന്നു, അത് കൊണ്ടാണ് ഇതിനെ വെള്ള കരടി എന്ന് അവര്‍ പേരിട്ടത്.

പിന്നീട് ഈ ജീവിയെ വിവിധ സാഹചര്യങ്ങളില്‍ പരിശോധിച്ചു. ബഹിരാകാശ സാഹചര്യങ്ങള്‍ ദ്രാവക നൈട്രജനും മറ്റു അനുബന്ധ കെമിക്കല്‍സും ചേര്‍ത്ത് ഉണ്ടാക്കി ഈ ജീവിയെ അവിടെ പാര്‍പ്പിച്ചു. ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ കക്ഷി അവിടെ സുഖമായി കിടന്നു.

ബഹിരാകാശത്ത് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്ന ഏക ജീവിയാണ് വെള്ള കരടിയെന്നു ഗവേഷകര്‍ അടിവരയിട്ടു പറയുന്നു.