തണ്ണിമത്തൻ ജ്യുസ് കുടിക്കുമ്പോൾ തീരെ ഇഷ്ടമില്ലാത്തത് അതിലെ അരിയാണ്, എന്നാൽ അതുകൊണ്ടും കാര്യമുണ്ട്

56

Ayisha Kuttippuram

തണ്ണിമത്തൻ ജ്യുസ് കുടിക്കുമ്പോൾ തീരെ ഇഷ്ടമില്ലാത്തത് അതിലെ അരി (seed ) ആണ്. കുഞ്ഞുന്നാളിൽ മുതിർന്നവർ പറയുമായിരുന്നു ഇതു വയറ്റിൽ ചെന്നാൽ കിളിച്ചു ചെവിയിൽകൂടിയും മൂക്കിൽക്കൂടിയും പുറത്തു വരുമെന്ന്.. അവര് കുട്ടിക്കളി പറയുന്നതാണെങ്കിലും, എന്റെ ടെൻഷൻ അതൊന്നുമായിരുന്നില്ല. ഇതിന്റെ വേര് എങ്ങോട്ടിറങ്ങും എന്നായിരുന്നു.!! അതിന്റെ ഒരു മാനസികപ്രശ്നം കാരണം ഇപ്പോഴും തണ്ണിമത്തനോട് അല്പം അകലംപാലിച്ചാണ് കഴിയുന്നത്.!! Watermelon seed craft എന്നു ഗൂഗിൾ ചെയ്താൽ ഇതുകൊണ്ടുള്ള പലതരം വർക്കുകളും നമുക്ക് കാണാം. അവയൊക്കെയും അലങ്കാരപ്പണികൾ ആണ്.. എന്നാൽ അലങ്കാരവും ഉപകാരവും ചേർന്ന് ഈ വിത്തുകൾകൊണ്ട് ഇത്തരമൊരു നിർമ്മിതി അവിടെയെങ്ങും കണ്ടില്ല.ഇത് മ്യാന്മാറിലെ മണ്ഡലെ സ്റ്റേറ്റ്ലെ ഒരു വഴിയോര കച്ചവമാണ്.!! വാനിറ്റിബാഗ്, മാല, ഹെയർപ്പിനുകൾ, , ഹെയർ ക്ലിപ്പുകൾ.. അങ്ങനെ എല്ലാ ഐറ്റവും ഉണ്ട്.❤️എന്റെ ഭാഷാമികവുകൊണ്ടു ‘ജബ ജബ’ എന്നു ചോദിച്ചപ്പോൾ ഹാൻഡ്ക്രാഫ്റ്റ് ആണെന്നാണ് അവർ ആംഗ്യത്തിൽ കാണിച്ചത് 🙏 വിലയും തുശ്ചം. !!

**