സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ അനുകൂല നിലപാട്. ആഭ്യന്തര പരാതി പരിഹാര സെല്‍ നിബന്ധമാക്കണമെന്നു ഹൈക്കോടതിയും പറഞ്ഞിരിക്കുകയാണ്. എല്ലാ മേഖലയിലും നിയമങ്ങളുണ്ടെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആഭ്യന്തര പരാതി പരിഹാര സെല്‍ ആവശ്യമാണെന്നും സിനിമയ്ക്കും ഇതൊക്കെ ബാധകമാണ്, സിനിമാ മേഖലയിൽ അനവധി വനിതകൾ ജോലിചെയ്യുന്നു എന്നും ഹൈക്കോടതി പറഞ്ഞു.. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് WCC ഇങ്ങനെയൊരു നീക്കം നടത്തിയതു. ബോളിവുഡിൽ ഇപ്പോൾ തന്നെ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ പ്രവർത്തിക്കുന്നുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് Harish Vasudevan Sreedevi യുടെ കുറിപ്പ്
“ഓരോ സിനിമയുടെ നിർമ്മാണ യൂണിറ്റും ഓരോ തൊഴിലിടമായി കാണണം. അതത് സിനിമാ നിർമ്മാണ യൂണിറ്റിൽ പ്രത്യേകം internal Complaints Committee ഉണ്ടാകണം. തൊഴിലിടത്തെ ലൈംഗികാതിക്രമംതടയാനും പരാതികൾ കൈകാര്യം ചെയ്യാനും സമിതികൾക്ക് കഴിയണം. അത് നിയമപ്രകാരം നിർബന്ധം. ഒരു സിനിമാ യൂണിറ്റിനും ICC ഇല്ലാതെ പ്രവർത്തിക്കാൻ ആകില്ല.WCC കൊടുത്ത കേസിലാണ് ഇന്ന് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്.”
“സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി, അൽപ്പം വൈകിയാണെങ്കിലും WCC ക്ക് കോടതിയിൽ നിന്ന് ലഭിച്ചു. സർക്കാർ തന്നെ തീരുമാനം എടുത്തിരുന്നെങ്കിൽ WCC ക്ക് കോടതിയിൽ പോകേണ്ടി വരില്ലായിരുന്നു.ഭാവന സിനിമയിലേക്ക് തിരികെ വരുന്ന നല്ല വാർത്തയ്ക്ക് ഒപ്പം ഇതും ഏറെ സന്തോഷം പകരുന്നു.ഒരു പോരാട്ടവും വെറുതേയാകുന്നില്ല എന്ന് കൂടി ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. WCC ക്ക് അഭിനന്ദനങ്ങൾ.. Adv.Santhosh Mathew sir too”
**