നിങ്ങളുടെ കൈ നോക്കി “രോഗങ്ങള്‍” പ്രവചിക്കാം !

580

new

കൈ നോക്കി ഫലം ചൊല്ലാമെന്നു പറയും. ഇതുപോലെ കൈ നോക്കി ആരോഗ്യവും പറയാം. എങ്ങനെ എന്നല്ലേ?

കൈകള്‍ക്കുള്ളില്‍ എപ്പോഴും കടുത്ത ചുവപ്പു രാശിയാണെങ്കില്‍ ഇത് പാല്‍മര്‍ എറിത്തീമ എന്നൊരു അവസ്ഥയാണ്. ഇത് ലിവര്‍ പ്രശ്‌നങ്ങളുടെ ലക്ഷണവുമാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമാകും. എന്നാല്‍ ഗര്‍ഭകാലത്ത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ട് കൈത്തലത്തിലെ ചുവപ്പു നിറം സാധാരണമാണ്.

സ്ത്രീകളില്‍ മോതിരവിരലിന്റെ നീളം ചൂണ്ടുവിരലിനേക്കാള്‍ കൂടുതലെങ്കില്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരില്‍ മോതിരവിരല്‍ നീളം കൂടുന്നത് സാധാരണയാണ്.

വിരലുകള്‍ ഉരുണ്ട് മാര്‍ദവില്ലാത്തവയാണെങ്കില്‍ ഹൈപ്പോതൈറോയ്ഡ് ലക്ഷണമാകാം.

നഖങ്ങള്‍ക്ക് വിളറിയ നിറവും അമര്‍ത്തിയാല്‍ ഇവ ഒരു നിമിഷത്തേയ്ക്കു വെള്ളയാകുകയും ചെയ്യുകയാണെങ്കില്‍ ഇത് അനീമിയയുടെ ലക്ഷണമാണ്. അനീമിയ കൂടുതലെങ്കില്‍ നഖങ്ങള്‍ കോണ്‍കേവ് ഷേപ്പിലാകും.

നഖങ്ങള്‍ക്കടിയില്‍ ചുവപ്പ്, ബ്രൗണ്‍ സ്‌പോട്ടുകളുണ്ടെങ്കില്‍ ഇത് രക്തത്തിലെ അണുബാധയോ ഹൃദയപ്രശ്‌നങ്ങളോ കാണിയ്ക്കുന്നു. ഹൃദയവാല്‍വുകളെ ബാധിയ്ക്കുന്ന ബാക്ടീരിയല്‍ എന്‍ഡോകാര്‍ഡ്രൈറ്റിസ്

വിരലുകളുടെ അറ്റങ്ങള്‍ കട്ടി കൂടി പുറത്തേയ്ക്കു തള്ളി നില്‍ക്കുന്നത് ലംഗ്‌സ്, ഹൃദയപ്രശ്‌നങ്ങള്‍ കാരണമാകാം.

വിരല്‍ത്തുമ്പുകള്‍ക്ക് നീല, തവിടു നിറമെങ്കില്‍ രക്തപ്രവാഹം തടസപ്പെടുന്നതിന്റെ ലക്ഷണമാകാം. ഇത് റെയ്‌നോയ്ഡ്‌സ് ഡിസീസ് എന്നാണ് അറിയപ്പെടുന്നത്. കൈകള്‍ക്കു തണുപ്പും വിരല്‍ത്തുമ്പുകളില്‍ സ്പര്‍ശനശേഷിക്കുറവും ഇതിന്റെ ലക്ഷണങ്ങളാണ്.