നമുക്ക് ചുറ്റും പലതരം തുപ്പലുകൾ ഉണ്ട്

43

Lal Thomas (കാപ്പിലാൻ )

തുപ്പരുതേ ..തോറ്റുപോകും !!!

എന്റെ ഫേസ്‌ബുക്ക് വായിക്കുന്ന പലരുടെയും പരാതിയാണ് , ഞാൻ ഇപ്പോൾ ഒന്നും എഴുതുന്നില്ല . അഥവാ എഴുതിയാൽ തന്നെ രാഷ്ട്രീയാധിത പോസ്റ്റുകളും അപരനെ അപഹസിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും ആണെന്ന് . സത്യത്തിൽ അത് സത്യവുമാണ് . കെട്ട കാലത്ത് , കൊറോണ കാലത്ത് എന്റെ നാവിൻ തുമ്പിൽ സരസ്വതി വിളയാടുന്നത് വികട സരസ്വതി ആണെന്ന് മാത്രം . അത് എന്റെ മാത്രം തെറ്റാണ് . കൊറോണ കാലത്ത് നിങ്ങൾക്ക് എന്ത് കൊണ്ട് ഒന്ന് ചിരിച്ചു കൂടാ എന്ന് വരെ പലരും ചോദിക്കാറുണ്ട് . ഞാൻ എന്തിന് ചിരിക്കണം , ചിരിക്കാനും ചിന്തിപ്പിക്കാനും അന്യർ ഉള്ളപ്പോൾ എന്ന ചിന്ത എന്നെ മദിക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റ് . ഒന്നോർത്ത് നോക്കൂ .. നമുക്ക് എന്തോരം ചിരിക്കാൻ ഈ ഒരു ക്യാപ്‌ഷൻ തന്നെ നമുക്ക് തരുന്നുണ്ട് എന്ന് .

നമുക്ക് ചുറ്റും പലതരം തുപ്പലുകൾ ഉണ്ട് . കാർക്കിച്ച് തുപ്പുക , മുറുക്കി തുപ്പുക , ചവച്ച് തുപ്പുക , വെറുതെ തുപ്പുക , വേസ്റ്റുകൾ തള്ളിക്കൊണ്ടുള്ള തുപ്പൽ ..അങ്ങനെ അനവധി നിരവധി തുപ്പലുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് . താണ നിലയിൽ ജീവിച്ച ഒരാൾ നല്ല വെളുത്ത മുണ്ടുടുത്ത് വന്നാൽ പോലും പുശ്ചിച്ച് തുപ്പുന്ന ഒരു സമൂഹമാണ് മലയാളി സമൂഹം . അപ്പോൾ മറ്റുള്ള കാര്യം പറയണോ ? കോരന്റെ മകൻ മുഖ്യമന്ത്രി ആയപ്പോൾ പുശ്ചിച്ച് തുപ്പിയ ഒരു സവർണ്ണ മേധാവിത്വം കേരളീയ സമൂഹത്തിൽ ഉണ്ടായിരുന്നു . ഇപ്പോഴും ഉണ്ട് . കോരന്റെ മകൻ എന്ത് കൊണ്ട് മുഖ്യൻ ആയി ! അവൻ കഴിഞ്ഞ കാലങ്ങളിൽ എങ്ങനെ ജീവിച്ചവനാണ് . കണ്ടില്ലേ അവന്റെ നോട്ടവും ഭാവവും എന്ന് കണ്ട് കാർക്കിച്ചു തുപ്പുന്നവരും ഉണ്ട് .

കേരളത്തിലെ , അല്ലെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു പൊതു സ്ഥലത്ത് പോയാൽ , മുറുക്കാൻ തുപ്പിയ പാടുകളും , മൂക്കട്ടയും കഫവും മലവും ഇല്ലാത്ത എത്ര ഇടങ്ങൾ ഉണ്ട് . പൊതു സ്ഥലത്ത് നാലും കൂട്ടി മുറുക്കി തുപ്പുന്നത് ഒരു ആഢ്യത്വം എന്ന മൂഢ സ്വർഗത്തിൽ വസിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട് . നമ്മുടെ ബസ് സ്റ്റാൻഡുകളിൽ പോയാൽ നാലും കൂട്ടി മുറുക്കി തുപ്പിയ വീരേതിഹാസ കഥകൾ പറയുന്ന പല തൂണുകളും നമുക്ക് ചുറ്റും കാണാം . അതൊക്കെ ഓരോ വീര ചരിതങ്ങൾ എന്നാണ് തുപ്പുന്നവരുടെ ഭാവന . തുപ്പുന്നതിൽ പോലും ഇതിഹാസങ്ങൾ ചമച്ചവരാണ് അവർ . അവരോടാണ് നമ്മൾ പറയുന്നത് .. തുപ്പല്ലേ എന്ന് പറയുന്നതിലാണ് ഇതിലെ ഹാസ്യാത്മകത .
എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്നൊരു സർക്കാർ ! ഞങ്ങൾ വന്നാൽ മദ്യ ഷാപ്പുകൾ നിർത്തൽ ചെയ്യും എന്ന് പറഞ്ഞു വന്നൊരു സർക്കാർ !!ഞങ്ങൾ വന്നാൽ ഇവിടെ സ്ത്രീപീഡനം ഇല്ലാതെയാക്കും എന്നുമുണ്ട്സ് പറഞ്ഞു കൊണ്ട് ജിഷയെ മുന്നിൽ നിർത്തിയ ഒരു സർക്കാർ !!

ഞങ്ങൾ വന്നാൽ സരിതമാർ വിളങ്ങില്ല .വദന സൂരതം പോലും കേരളത്തിൽ നിർത്തൽ ചെയ്യും എന്ന് പറഞ്ഞു വന്ന ഒരു സർക്കാർ !!!!സ്വജന പക്ഷപാതം ഇല്ലാതെ എല്ലാം സുഗമമാക്കി നടത്താം എന്ന് പറഞ്ഞു വന്ന സർക്കാർ !!പ്രവാസികൾക്ക് വേണ്ടി ക്ഷേമ പദ്ധതികളും , ഇനി വേണ്ടി വന്നാൽ അറബി നാട്ടിലെ ജോലി നഷ്ടപ്പെട്ടാലും ആറ് മാസം അവർക്ക് സുഭിക്ഷത ഒരുക്കിയ ഒരു സർക്കാർ !!!
നമ്മൾ കണ്ടത് എല്ലാം കിനാവുകൾ ആയിരുന്നു . ദാസനെയും വിജയനെയും പോലെ നമ്മൾ ഇനി ഒന്നോ രണ്ടോ പശുക്കളെ കൂടി വീട്ടിൽ വളർത്തണം എന്ന് പറയിപ്പിക്കുന്ന ഒരു വിജ്യനെ ആണ് നമ്മൾ കണ്ടത് . പ്രവാസികൾക്ക് വേണ്ടി , നാട്ടിൽ എന്ത് സൗകര്യം ആണ് ഒരുക്കിയത് എന്നറിയാതെ വേവലാതികൾ പെടുന്ന ഒരു പ്രവാസി സമൂഹമാണ് നമ്മുടെ മുന്നിൽ ഉള്ളത് . പ്രവാസികളുടെ വരുമാനം നിലച്ചു . അതോടൊപ്പം തന്നെ പാവപ്പെട്ട സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കയ്യിട്ടെടുക്കാൻ ഓർഡിനൻസും പാസാക്കിയിട്ട് സർക്കാർ പറയുന്നു .
തുപ്പരുതേ ….! തോറ്റു പോകും !!!
കൊറോണ കാലത്തും വയനാട്ടിൽ ഉൾപ്പെടെ ആറ് ബാറുകൾക്ക് അനുവാദം കൊടുത്തവരാണ് പറയുന്നത് ..!! തുപ്പരുതേ … തോറ്റു പോകുമെന്ന് !!
അതിഥി ജോലിക്കാർ എന്ന് വാനോളം പുകഴ്ത്തിയ അന്യദേശ തൊഴിലാളികൾക്ക് നാട്ടിൽ പോകാനുള്ള ട്രെയിൻ കൊണ്ടുക്കൊടുത്തു . അറക്കൽ ജോയി എന്ന കപ്പൽ ജോയിക്ക് ചാർട്ടേർഡ് ഫ്‌ലൈറ്റ് കൊടുത്തു .സ്വന്തം ശരീരം നാട്ടിൽ കൊണ്ട് പോയി മറവ് ചെയ്യാൻ . ഇതിനിടയിൽ മൂന്ന് മൃത ശരീരങ്ങൾ കാർഗോ വഴി നാട്ടിൽ എത്തിയിരുന്നു . അതെല്ലാം വന്നിടത്ത് തന്നെ തിരികെ അയച്ചിട്ട് പറയുന്നു ..തുപ്പരുതേ …തോറ്റു പോകും !!
വിജ്യ !!! ഇന്ത്യൻ സമൂഹമേ !! അധികാരി വര്ഗങ്ങളെ ..!!!!
ഞങ്ങൾ വീണ്ടും തുപ്പും !! അതിന്റെ ഒക്കെ അംശങ്ങൾ നിങ്ങളുടെ ദേഹത്തും പതിയുന്നെങ്കിൽ ആരും അറിയാതെ അതൊക്കെ കഴുകി കളയണം . മലർന്ന് കിടന്ന് മേലോട്ട് തുപ്പിയാൽ അത് സ്വന്തം ശരീരത്താണ് വീഴുന്നത് എന്ന സാമാന്യ ബോധം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശ്വസിക്കുകയാണ് .
ഞങ്ങൾ വീണ്ടും തുപ്പും !!
അത് ഏതെങ്കിലും കൊടിക്കീഴിൽ നിന്ന് കൊണ്ടോ , അധികാര പർവ്വതത്തിൽ നിന്ന് കൊണ്ട് സാധാരണ ജനങ്ങളിലേക്ക് നിങ്ങൾ തുപ്പുന്ന വെറുപ്പിന്റെ കറുപ്പ് നിറം പോലെയോ അല്ല . കഷ്ടപ്പാടിന്റെയും കാഠിന്യത്തിന്റെയും ആധിക്യത്തിന്റെയും ഭാരങ്ങൾക്ക് ഒരായാസം കിട്ടാൻ വേണ്ടി ഞങ്ങൾ തുപ്പിക്കളയുന്ന വിയർപ്പിന്റെ കണങ്ങൾ !!!അതിന്റെ പങ്ക് പറ്റാൻ ഇവിടെ വരുന്ന രാഷ്ട്രീയ ബൗദ്ധീക സിംഹങ്ങൾക്ക് വേണ്ടി കരുതി വെയ്ക്കാൻ ഞങ്ങൾക്ക് ആ തുപ്പൽ വേണം ..
നിങ്ങളുടെ മേൽ കാർക്കിച്ചു തുപ്പാൻ