ഇനിയും നാം പറ്റിക്കപ്പെടാതിരിക്കുക.

674

ആന്ജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റുകൾ ,ബയോ വാസ്കുലാർ സ്കാഫോൾഡുകൾ തുടങ്ങിയവക്ക് വില നിയന്ത്രണം ഏർപ്പെടുത്തി ഗവണ്മെന്റ് ഐതിഹാസികമായ തീരുമാനം കൈക്കൊന്ടിരിക്കുന്നു .ഒരുപാട് സ്വാഗതാർഹമായ തീരുമാനം. സുസജ്ജമായ കാത് ലാബും പരിചയ സമ്പന്നരായ ഇന്റെർവെൻഷനല് കാര്ഡിയോളജിസ്റ്റുമാണ് കൊറോണറി ആന്ജിയോപ്ലാസ്റ്റിയുടെ വിജയ ഘടകങ്ങൾ. ഇതിൽ ഉപയോഗിക്കപ്പെടുന്ന കത്തീറ്റർ ,ബലൂൺ,വയർ,സ്റ്റെന്റ്തുടങ്ങി എല്ലാറ്റിനും വെവ്വേറെ വില ആശുപത്രികൾ വാങ്ങും .ഇതെല്ലാം കൂട്ടിയാണ് ആന്ജിയോപ്ലാസ്റ്റിയുടെ വില തീരുമാനിക്കുക. ഇവയിൽ ആന്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനുള്ള ചാര്ജും സ്റ്റന്റിന്റെ വിലയും കാത് ലാബ് ഫീസും ഒക്കെ പല ആശുപത്രികളിലും പല തരത്തിലാണ് വാങ്ങുക ഇവിടെയൊക്കെ രോഗികൾ പറ്റിക്കപ്പെടാം .പോർട്ടബിൾ കാത് ലാബ് മുതൽ ഹൈബ്രിഡ് കാത് ലാബ് വരെ ആന്ജിയോപ്ലാസ്റ്റിക്കായി വിവിധ ആശുപത്രികൾ ഉപയോഗിക്കുന്നു 1 കോടി മുതൽ ആറ് കോടി വരെ വിലയുണ്ട് ഇവക്ക്.

രോഗിയോടു കാത് ലാബ് ഫീസ് പറയുമ്പോൾ ,ഒരുകോടി മുടക്കി കാത്‌ലാബ് സെറ്റ് അപ്പ് തുടങ്ങിയവരും 6 കോടി മുടക്കിയവരും ഒരേ ഫീസ് തന്നെയാണ് പറയാറുള്ളത് എന്നത് പരസ്സ്യമായ രഹസ്യമാണ് .8000 രൂപ മുതൽ 45000 രൂപവരെ വിലയുള്ള സ്റ്റെന്റുകൾക്കു തോന്നിയപോലെയാണ് ആശുപത്രികൾ വില ഈടാക്കുന്നത്. കുറഞ്ഞവിലയ്ക്ക് കമ്പനികൾ ആശുപത്രികൾക്ക് നൽകുന്ന സ്റ്റെന്റുകളുടെ കവറിനു പുറത്തു MRP വളരെ കൂട്ടി രേഖപ്പെടുത്തി ആശുപത്രികളെ സഹായിക്കാൻ സ്റ്റെന്റ് കമ്പനികളും കൂട്ട് നിൽക്കുന്ന തീവെട്ടിക്കൊള്ളക്ക് ഇപ്പോൾ പിടി വീണിരിക്കുന്നു.


വില നിയന്ത്രണത്തിൽ വിഷമമുള്ള ആശുപത്രികളും ,ചികിത്സകരും ഉണ്ടാവുമെന്നത് ഉറപ്പാണ് .ഏറ്റവും വിലകൂടിയതും ഗുണമേന്മയുള്ളതുമായ സ്റ്റെന്റുകൾ മാർക്കറ്റില്നിന്നു പിൻവലിയുമെന്ന ഇക്കൂട്ടരുടെ വാദം തികച്ചും അടിസ്‌ഥാന രഹിതമത്രെ .കാത്‌ലാബ് ഫീസ് ,എൻജിഒ പ്ലാസ്റ്റി ചാർജ് എന്നിവ വർധിപ്പിച്ചും കത്തീറ്റർ,ബലൂൺ എന്നിവയുടെ വില വർധിപ്പിച്ചും പഴയ ലാഭം പോകാതെ നോക്കും എന്നതും ഉറപ്പാണ് .ആന്ജിയോപ്ലാസ്റ്റി ഏറ്റവും ഫലപ്രദമായ ചികിത്സയെന്നതിൽ ആർക്കും തർക്കമില്ല ഹൃദയാഖാത്താതെ തുടർന്ന് ആദ്യ 24 മണിക്കൂറിനുള്ളിൽ ഉണ്ടാകുന്ന മരണനിരക്ക് തുലോം കുറക്കുവാൻ ഈ ചികിത്സക്ക് കഴിയുമെന്നത് ഒരു വലിയ നേട്ടം തന്നെയാണ് .മറ്റു സാഹചര്യങ്ങളിൽ ഹൃദയധമനികളിൽ കണ്ടെത്തപ്പെടുന്ന ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനും കൂടുതൽ സ്റ്റെന്റുകൾ ഇടുന്നതിനു മുൻപും ഡോക്ടർമാർ നെഞ്ചിൽ കൈവെച്ചു അതാവശ്യമുണ്ടോ എന്ന് സ്വയം ചോദിക്കണമെന്നാണ് എനിക്ക് പറയാനുള്ളത് ആന്ജിയോപ്ലാസ്റ്റി ചെയ്യുന്നതിന് ഉള്ള തീരുമാനം വിദക്ദ്ധ ഡോക്ടർമാർ അടങ്ങിയ സമിതി മെഡിക്കൽ ഓഡിറ്റിങ്ങിനു വിധേയമാക്കേണ്ടതാണ് എന്ന ആഗ്രഹവും ഞാൻ പ്രകടിപ്പിക്കുകയാണ് .ഹൃദയ ധമനീ രോഗം വന്നു ആന്ജിയോപ്ലാസ്റ്റിക്കു വിധേയമാകുന്നതിനു പകരം ,ജീവിത ശൈലീ രോഗങ്ങളിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്ന ഹൃദയ ധമനീ രോഗം വരാതെ നോക്കാനുള്ള ബോധവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടതാണ്. വില കുറഞ്ഞ സ്റ്റെന്റ് കേരളത്തിൽ തന്നെ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയും വേണം .സ്വകാര്യ ആശുപത്രികളും ലാബുകളുമൊക്കെ രോഗികളെ പിഴിയുന്നത് നിയന്ത്രിക്കുവാൻ കേരളം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല്‌ തയാറായിക്കഴിഞ്ഞു .


ഡോ. ആന്റണി തോമസ്,ന്യൂ ഡൽഹി.
Advertisements