നമ്മളില്‍ സാധാരണയായി ബെല്‍റ്റ് മുറുക്കി ധരിക്കുന്നവരെ കാണാറുണ്ട്. മിക്കപ്പോഴും കൂടുതല്‍ മെലിഞ്ഞവര്‍ പാന്റ് ഊരിപ്പോവാതിരിക്കുവാനും തടിച്ചവര്‍ മറ്റൊരു മാര്‍ഗം ഇല്ലാഞ്ഞതിനാലും ആണ് ബെല്‍റ്റ് മുറുകെ ധരിക്കാറുള്ളത്. ഇത്തരക്കാര്‍ക്ക് തൊണ്ടയില്‍ കാന്‍സര്‍ വരാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനറിപ്പോര്‍ട്ട് കാണിക്കുന്നത്. സ്കോട്ട്ലാന്‍ഡില്‍ നിന്നുമുള്ള ഗവേഷകരാണ് ഇത്തരമൊരു പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇനി അതിനുള്ള കാരണമാകുന്നത് എങ്ങിനെ ആണെന്നറിയെണ്ടേ? നമ്മുടെ വയറിനു മുകളില്‍ ബെല്‍റ്റുകള്‍ മുറുകുമ്പോള്‍ ദഹനത്തെ സഹായിക്കുന്ന ആസിഡുകള്‍ അന്നനാളത്തിലേക്ക് പോകുന്നു. കോശങ്ങളെ നശിപ്പിക്കുകയും അങ്ങനെ തൊണ്ടയിലെ ക്യാന്‍സറിന് കാരണമാവുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പഠനറിപ്പോര്‍ട്ടില്‍ ഉള്ളത്..
വയര്‍ ചാടിയവരിലാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. തൊണ്ടയില്‍ ക്യാന്‍സര്‍ യുകെയില്‍ അപൂര്‍വ്വമാണ്. 55 വയസ്സിന് മുകളിലുള്ളവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ് ഈയിടെ തൊണ്ടയില്‍ ഉള്ള ക്യാന്‍സറിന്റെ ലക്ഷണമായി കണ്ടെത്തിയിട്ടുള്ളത്.