തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

1378


തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.അതിനുവേണ്ടി പല പരീക്ഷണങ്ങൾക്കും വിധേയരായവരുടെ എണ്ണവും കുറവല്ല .എന്നാൽ അതൊക്കെ വൻ പരാജയങ്ങളായിരിക്കും.തടി കുറയ്ക്കാൻ വേണ്ടി എന്തൊക്കെ ചെയ്യണം,ചെയ്യാതിരിക്കണം എന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തതാണ് പ്രധാനമായും ഇതിനുകാരണം.നിങ്ങളുടെ ചില ശീലങ്ങള്‍ ഒഴിവാക്കാതെ തടി കുറയ്ക്കാന്‍ പ്രയത്‌നിച്ചാല്‍ തടി ഒരിക്കലും കുറയാന്‍ പോകുന്നില്ല. പകരം തടി കൂടുകയാകും ഫലം. നിങ്ങളുടെ പദ്ധതി നല്ല രീതിയില്‍ ആദ്യം ക്രമപ്പെടുത്തിയെടുക്കണം. അതിനായി ചില കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കിയേ പറ്റൂ.അത്തരം കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…നല്ല ഡയറ്റ് ഇല്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്താലും തടി കുറയാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും നിങ്ങള്‍ ഒഴിവാക്കണം. വെണ്ണ, ചീസ്, ബിസ്‌കറ്റ്, കേക്ക്, വറുത്ത പലഹാരങ്ങള്‍, കൊഴുപ്പുള്ള ആഹാരങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്.

ശരീരഭാരം കുറയുന്നുണ്ടോയെന്ന് ഇടയ്ക്കിടെ നിങ്ങള്‍ പരിശോധിച്ചുക്കൊണ്ടിരിക്കണം. ഇത് നിങ്ങള്‍ക്ക് ഡയറ്റും വ്യായാമവും ചെയ്യാന്‍ പ്രേരിപ്പിക്കും.

ഏറെ ദീര്‍ഘിച്ച ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടക്കിടക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ഏറെ നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയയയര്‍ത്തുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ചെയ്യും. ശരീരഭാരം കുറയാന്‍ സഹായിക്കുമെങ്കിലും ഇത് ദോഷകരമായ രീതി തന്നെയാണ്.

നിങ്ങൾ എപ്പോഴും വിഷമിച്ചിരിക്കരുത്.കാരണം നിങ്ങളുടെ വികാരങ്ങളും ശരീര രൂപത്തെ ബന്ധപ്പെടുത്തിയിരിക്കും. നിങ്ങളുടെ വികാരം നിങ്ങളുടെ പെരുമാറ്റം എല്ലാം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ പോസിറ്റീവായി ചിന്തിക്കുക എല്ലായിപ്പോഴും.

എല്ലാവര്‍ക്കും ഗര്‍ഭകാലത്ത് തടി കൂടും. അമിതമായ ഭക്ഷണവും വ്യായാമം ഇല്ലാത്തതുമാണ് കാരണം. കുഞ്ഞ് വയറ്റില്‍ ഉണ്ടെന്ന് കരുതി അമിതമായി കഴിക്കണം എന്നൊന്നുമില്ല. പോഷകമൂല്യങ്ങളുള്ള ഭക്ഷണം അല്‍പം കഴിച്ചാല്‍ മതിയാകും.

രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കഴിക്കണം. പട്ടിണി കിടന്നാലൊന്നും നിങ്ങളുടെ തടി കുറയില്ല. ആരോഗ്യമില്ലാത്ത ശരീരമാകും ഫലം.

സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ള ലഹരി പാനീയങ്ങൾ കുടിക്കരുത് .കാരണം ഇവ തടി കൂട്ടാന്‍ കാരണമാകും.

ഡയറ്റ് നല്ല ഫലം തരണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടാണ് പറ്റിയ മാര്‍ഗം. നിങ്ങളുടെ തടി കുറയ്ക്കാന്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ സഹായകമാകും. കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് തടി കുറയുമെന്ന് കരുതരുത്. സൈക്ലിംഗ്, നടത്തം തുടങ്ങിയ എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് മികച്ചത്.

ഒരാഴ്ചയില്‍ ഓന്നോ രണ്ടോ പൗണ്ട് ഭാരം കുറഞ്ഞാല്‍ മതി. ഇതില്‍ കൂടുതല്‍ കുറയണം എന്ന് വിചാരിക്കരുത്. ഇതിനര്‍ത്ഥം ഒരാഴ്ചയില്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും 3,500 മുതല്‍ 7000 വരെ കലോറി കുറഞ്ഞു എന്നാണ്. ഒരു ദിവസം 500 മുതല്‍ 1000 കലോറി വരെ മാത്രമേ കുറയാന്‍ പാടുള്ളൂ.

അല്‍പം ദൂരം നടക്കാനുണ്ടെങ്കിലും കാര്‍ ഉപയോഗിക്കുന്നവരാണ് ഇപ്പോള്‍ ഉള്ളവര്‍. ഇതാണ് നിങ്ങള്‍ ചെയ്യുന്ന മറ്റൊരു തെറ്റ്. കാര്‍ യാത്ര കൂടുതല്‍ തടി ഉണ്ടാക്കാന്‍ കാരണമാകുമെന്നാണ് പറയുന്നത്. ബസ്, സൈക്കിള്‍ എന്നിവ നിങ്ങള്‍ ജോലിക്കു പോകുമ്പോള്‍ പരമാവധി ഉപയോഗിക്കുക.

തടി കുറയ്ക്കാന്‍ നിങ്ങള്‍ ദിവസവും 30 മിനിട്ട് വ്യായാമം ചെയ്താല്‍ മതി. ഒരു മണിക്കൂര്‍ ഇതിനായി നിങ്ങള്‍ നീക്കിവെക്കേണ്ട ആവശ്യമില്ല. ദിവസവും 30 മിനിട്ട് വ്യായാമം ചെയ്താല്‍ മൂന്നു മാസം കൊണ്ട് 3.6 കിലോ ഭാരം കുറയും എന്നാല്‍ ഒരു മണിക്കൂര്‍ ചെയ്യുകയാണെങ്കില്‍ 2.7 കിലോ മാത്രമേ കുറയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ദിവസവും കാപ്പി കുടിക്കുന്നതിലൂടെ 4.5 കിലോ തടിയാണ് ഒരു വര്‍ഷം കൂടുന്നത്. ഒരു കപ്പ് കാപ്പിയില്‍ 153 കലോറിയാണ് അടങ്ങിയിരിക്കുന്നത്.

അമിതമായ മദ്യപാനം തടി കൂട്ടിക്കൊണ്ടിരിക്കും. ലഹരി പോലെ ആസക്തി ഉണ്ടാക്കുന്ന ചീസ്, ന്ടസ്, ചിപ്‌സ്, കബാബ് തുടങ്ങിയവ ഒഴിവാക്കുക. മധുരപലഹാരങ്ങളിലും കലോറി കൂടുതലുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തടി കുറയില്ല .