ഇരുന്നൂറും മുന്നൂറും നിലകളുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ഒരു പുതുമയല്ല. എന്നും പുതുമകള്‍ തേടി പോകുന്ന ചൈനയിലെ കുറിയവര്ക്ക് പഴമയെ മറികടക്കാന്‍ പുതുമയുള്ളൊരാശയം കിട്ടി. അതെന്താണെന്ന് അറിയണ്ടേ?
കെട്ടിട സമുച്ചയങ്ങള്‍ ചുമ്മാതങ്ങ് കേട്ടിപോക്കാതെ ആര് വന്നാലും ഒന്നുനോക്കി പോകുന്ന വിധത്തില്‍ രൂപഭംഗി വരുത്തിയാണ് ഇപ്പോള്‍ ചൈനക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. പിംഗ് പോംഗ് ബാറ്റിന്റെ രൂപത്തിലും വയലിന്റെയും പിയാനോയുടെയുടെയും തുടങ്ങി വ്യത്യസ്ഥ രൂപത്തിലുള്ള കെട്ടിടങ്ങളാണ് ചൈനയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കനുസരിച്ചു കെട്ടിടത്തിന് രൂപം നല്‍ക്കാനും പല കമ്പനികളും ശ്രമിക്കാറുണ്ട്. അങ്ങനെ വ്യത്യസ്തമായ ചില ചൈനയിലെ കെട്ടിടങ്ങള്‍ കണ്ടുനോക്കാം.