എന്താണീ കുതിരപ്പവൻ ?

മലയാളത്തിൽ ഒരാളെ അഭിനന്ദിക്കുമ്പോൾ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് ‘ ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ ‘ എന്ന്. എന്താണീ കുതിരപ്പവൻ ?

ട്രോളുകളിലും കമ്മന്റുകളിലും അഭിപ്രായ ശൈലികളിലെല്ലാം ഒരു നിറ സാന്നിദ്ധ്യമാണ് ‘കുതിരപ്പവൻ ‘ പ്രയോഗം. ഒരാളെ അഭിനന്ദിക്കുമ്പോഴും കളിയാക്കുമ്പോഴുമൊക്കെ കാച്ചി വിടുന്ന ‘ ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ ‘ എന്ന പ്രയോഗം. ‘സ്ഫടികം’ സിനിമയിലെ ഡയലോഗിൽ നിന്നാണെന്നു തോന്നുന്നു അതിന്റെ തുടക്കം

എന്താണീ കുതിരപ്പവൻ?

1817 മുതൽ പ്രചാരത്തിലുള്ള Sovereign എന്ന് ഇംഗ്ലീഷിൽ പറയുന്ന ബ്രിട്ടീഷ് വിനിമയ സ്വർണ നാണയത്തിനു മലയാളത്തിൽ വിളിച്ചു പോന്ന പേരാണ് കുതിരപ്പവൻ.ഗീവർഗീസ് പുണ്യവാളന്റെയും കുതിരയുടെയും രൂപം കൊത്തിയിട്ടുള്ള സ്വർണ നാണയം ആണ് കുതിരപ്പവൻ എന്ന Sovereign. ഒരു വശത്തു ബ്രിട്ടീഷ് രാജാവിന്റെ മുഖവും മറുവശത്തു കുതിരയിൽ ഏറിയ ഗീവർഗീസ് പുണ്യവാളൻ അഥവാ സെൻറ് ജോർജ് ഉള്ള ഈ നാണയം ഇന്ത്യയിൽ വരുന്നത് 1857 ൽ ആണ്. അക്കാലത്തെ സമ്പത്തിന്റെ ഒരു പ്രൗഢി കാണിക്കൽ ആയിരുന്നു ഇത്തരം നാണയങ്ങളുടെ സമ്പാദ്യവും ശേഖരണവും. കുതിരയിൽ ഏറിയ ഗീവർഗീസ് പുണ്യവാളൻ രൂപം ഉള്ളത് കൊണ്ട് പഴമക്കാർ ഇതിന് കുതിരപ്പവൻ എന്ന് വിളിച്ചു പോന്നു .
പാരിതോഷികങ്ങളുടെ ഒരു പ്രതീകമായി ഇന്നും ‘കുതിരപ്പവൻ’ പ്രയോഗം മലയാള ഭാഷയിൽ വിലസുന്നു.
കോളനിവൽക്കരണ കാലത്തു അന്തർദേശീയ വ്യാപാര വിനിമയത്തിന് (ബ്രിട്ടന്റെ കോളനിവൽക്കരണത്തിൻറെ പീക്കിൽ) 1817 ൽ George III ന്റെ കാലത്താണ് 7.98805 gm തൂക്കമുള്ള ഈ സ്വർണ നാണയം പുറത്തിറങ്ങുന്നത്.

ഇറ്റാലിയൻ ശില്പി / ഡിസൈനർ Benedetto Pistrucci ക്കു ആയിരുന്നു ഇതിന്റെ രൂപകല്പനക്കുള്ള ചുമതല . ഇംഗ്ളണ്ടിന്റെ പാലകപുണ്യവാളൻ ( patron saint) ആയ ഗീവർഗീസ് പുണ്യവാളൻ ഒരു വശത്തും ബ്രിട്ടീഷ് രാജാവ് മറുവശത്തും ആയി കൊത്തിയ നാണയം ആദ്യ കാലങ്ങളിൽ സൗത്ത് ആഫ്രിക്കയിലും പിന്നീട് വൻതോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയപ്പോൾ ഓസ്ട്രേലിയയിലെ സിഡ്നിയിലും ബ്രിട്ടീഷ് സർക്കാർ അതാത് നാണയക്കമ്മട്ടങ്ങളിൽ നിന്നും ഇതിൻറെ നിർമ്മാണം തുടങ്ങി. ഇന്നത്തെ ഡോളർ പോലെ ലോകമെമ്പാടും വിനിമയം ചെയ്യപ്പെടുന്ന കറൻസിയായി Sovereign മാറി. ഇൻഡ്യയിലെ വ്യാപാരികൾ ഡിമാൻഡ് കാരണം വൻതോതിൽ ഇത് ശേഖരിക്കാൻ അക്കാലങ്ങളിൽ സിഡ്‌നിയിൽ തമ്പടിച്ചിരുന്നുവെന്നാണ് ചരിത്രം. ഇന്ത്യയിൽ ബോംബെ മിന്റിലും കുറച്ചു കാലം (1918) ഇത് നിർമിച്ചിരുന്നു .

കടപ്പാട് : Quora

You May Also Like

ട്രെയിനുകൾക്കു ഉള്ളതിൽ കൂടുതൽ ചരിത്രം മറ്റു വാഹനങ്ങൾക്കുണ്ടോ എന്ന് സംശയം ആണ് , ഒരു വിസ്മയം കൂടി ആണ് ട്രെയിനുകൾ

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി തീവണ്ടിയെന്ന അത്ഭുതം⭐ ????ട്രെയിനുകൾക്കു ഉള്ളതിൽ കൂടുതൽ ചരിത്രം മറ്റു…

സൂര്യന്റെ നിറം എന്താണ് ?

സൂര്യന്റെ നിറം എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി സൂര്യ​ന്റെ നിറം മഞ്ഞയെന്നും ,…

ചെടികൾക്ക് ജീവനുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്, എന്നാൽ അവയ്ക്ക് സംസാരിയ്ക്കാനും സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഇസ്രയേലിലെ ഗവേഷകർ

ചെടികൾക്ക് ജീവനുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ അവയ്ക്ക് സംസാരിയ്ക്കാനും സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഇസ്രയേലിലെ ഗവേഷകർ.…

13 നമ്പർ ദുരൂഹതയോ ?

13 നമ്പർ ദുരൂഹതയോ ? അറിവ് തേടുന്ന പാവം പ്രവാസി ????പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട ഈ…