എന്താണ് സൗര കൊടുങ്കാറ്റ് (Solar storm) ?

അറിവ് തേടുന്ന പാവം പ്രവാസി

സൂര്യന്റെ അന്തരീക്ഷത്തില്‍ ഒരു വലിയ സ്‌ഫോടനം നടക്കുന്നതിനെ ആണ് സോളാര്‍ കൊടുങ്കാറ്റ് എന്നു പറയുന്നത്. അതു കാരണം ഭൂമിയുടെ കാന്തിക മണ്ഢലത്തെ തടസ്സപ്പെടുത്തുകയും ഭൂമിയില്‍ ജീവപായത്തിന് പുറമേ നമ്മുടെ സാങ്കേതിക ഉപകരണങ്ങള്‍, ജിപിഎസ്, വൈദ്യുത ട്രാൻസ്ഫോർമറുകൾ എന്നിവയെ എല്ലാം തകര്‍ക്കുമെന്നും റിപ്പോർട്ടുകൾ വരാറുണ്ട്.1989 ല്‍ വലിയ ഒരു സോളാര്‍ കൊടുങ്കാറ്റ് ഉണ്ടായിട്ടുണ്ട്.ഒരു സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ തകര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ശരിയാക്കി എടുക്കണം എങ്കില്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരുന്നതാണ്. ‘ഇന്റർനെറ്റ് അപ്പോക്കലിപ്‌സ്’ തുടങ്ങിയ പദങ്ങളാണ് ഈ സംഭവത്തെ വിശദീകരിക്കാനായി സോഷ്യൽ മീഡി‌യ ഉപയോ​ഗിച്ചത്.

സൂര്യന്‍റെ ഉപരിതലത്തിൽ ചിലപ്പോൾ ചില പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. അപ്പോൾ വൈദ്യുത കാന്തിക തരംഗങ്ങളും, ചാർജ്ജുള്ള കണികകളും പുറന്തള്ളപ്പെടും ഇതാണ് സൗരവാതമെന്നും സൗരക്കാറ്റെന്നും മറ്റും അറിയപ്പെടുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളുടെയും കണികകളുടെയും പ്രവാഹം എല്ലാ നക്ഷത്രങ്ങളിലും സംഭവിക്കുന്ന ഒന്നാണ് . സൂര്യനുമായി അടുത്ത് നിൽക്കുന്നതിനാൽ അതിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റ് നക്ഷത്രങ്ങളെക്കാൾ നമ്മളെ ബാധിക്കുമെന്ന് മാത്രം.സോളാർ മാക്സിമവും തുടർന്ന് ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സാങ്കൽപികം മാത്രമല്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിനെ തുടർന്നാണ് വീണ്ടും ചർച്ചയായത്. ടെലിഗ്രാഫ് ലൈനുകൾ പൊട്ടിത്തെറിക്കുകയും ഓപ്പറേറ്റർമാർ വൈദ്യുതാഘാതം ഏൽക്കുകയും ചെയ്‌ത 1859-ലെ കാരിംഗ്ടൺ സംഭവത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചു.

കടലിനടിയിലെ കമ്മ്യൂണിക്കേഷൻ കേബിളുകൾ പോലുള്ള വലിയ തോതിലുള്ള സംവിധാനങ്ങളെ സൗരോർജ്ജ കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അത്തരം തകരാറുകൾ മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും യുഎസിൽ മാത്രം ഒരു ദിവസത്തെ കണക്റ്റിവിറ്റി നഷ്ടപ്പെട്ടാൽ സാമ്പത്തിക ആഘാതം 11 ബില്യൺ ഡോളറിലധികം വരുമെന്നും പറയുന്നു.എന്നാൽ കൊറോണല്‍ മാസ് ഇന്‍ജക്ഷന്‍ (CME) എന്നും സോളാര്‍ സ്‌ഫോടനം എന്നും അറിയപ്പെടുന്ന ഇത് വളരെ സാധാരണമാണെന്നും അവയെല്ലാം ഭൂമിയിലേക്ക് സഞ്ചരിക്കുന്നില്ല എന്നും അവ സംഭവിക്കുമ്പോള്‍ അതിനെ തടയാനുള്ള ശക്തിയുണ്ട് എന്ന് ചില ഗവേഷകർ പറയുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഇത് കാണാന്‍ കഴിഞ്ഞേക്കും. ഉയര്‍ന്ന അക്ഷാംശ പ്രദേശങ്ങളില്‍ പലപ്പോഴും കാണപ്പെടുന്ന ഒരു ലൈറ്റ് ഷോ ആയ അറോറ കൊടുങ്കാറ്റ് സമയത്ത് ഭൂമധ്യരേഖയിലേക്ക് കൂടുതല്‍ കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അമേച്വര്‍ റേഡിയോ, ജിപിഎസ് സംവിധാനങ്ങളിലും പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കാം പ്രത്യേകിച്ച് പ്രഭാതത്തിനും സന്ധ്യയ്ക്കും. ശാസ്ത്രീയമായി സ്ഥിരീകരണമില്ലാത്ത വിഷയത്തെ പ്രചരിപ്പിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ പോലും പലരും ഉദ്ധരിച്ചു വെന്നും സോളാർ കൊടുങ്കാറ്റ് മൂലം ഇന്റർനെറ്റ് അവസാനിക്കുമെന്നോ ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതാകാനുള്ള സാധ്യതയെക്കുറിച്ചോ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഭൂമി ഒരു കാന്തമാണ്. ഒരു വലിയ കാന്തം. ഈ കാന്തികമണ്ഡലം കാരണം സൂര്യനില്‍നിന്നും വരുന്ന ചാര്‍ജുള്ള കണങ്ങളെ വഴി തിരിച്ചു വിടാന്‍ ഈ കാന്തിക മണ്ഡലത്തിനാകുന്നു . സൂര്യന്റെ പുറംഭാഗത്തെ പ്ലാസ്മയിലുണ്ടാവുന്ന ഊര്‍ജത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് സൗരവാതത്തിന് കാരണമാകുന്നത്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന് പിടിച്ചു നിര്‍ത്താനാവാത്തവിധം ചൂട് വര്‍ധിക്കുന്നതോ ടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. സൂര്യന്റെ കൊറോണയിലെ ഉയർന്ന താപനിലയാ യിരിക്കും കണങ്ങളെ സൂര്യന്റെ ആകർഷണ വലയത്തിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്ന തെങ്കിലും, ഇത്തരം കണങ്ങൾ എങ്ങനെയാണ് ഉയർന്ന തോതിലുള്ള ഗതികോർജ്ജം കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഭൂമിയുടെ കാന്തിക മണ്ഡലം ഇത്തരം പ്രതിഭാസങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കാൻ പ്രാപ്തമാണ്. പക്ഷേ ചിലപ്പോൾ ചില ഉപകരണങ്ങളുടെ പ്രവ‌ർത്തനത്തെ പ്രതിഭാസം ബാധിച്ചേക്കാം. റേഡിയോ ട്രാൻസ്മിഷനും തടസം നേരിട്ടേക്കാം. അതും അപൂര്‍വ്വ അവസരങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. 1989ൽ ഒരു സൗരവാതത്തിന്റെ പ്രഭാവത്തിൽ കാനഡയിലെ ചിലയിടങ്ങളിൽ വൈദ്യുതി പ്രസരണം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

അക്കാലത്തെ പോര്‍ച്ചുഗീസ് എഴുത്തുകാനായ സോറസ് അതിനെ കുറിച്ച്‌ എഴുതിയത് ഇങ്ങനെയാണ്, ‘വടക്കന്‍ ആകാശത്ത് എല്ലായിടത്തും മൂന്ന് രാത്രികളി്‍ൽ തീ മാത്രമേ കാണാനായുള്ളൂ. ആകാശത്തിന്റെ ഓരോ ഭാഗവും തീജ്വാലകളായി മാറിയതായി തോന്നുന്നു. അര്‍ദ്ധരാത്രി ഭയാനകമായ തീയുടെ കിരണങ്ങള്‍ ഉയര്‍ന്നു’. അത്തരം സാഹചര്യം ഇപ്പോൾ ആവർത്തിക്കാൻ സാധ്യത കുറവാണ്. ധ്രുവ പ്രദേശങ്ങളിൽ സൗരവാതമുണ്ടാകുമ്പോൾ വ‌ർണ്ണരാശിയു ണ്ടുന്നതും സ്വാഭാവികമാണ്.കാന്തികമണ്ഡലം ഇല്ലാത്ത ഗ്രഹങ്ങളോ , ആകാശ ഗോളങ്ങളോ ഒക്കെ ആണെങ്കില്‍ ചില പ്രശ്നങ്ങൾ ഉണ്ടാവും .നിരന്തരം ഈ സൗരകണങ്ങളുടെ ഇടിയെല്ലാം കൊണ്ടുവേണം അവര്‍ക്ക് നില്‍ക്കാന്‍. അന്തരീക്ഷം കൂടി ഇല്ലെങ്കില്‍ പറയുകയും വേണ്ട. നിര്‍ഭാഗ്യ വശാല്‍ നമ്മുടെ ചന്ദ്രന്റെ അവസ്ഥ ഇങ്ങനെയാണ്. കാന്തികമണ്ഡലവും ഇല്ല, അന്തരീക്ഷവും ഇല്ല. ഫലമോ നിരന്തരം സൗരക്കാറ്റേല്‍ക്കേണ്ടി വരുന്നു.

പക്ഷേ ശാസ്ത്രജ്ഞര്‍ക്ക് ഇതൊരു നിര്‍ഭാഗ്യമായി കാണാന്‍ പറ്റില്ലല്ലോ. സൗരക്കാറ്റ് അന്തരീക്ഷവും കാന്തികമണ്ഡലവും ഇല്ലാത്ത ഒരു ആകാശഗോളവും സൗരക്കാറ്റും തമ്മിലുള്ള ഈ കൂട്ടിയിടികളെക്കുറിച്ച് പഠിക്കാന്‍ അവര്‍ ഇതൊരു അവസരമായിട്ടാണ് എടുത്തത്. അതിനുവേണ്ടി നാസ പേടകങ്ങളും വിക്ഷേപിച്ചു. ARTEMIS എന്നാണ് ഈ ദൗത്യത്തിന്റെ പേര്.ഈ ദൗത്യത്തിന്റെ സഹായത്തോടെ കിട്ടിയ ഡാറ്റ വിശകലനം ചെയ്ത ശാസ്ത്രജ്ഞരാണ് ചന്ദ്രനില്‍ കാണുന്ന വെളുത്ത പാടുകള്‍ക്കു പുറകിലെ രഹസ്യത്തെക്കുറിച്ച് കണ്ടെത്തി. ചന്ദ്രന് ഒരു കാന്തികമണ്ഡലം ഇല്ല എന്നതൊക്കെ ശരിയാണ്. പക്ഷേ ചന്ദ്രനിലെ പല പാറകള്‍ക്കും കാന്തത്തിന്റെ സ്വാഭവമുണ്ടത്രേ. കാന്തികസ്വഭാവം പ്രകടിപ്പിക്കുന്ന പല കുഞ്ഞുകുഞ്ഞു പ്രദേശങ്ങളും ചന്ദ്രനില്‍ കാണപ്പെടുന്നുണ്ട്. കാന്തമുണ്ടെങ്കില്‍ അവിടെ കാന്തിക മണ്ഡലവും ഉണ്ടല്ലോ.

പക്ഷേ അവയുടെ വലിപ്പം കുറവായിരിക്കും എന്നു മാത്രം. സൂര്യനില്‍ നിന്നും വരുന്ന സൗരക്കാറ്റ് ചന്ദ്രനിലെ ഇത്തരം ഇടങ്ങള്‍ക്കും പാറകള്‍ക്കും അരികിലെത്തുമ്പോള്‍ അല്പം വഴിതിരിഞ്ഞുപോകേണ്ടിവരും. കാന്തിക മണ്ഡലം ശക്തമല്ലാത്തതിനാല്‍ കുറെ കണികകള്‍ നിലത്തെത്തും. ബാക്കിയുള്ളവ ഈ കാന്തികമണ്ഡലത്തില്‍പ്പെട്ട് അല്പം ദിശമാറി നിലത്തെത്തും.കാന്തികപ്പാറകളും മറ്റും ഉള്ളിടത്ത് സൗരക്കാറ്റ് കുറച്ചേ ഏല്‍ക്കൂ. ഇല്ലാത്തിടത്തോ നിരന്തരം ഏല്‍ക്കും. സൗരക്കാറ്റ് ഏല്‍ക്കുന്ന ഇടത്തെ മണ്ണ് നിരന്തരം രാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് അല്പം കറുത്താണ് ഇരിക്കുക. അതില്ലാത്തിട ത്ത് വെളുത്തും. സൂര്യനില്‍ നിന്നുള്ള ഈ അതീവ ഊര്‍ജ്ജ പ്രവാഹത്തെ മുന്‍കൂട്ടി കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കാന്‍ പൊതു ജനങ്ങള്‍ക്കും സാധിക്കുന്ന സോളാര്‍ സ്‌റ്റോംവാച്ച് എന്ന സംവിധാനം ഒരുക്കുകയാണ് ബ്രിട്ടനിലെ റീഡിംഗില്‍ നിന്നുള്ള ഊര്‍ജ്ജതത്രജ്ഞര്‍.

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ അടക്കമുള്ള ബഹിരാകാശ സഞ്ചാരികളായ മനുഷ്യര്‍ക്കും ഈ സൗരകാറ്റുകള്‍ ഭീഷണിയാണ്. കംപ്യൂട്ടര്‍ മോഡലുകളുടെ സഹായത്തിലാണ് സൗരക്കാറ്റുകളുടെ സ്വഭാവം നിര്‍ണയിക്കാന്‍ ഗവേഷകര്‍ ശ്രമിക്കാറുള്ളത്. ഈ സംവിധാനത്തിലേക്ക് താത്പര്യമുള്ള പൊതുജനങ്ങള്‍ക്കു കൂടി പ്രവേശനം നല്‍കി ക്കൊണ്ട് വിപുലപ്പെടുത്താനാണ് പദ്ധതി. സൗരക്കാറ്റുകള്‍ പുറപ്പെട്ടു കഴിഞ്ഞുള്ള നിരീക്ഷണത്തിനാണ് പൊതുജനങ്ങളുടെ കൂടി സഹകരണം ഉറപ്പുവരുത്തുന്നത്. ഈ സമയത്താണ് സൗരക്കാറ്റുകളുടെ രൂപത്തിലും, ദിശയിലും വളരെ പെട്ടെന്നു തന്നെ മാറ്റങ്ങളുണ്ടാവാറ്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിന് തയാറാകുന്നതോടെ സൗരക്കാറ്റ് ഭൂമിയിലെത്തുമോ എന്ന് കൂടുതല്‍ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൂര്യനില്‍ നിന്നും സാധാരണയായി ഉണ്ടാവാറുള്ള സൗരവാതങ്ങള്‍ ഭൂമിയുടെ ദിശയിലല്ല വരാറുള്ളത് എന്നതാണ് ആശ്വാസകരം. പല സൗരവാതങ്ങളും ഭൂമിയിലെത്താന്‍ ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. അതേസമയം 15 മണിക്കൂറിനകം ഭൂമിയിലെത്താനും ഇവയ്ക്കാകും. ശാസ്ത്രതല്‍പ്പരരായ പൗരന്മാരുടെ ഒരു കൂട്ടായ്മതന്നെ ഉണ്ടാക്കാനായാല്‍ സൗരക്കാറ്റിനെ പ്രവചിക്കുന്നതില്‍ കൂടുതല്‍ കൃത്യത ലഭിക്കുമെന്നും അതുവഴി ഭൂമിക്കും മനുഷ്യനുമുണ്ടാകുന്ന ആഘാതങ്ങളുടെ ശേഷി കുറക്കാനാകുമെന്നുമാണ് പ്രതീക്ഷ.

You May Also Like

വോളോഡിമർ സെലെൻസ്‌കിയെ കുറിച്ച് എന്തൊക്കെയറിയാം ?

ഇപ്പോൾ വോളോഡിമർ സെലെൻസ്‌കി ഒരു ലോകതാരമാണ്. യുക്രൈൻ പ്രസിഡന്റ് ആയ സെലെൻസ്‌കി റഷ്യയുമായി കൊമ്പുകോർത്തതോടെയാണ് ശ്രദ്ധേയനായത്.…

ധുംഗെ ധാര(Dhunge Dhara) : നേപ്പാളിലെ 1,600 വർഷം പഴക്കമുള്ള കുടിവെള്ള ജലധാരകൾ

ധുംഗെ ധാര(Dhunge Dhara) : നേപ്പാളിലെ 1,600 വർഷം പഴക്കമുള്ള കുടിവെള്ള ജലധാരകൾ Sreekala Prasad…

ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാൾ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ജീവിയുണ്ട്

ശാസ്ത്രലോകത്തിന് നിരന്തരമായ അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന ജലക്കരടി അറിവ് തേടുന്ന പാവം പ്രവാസി ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും…

വധു ആദ്യരാത്രിയിൽ പാലുമായി വരുന്നത് ഏന്തിനാണ് ? ആദ്യരാത്രിയിൽ പാൽ കുടിക്കുന്നത് എന്തിന് ?

സിനിമയിലും , നോവലിലും സ്ഥിരം കാണുന്ന കാഴ്ചയാണ് വധു ആദ്യരാത്രിയിൽ പാലുമായി വരുന്നത് .ആദ്യരാത്രിയിൽ പാൽ…