എന്താണ് വാക്വം ബോംബ് ?

കടപ്പാട് : Haris Memana

ആണവായുധം കഴിഞ്ഞാല്‍ ഏറ്റവും ഉഗ്രശേഷിയുള്ള ബോംബായി കണക്കാക്കപ്പെടുന്ന വാക്വം ബോംബ് റഷ്യ യുക്രൈനിനെതിരെ ഉപയോഗിച്ചു എന്ന വാര്‍ത്ത ഈയിടെ പുറത്ത് വന്നിരുന്നു. നിരോധിത ബോംബായ വാക്വം ബോംബ് റഷ്യ ഉപയോഗിച്ചിരിക്കുന്നു എന്നാണ് യുക്രൈന്‍ ആരോപിച്ചത്. യുഎസിലെ യുക്രൈന്‍ അംബാസിഡറായ ഒക്‌സാന മര്‍ക്കരോവയാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. എന്നാല്‍ ഇതുവരെയിത് സ്ഥിരീകരിക്കപ്പെട്ടില്ല. എന്താണീ വാക്വം ബോംബ്?

ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ് വാക്വം ബോംബുകള്‍ അഥവാ തെര്‍മോബാറിക് ബോംബുകള്‍ . ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും. ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. 1960കളില്‍ വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെര്‍മൊബാറിക് ബോംബുകള്‍ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയന്‍ ആഭ്യന്തര യുദ്ധകാലത്ത് റഷ്യ തെര്‍മോബാറിക് ബോംബുകള്‍ ഉപയോഗിച്ചിരുന്നു.

തെർമോ ബാരിക് ആയുധങ്ങളുടെ ഗണത്തിൽ പ്പെടുന്ന ഈ ബോംബിനെ എയ്‌റോസോൾ ബോംബ് എന്ന മറ്റൊരു പേരുകൂടി ഉണ്ട്. ഫ്യൂവൽ എയർ ബോംബ് (fuel air explosive – FAE) എന്നും ഇതിനെ വിളിച്ചുപോരുന്നു. അങ്ങനെ വിളിക്കാനുള്ള കാരണം ഈ ബോംബിലെ രണ്ടിനം വിസ്ഫോടക സാമഗ്രികൾ നിറച്ച ഫ്യൂവൽ കണ്ടെയ്നർ ആണ്. വാക്വം ബോംബിനെ റോക്കറ്റായി തൊടുത്തു വിടാനോ, വിമാനത്തിൽ നിന്ന് ബോംബ് ആയി ഇടാനോ ഒരുപോലെ സാധിക്കും. ബോംബ് ട്രിഗർ ആയാലുടൻ അതിനുള്ളിലെ ഫ്യൂവൽ കണ്ടെയ്നറിൽ നിന്ന് ഇന്ധനം ചുറ്റുപാടും നിമിഷ നേരത്തിനുള്ളിൽ പരക്കെ പ്രസരിക്കും. ആകെ ഒരു മേഘം മൂടിയ അവസ്ഥയാകും. ഈ ഫ്യൂവൽ പൂർണമായും സീൽ ചെയ്തിട്ടില്ലാത്ത ഏതൊരു കെട്ടിടത്തിനുള്ളിലും പ്രവേശിക്കും. ഈ ഘട്ടത്തിലാണ് രണ്ടാമത്തെ സ്ഫോടനമുണ്ടാവുക. ഇങ്ങനെ ഫ്യൂവൽ മേഘം പ്രവേശിച്ച ഇടങ്ങളെ എല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒരു വമ്പൻ തീഗോളമാണ് പിന്നീടുണ്ടാവുക. ഈ സ്ഫോടനത്തോടെ ജനിക്കുന്നത് അതിശക്തമായ ഒരു ബ്ലാസ്റ്റ് വേവ് അഥവാ സ്ഫോടനതരംഗം ആണ്. അതുണ്ടാവുന്നതോടെ ആ പ്രദേശത്തെ ഓക്സിജൻ ഒറ്റയടിക്ക് ഇല്ലാതാവും. ബലവത്തായ കെട്ടിടങ്ങൾ തകർക്കാനും സ്‌ഫോടനത്തിന്റെ പരിധിക്കുള്ളിൽ പെട്ടുപോവുന്ന സകല ജീവജാലങ്ങളും കൊല്ലപ്പെടാനും ഇത് കാരണമാവും. thermobarikos എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ( means heat & pressure ) തെര്മോബാരിക് എന്ന പ്രയോഗം നിലവിൽ വന്നത്‌.

ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം നടത്തുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ശക്തിയുള്ള ഒരു സ്‌ഫോടന തരംഗം സൃഷ്ടിക്കാൻ സാധിക്കും. സ്‌ഫോടന പരിധിയിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യും. 1960കളില്‍ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. ഒരു ഫ്യൂവൽ-എയർ എക്‌സ്‌പ്ലോസീവ് (എഫ്‌എഇ) ഉപകരണത്തിൽ ഇന്ധനത്തിന്റെ ഒരു കണ്ടെയ്‌നറും രണ്ട് വ്യത്യസ്ത സ്‌ഫോടനാത്മക ചാർജുകളും അടങ്ങിയിരിക്കുന്നു. വാക്വം ബോംബ് വിക്ഷേപണം ചെയ്ത ശേഷം, ആദ്യത്തെ സ്ഫോടനാത്മക ചാർജ് കണ്ടെയ്നർ മുൻകൂട്ടി നിശ്ചയിച്ച ഉയരത്തിൽ തുറന്ന് ഇന്ധനത്തെ ചിതറിക്കുന്നു (കൂടാതെ ഒരു ഫ്യൂസ്ഡ് ക്വാർട്സ് ഡിസ്പേർസൽ ചാർജ് കണ്ടെയ്നർ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ച്, അന്തരീക്ഷത്തിലെ ഓക്സിജനുമായി കൂടിച്ചേരുന്ന ഒരു വാതക പടലത്തിൽ അതിനെ അയോണീകരിക്കുന്നു). (വാതക പടലം യുദ്ധോപകരണത്തിന്റെ വലുപ്പത്തിനനുസരിച്ച് വ്യാപിക്കുന്നു ). ഇന്ധനത്തിന്റെ വാതക പടലം വസ്തുക്കളെ ചുറ്റിപ്പറ്റിയും ചുറ്റുപാടുകളിലും വ്യാപിക്കുന്നു , ഒരു LPG കണ്ടെയ്നർ ഗ്യാസ് ഒന്നിച്ചു പുറത്തേക്കു റിലീസ് ചെയ്യുന്ന പോലെ. രണ്ടാമത്തെ ചാർജ് ഈ പൊട്ടിത്തെറി വാതക പടലത്തെ പൊട്ടിത്തെറിപ്പി ക്കുകയും ഒരു വലിയ സ്ഫോടന തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ഫോടന തരംഗത്തിന് ഉറപ്പുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും നശിപ്പിക്കാനും ആളുകളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യാം. സ്ഫോടന തരംഗത്തിന്റെ ആഘാതം ഫോക്‌സ്‌ഹോളുകളിലും തുരങ്കങ്ങളിലും ബങ്കറുകൾ, ഗുഹകൾ എന്നിവപോലുള്ള അടഞ്ഞ ഇടങ്ങളിലും വളരെയധികം മാരകമാണ്‌. ചുറ്റുപാടുകളിലുള്ള ഓക്സിജൻ പെട്ടെന്ന് വലിച്ചെടുക്കുന്നതിലൂടെ പല രീതിയിലും നാശ നഷ്ടം വരുത്തുന്നു.

2003 -ൽ 9800 കിലോഗ്രാം ഭാരമുള്ള ഇത്തരത്തിലുള്ള ഒരു ബോംബ് നിർമിച്ച് അമേരിക്ക അതിനെ ‘മദർ ഓഫ് ഓൾ ബോംബ്‌സ്‌’ എന്ന് വിളിച്ചപ്പോൾ അതിലും ശക്തമായ മറ്റൊന്നുണ്ടാക്കി നാലുവർഷത്തിനുള്ളിൽ റഷ്യയും അതിനെ ‘ഫാദർ ഓഫ് ഓൾ ബോംബ്‌സ്‌’ എന്ന് പേരിടുന്നു. 44 ടൺ ഭാരമുള്ള ഒരു ബോംബിനോളം പോന്ന സ്ഫോടനമാണ് ഈ ബോംബുകൊണ്ട് ഉണ്ടായത്. ഇത് ആറ്റം ബോംബ് കഴിഞ്ഞാൽ ഏറ്റവും മാരകമായ വിസ്ഫോടക സാമഗ്രിയാണ്. അടഞ്ഞ ഇടങ്ങളിൽ ഒളിച്ചിരിക്കുന്നവരെ വധിക്കാൻ വരെ ഈ ബോംബുകൾ വളരെ അധികമായി ഉപയോഗിച്ച് വരുന്നു.

ഇതിനു മുമ്പ് അമേരിക്ക വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലെ തോറബോറ മലനിരകളിലും, റഷ്യ നിർമിച്ച വാക്വം ബോംബുകൾ, 1999 ലെ ചെച്നിയ യുദ്ധത്തിലും, സിറിയൻ പോരാട്ടങ്ങളിലും പ്രയോഗിക്കപ്പെട്ടപ്പോൾ മനുഷ്യാവകാശ സംഘടനകൾ അന്ന് അതിൽ വലിയ പ്രതിഷേധം തന്നെ രേഖപ്പെടുത്തിയിരുന്നു. ഒട്ടു പ്രകൃതമെന്നും, മനുഷ്യനെ വളരെ മാരകമായി ബാധിക്കുന്നത് എന്നുമുള്ള തിരിച്ചറിവിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹം ‘ആരും എവിടെയും പ്രയോഗിക്കരുത്’ എന്നൊരു സാമാന്യ ധാരണയിൽ എത്തി നിൽക്കുന്ന ഈ ആയുധം യുക്രൈനിൽ റഷ്യ പ്രയോഗിച്ചു എന്ന ആരോപണം ശരിയാണെങ്കിൽ അത് നാളെ വളരെ വലിയ വിവാദങ്ങളിലേക്കാണ് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കാൻ പോവുന്നത്.

You May Also Like

സ്രാവുകൾക്ക് മീറ്റർ അകലെ നിന്ന് രക്തത്തിന്റെ മണം തിരിച്ചു അറിയുവാൻ പറ്റും, അതിനേക്കാൾ വലിയ ഒരു കഴിവ് മനുഷ്യർക്ക് ഉണ്ട്‌

ഒരു ബില്യൺ ന്റെ 0.4 concentratiom ലെവൽ മാത്രം ഉള്ള മണം അതിന്റെ 2 ലക്ഷം മടങ്ങു ആയാണ് നമ്മൾക്കു അനുഭവിക്കുവാൻ പറ്റുന്നത്.

‘നോ ബിൽ ദി ഫുഡ് ഈസ് ഫ്രീ’, എന്ന് റെയിൽവേയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എഴുതിവച്ചിരിക്കുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിൽ കയറിയാൽ “No…

എന്താണ് ഇഗ്ലൂ ?

ശൈത്യകാലത്തെ താമസത്തിനും , വേട്ടയാടലിനും വേണ്ടി നിര്‍മ്മിക്കുന്ന താല്‍ക്കാലിക വസതികളാണ് ഇഗ്ലൂ. അപൂടിയാക്ക് (aputiak) എന്നും ഇവ അറിയപ്പെടുന്നു

ഇടിമിന്നലുകൾ മണലിൽ തീർക്കുന്ന അപൂർവ ശില്പങ്ങൾ എന്ന പ്രതിഭാസത്തിന് പറയുന്ന പേരേന്ത്?

ശക്തമായ ഇടിമിന്നലിനെത്തുടർന്ന് കനത്ത ചൂടിൽ മണൽ ഉരുകിയാണ് ഇത്തരത്തിൽ മനോഹരമായ പ്രതിഭാസകൾ സൃഷ്ടിക്ക പ്പെടുന്നത്.