വാട്ട് ആന്‍ ഐഡിയ സിര്‍ജി…
‘പേരെന്താ…?’
‘എന്നെ ഇഷ്ടമായോ.?’
‘നീ എന്റേത് മാത്രം’
‘നീയില്ലെങ്കില്‍ ഞാനില്ല’
111 total views

‘പേരെന്താ…?’
‘എന്നെ ഇഷ്ടമായോ.?’
‘നീ എന്റേത് മാത്രം’
‘നീയില്ലെങ്കില്‍ ഞാനില്ല’
എസ് എം എസ്സുകള്‍ വന്നു കൊണ്ടേയിരുന്നു. ആദിത്യ ബിര്‍ലക്ക് നന്ദി, ലൈഫ് ചേഞ്ച് ചെയ്യാന്‍ നല്ലൊരു ആശയം തന്നതിന് ആശയങ്ങളൊരു പാട് പങ്കു വെച്ചു. ആശകളും പങ്കു വെച്ച ആശകള്‍ ഗര്‍ഭാശയത്തില്‍ വളരുകയാണ്.
ഇപ്പോഴും എസ് എം എസ്സുകള്‍ അയക്കുന്നുണ്ട്. ഡെലിവെറി കഴിഞ്ഞു. ലൈഫ് ചെയിഞ്ച് ആയി. എന്നിട്ടും അയച്ച മെസ്സേജുകള്‍ not yet delivered. വിളിക്കുമ്പോള്‍ മറുതലക്കല്‍ കിളിമൊഴി the idea mobile you have dialed is either switched off or out of coverage area..
ഒക്കത്തിരിക്കുന്ന കുട്ടിയുടെ അച്ഛനെവിടെ എന്ന ചോദ്യത്തിന് അവളിപ്പോള്‍ ഒറ്റവാക്കില്‍ മറുപടി പറയും ‘no idea!’ അത് കേള്‍ക്കുന്ന ജനം സഹതപിക്കും ‘പാവം, റൈഞ്ച് ഔട്ടാ……’
112 total views, 1 views today
