ഉത്തരേന്ത്യയിലെയും, ദക്ഷിണേന്ത്യയിലെയും ഹൈന്ദവ ക്ഷേത്രങ്ങളിലെ ആരാധനാരീതികൾ തമ്മിലുളള ചില വ്യത്യാസങ്ങൾ ഏതെല്ലാം?

അറിവ് തേടുന്ന പാവം പ്രവാസി

ഭൂരിഭാഗം ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലും പ്രസാദമായി കൽക്കണ്ടം ,നാളികേരം ചിലപ്പോൾ ബൂന്ദി ( ലഡ്ഡു) എന്നിവയാണ് ലഭിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ അപ്പം,അരവണ,പലവിധ പായസം,തെരളി,അവൽ, ലഡ്ഡു തുടങ്ങിയ സ്വാദിഷ്ട വിഭവങ്ങളാണ് ഭക്തർക്ക് ലഭിക്കുക.

നോർത്ത് ഇന്ത്യൻ ആരാധന
നോർത്ത് ഇന്ത്യൻ ആരാധന
നോർത്ത് ഇന്ത്യൻ ആരാധന
നോർത്ത് ഇന്ത്യൻ ആരാധന

ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ശ്രീകോവിലിനുള്ളിൽ തീർത്തും പ്രവേശനമില്ല. വെളിയിൽനിന്നുകൊണ്ടുവേണം വിഗ്രഹത്തെ തൊഴാനും,പ്രാർത്ഥിക്കാനും. എന്നാൽ ഉത്തരേന്ത്യയിൽ നേരേ മറിച്ചാണ്. ഭക്തർക്ക്ശ്രീകോവിലിനുള്ളിൽക്കയറാം,വിഗ്രഹത്തിൽ തൊടാം. സ്വന്തം കൈകൊണ്ട് അഭിഷേകം നടത്താം, പൂക്കൾ കൊണ്ട് വിഗ്രഹത്തെ അലങ്കരിക്കാം, ആടയാഭരണങ്ങൾ അണിയിക്കാം. ആരും തടയില്ല.

പൂജാരിയുടെ റോൾ പ്രസാദം തരുക, ആരതിയുഴിയുക,ഭക്തരുടെ നെറ്റിയിൽ സിന്ദൂരം തൊട്ടുകൊടുക്കുക എന്നത് മാത്രമാണ്. ഭക്തർ വിഗ്രഹത്തിൽ കൈതൊട്ടു തൊഴുന്ന രീതിയാണ് ഉത്തരേന്ത്യയിൽ സർവസാധാരണയായി കാണപ്പെടുന്നത്.

ദക്ഷിണേന്ത്യൻ ആരാധന
ദക്ഷിണേന്ത്യൻ ആരാധന

ദക്ഷിണേന്ത്യയിൽ ഭക്തരെ പൂജാരിമാർ സ്പർശിക്കാറില്ല.ചന്ദനവും, പൂവും, പ്രസാദവു മൊക്കെ ഒരു നിശ്ചിത അകലത്തുനിന്നും ഭക്തരുടെ കൈകളിലേക്ക് ഇട്ടുകൊടുക്കുക യാണ് ചെയ്യുന്നത്.ഭക്തർ ദക്ഷിണ നൽകുന്നതും അപ്രകാരമാണ്. പക്ഷേ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ പൂവും, ചന്ദനവും നൽകുന്ന ഏർപ്പാടില്ല. നാളികേരവും, സിന്ദൂരവുമാണ് അവിടെ നൽകപ്പെടുന്നത്. പൂജാരിയെ ഭക്തർക്കോ ,ഭക്തർക്ക് പൂജാരിയെയോ സ്പർശിക്കുന്നതിനും അവിടെ വിലക്കില്ല. പൂജാരി സ്വയം സിന്ദൂരം ഭക്തരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കണമെന്നതാണ് അവിടുത്തെ ആചാരം.

ദക്ഷിണേന്ത്യയിൽ ക്ഷേത്രവിഗഹത്തിന്റെ ഫോട്ടോയെടുക്കാൻ അനുവദിക്കാറില്ല , പക്ഷേ ഉത്തരേന്ത്യയിൽ അതിനും വിലക്കില്ല.

You May Also Like

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി അറിവ് തേടുന്ന പാവം പ്രവാസി വർഷത്തിൽ ഒരിക്കൽ മാത്രം…

ശ്രീ മുത്തപ്പന്റെ സന്നിധിയിൽ നായകൾക്ക് വളരെ വലിയ സ്ഥാനമാണുള്ളത്, കാരണമെന്ത് ?

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലും , മുത്തപ്പന്റെ ആരൂഡങ്ങളായ മറ്റു മടപ്പുരക ളിലും നായയെ പാവനമായി കരുതുന്നു. മടപ്പുരയിൽ ധാരാളം നായ്കളെ കാണാം. പറശ്ശിനിക്കടവിൽ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്.

എന്താണ് സലാം മംഗളാരതി ?

എന്താണ് സലാം മംഗളാരതി ? ശബരിമലയുടെ ഐതിഹ്യത്തിൽ വാവർക്കെന്ന പോലെ, മതസൗഹാർദ്ദത്തിന്റെ ഒരു കഥയും ,…

പശു ദിവ്യമായ സോറോസ്ട്രിയൻ മതം

പശു ദിവ്യമായ സോറോസ്ട്രിയൻ മതം Shanavas S Oskar പശുവിനെ വല്യ കാര്യമായി തന്നെ പരിഗണിച്ച…