വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമാർന്ന പുതുവര്‍ഷ ആചാരങ്ങള്‍ എന്തെല്ലാം?

അറിവ് തേടുന്ന പാവം പ്രവാസി

ഓരോ രാജ്യത്തെയും പുതുവർഷ ആഘോഷങ്ങളും ആചാരങ്ങളും വളരെ വ്യത്യസ്തമാണ്. പുതുവർഷം ആഘോഷിക്കാൻ തുടങ്ങിയ കാലവും അമേരിക്ക, ഡെൻമാർക്ക്, ഗ്രീക്ക്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങ ളിലെ പുതുവർഷ ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണ്.

ലോകത്തിൽ ആദ്യമായി പുതുവർഷം ആഘോഷിച്ചത് മൊസൊപ്പൊട്ടേമിയക്കാർ ആണെന്ന് കരുതപ്പെടുന്നു. ബി.സി. 2000-ത്തിൽ ആയിരുന്നു ആഘോഷം.

എല്ലാ രാജ്യങ്ങളിലും ജനുവരി 1 ആയിരുന്നില്ല പുതുവർഷാരംഭം. റോമാക്കാർ മാർച്ച് 1 ആണ് പുതുവർഷ ദിനമായിആചരിക്കാറുണ്ടാ യിരുന്നത്.

ശീതകാലവും , ഉഷ്ണകാലവും അടിസ്ഥാന മാക്കി പുതുവർഷം ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്. പുരാതന ഈജിപ്തുകാർക്ക് പുതുവർഷം തുടങ്ങുന്നത് നൈൽനദി കവിഞ്ഞൊഴുകുമ്പോഴാണ്. സെപ്റ്റംബർ മാസത്തിലായിരിക്കും ഇത് ചിലപ്പോൾ സംഭവിക്കുക.

റോമാക്കാരുടെ പുതുവർഷം മാർച്ചിലാ യിരുന്നു. പിന്നീട് ബി.സി. 46-ൽ ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ നടപ്പിലാക്കിയ തോടെയാണ് ജനുവരി 1 അവരുടെ വർഷാരംഭമായത്.

അമേരിക്കയുടെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾ പുതുവർഷദിനത്തിൽ കറുത്ത പയർ ഭക്ഷിക്കുന്നു. ഇങ്ങനെ ചെയ്താൽ ആ വർഷം ഭാഗ്യം നിറഞ്ഞതാകും എന്നാണ് അവരുടെ വിശ്വാസം.

ഡെൻമാർക്കിലെ ജനങ്ങൾ പുതുവർഷ ദിനത്തിൽ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കി അയൽവീട്ടിലെ മുറ്റത്തേക്ക് വലിച്ചെറിയുന്നു. ഭക്ഷണപദാർഥങ്ങൾ വലിച്ചെറിയുന്ന വീട്ടിലെ ഗൃഹനാഥന് ആ വർഷം കൂടുതൽ സുഹൃത്തു ക്കളെ ലഭിക്കുമെന്നാണ് വിശ്വാസം.

ഗ്രീക്കിലെ ജനങ്ങൾ വീടിന്റെ വാതിലുകളിൽ ഉള്ളി തൂക്കിയിടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നാട്ടിലെ കുട്ടികൾക്കെല്ലാം ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പഴയ വസ്ത്ര ങ്ങളും ഫർണീച്ചറുകളും , ടി.വി., റേഡിയോ തുടങ്ങിയ വസ്തുക്കളും വീടിനുള്ളിൽനിന്ന് ഒഴിവാക്കുന്നു. പുതുവർഷത്തിൽ പുതിയവ ഉപയോഗിക്കാൻ ആരംഭിക്കുന്നു.

You May Also Like

1950 കളിലെ സംഭവമാണ്, എന്തെന്ന് മനസിലായോ ?

കടപ്പാട് – Baiju Raj (ശാസ്ത്രലോകം) ????️ ബൈക്ക്‌യാത്ര ചെയ്യുമ്പോൾ പരസ്പ്പരം സംസാരിക്കുക വലിയ പ്രയാസമുള്ള…

ദിണ്ടിഗലിലെ പ്രത്യേക പൂട്ടുകൾ

ദിണ്ടിഗൽ നഗരം ലോക്ക് സിറ്റി എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു നഗരവും ജില്ലാ ആസ്ഥാനവുമാണ് ദിണ്ടിഗൽ

മരണഹേതുവായ വീഴ്ച, ചിത്രത്തിന് പിന്നിലെ സംഭവം എന്താണ് ?

പതിനാല് വയസ്സുകാരൻ കൈത് സാപ്‌സ്ഫോഡിന്(Keith sapsford) ആകാശത്തു നിന്നും ലോകം കാണുവാനുളള അമിത ത്വരയുമായി ഓസ്‌ട്രേലിയയിൽ…

അനന്തവും അതിരുകളില്ലാത്തതുമായ ഒരു ഏക പ്രപഞ്ചത്തിലാണോ അതോ ശതകോടിക്കണക്കിനുള്ള പ്രപഞ്ചംങ്ങളില്‍ ഒന്നുമാത്രമായ ഒരു കുമിളാ പ്രപഞ്ചത്തിലാണോ നാം ജീവിക്കുന്നത്?

Other Universes are pulling on our Universe Sabu Jose അനന്തവും അതിരുകളില്ലാത്തതുമായ ഒരു…