ഒരു അസുഖത്തിന് ഉള്ള പുതിയ മരുന്ന് കണ്ടുപിടിക്കുന്നത്തിന് ഉള്ള നാല് ഘട്ടങ്ങള്‍ എന്തെല്ലാം ?

അറിവ് തേടുന്ന പാവം പ്രവാസി

ഒരു അസുഖത്തിന് ഉള്ള പുതിയ മരുന്ന് കണ്ടുപിടിക്കുക എന്നുള്ളത് എളുപ്പമുള്ള വഴിയല്ല. മരുന്നുകൾ കണ്ടെത്തുവാൻ വളരെ ദീർഘനാൾ നിൽക്കുന്ന പ്രയത്നവും, പരീക്ഷണ ങ്ങളും, നിരീക്ഷണങ്ങളും അത്യാവശ്യമാണ് .പല അസുഖങ്ങൾക്കും മുൻകാലങ്ങളിൽ വന്നിട്ടുള്ള മരുന്നുകളൊക്കെതന്നെ ഇത്തരം പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമായ താണ്. പലപ്പോഴും പുതിയ അസുഖങ്ങൾ വരുമ്പോൾ പുതിയ മരുന്ന് കണ്ടുപിടിച്ചു എന്ന രീതിയിൽ ചില വാർത്തകൾ കാട്ടുതീ പോലെ പടർന്നു പിടിക്കാറുണ്ട് . ചില വാർത്തകളിൽ എയ്ഡ്സിന്റെ മരുന്നും ,മറ്റു ചിലതിൽ ഇന്‍റര്‍ ഫെറോൺ മരുന്നും തുടങ്ങി വാർത്തകൾ സുലഭം.ഒരു അസുഖത്തിന് ഉള്ള മരുന്നു കണ്ടുപിടിക്കുന്നതിന് വഴികൾ എങ്ങനെയാണെന്ന് നമ്മുക്ക് നോക്കാം.

ഘട്ടം 0:പത്തോ, പതിനഞ്ചോ മനുഷ്യരിൽ മരുന്നുകൾ നൽകുന്നു. അതിൽ മരുന്നുകൾ ശരീരത്തിൽ എന്തു ചെയ്യുന്നുവെന്നും, ശരീരം മരുന്നിനെ എന്തു ചെയ്യുന്നുവെന്നും ഫാർമകൊ ഡൈനാമിക് ,ഫർമക്കോ കൈനെറ്റിക്സ് എന്നിവ പഠിക്കുന്നു. ഇതിൽ ചെറിയ ഫലം എങ്കിലും ഉണ്ടെന്ന് കാണുമ്പോഴാണ് അടുത്ത ഘട്ടം.

ഘട്ടം 1:ഇത് മരുന്നുകൾ സുരക്ഷിതമാണോ എന്ന് പരീക്ഷിക്കുന്ന ഘട്ടമാണ് . ഈ ഘട്ടത്തിൽ മരുന്നിന്റെ പ്രായോഗികമായ അളവിൽ മരുന്ന് സുരക്ഷിതമാണോ എന്നാണു പ്രധാനമായും നോക്കുക. നൂറിൽ താഴെ ആൾക്കാരിൽ പരീക്ഷിക്കുന്നു.

ഘട്ടം 2:മരുന്നിന് ഗുണമുണ്ടോ എന്ന് പരീക്ഷിക്കുന്ന ഘട്ടം. ഈ ഘട്ടത്തിൽ പ്ലാസിബോ എന്നുപറയുന്ന ഒരു ഗുണവുമില്ലാത്ത ഒരു വസ്തു മരുന്നെന്ന പേരിൽ ഒരു വിഭാഗത്തിന് നൽകി മറ്റൊരു വിഭാഗത്തിന് മരുന്നും നൽകി മരുന്നിനുള്ള ഗുണം പരിശോധിക്കുന്നു .നൂറിനു മുകളിൽ ആൾക്കാർ ഇതിലുൾപ്പെടും.

ഘട്ടം 3:ഇതാണ്‌ ഏറ്റവും പ്രാധാന്യമുള്ളത്. മരുന്ന് ഉപയോഗപ്രദമാണ് എന്ന് ഊട്ടിയുറപ്പി ക്കുന്നഘട്ടം .ആയിരത്തിന് മുകളിൽ ആൾക്കാരിൽ മരുന്ന് നൽകി മരുന്നിന്റെ ശക്തി , ഗുണം മുതലായവ മനസ്സിലാക്കുന്നു.

ഘട്ടം 4:ആൾക്കാർ മരുന്നുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമ്പോൾ അതിൽ വരുന്ന വ്യതിയാനങ്ങളും, ദോഷങ്ങളും വിലയിരുത്തുന്ന ഘട്ടം. അങ്ങനെ ഈ ഘടകങ്ങളെല്ലാം കടന്നുവേണം മരുന്ന് മരുന്നായി മാറാൻ. അതിനുമുൻപ് അത്ഭുത മരുന്നുകൾ ഒന്നും തന്നെയില്ല.

You May Also Like

ഇന്നും മലയാളിക്ക് ഒരു ചായയിൽ, ഒരു വടയിൽ എത്ര കലോറി ഉണ്ടെന്ന് അറിയില്ല

ഡോക്ടർ അഗസ്റ്റസ് മോറീസ് ലോക പ്രമേഹദിനത്തോടനുബന്ധിച്ചു സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് മാവേലി To ജിംവേലി…

ഈ പനോരമ നിങ്ങളെ ചൊവ്വയിലെത്തിക്കും

ഈ മാര്‍ഗം പരീക്ഷിക്കുന്നതിനു മുന്‍പ്‌ ഒരു അപേക്ഷ, താങ്കള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്ക്രീന്‍ ഉള്ള കമ്പ്യൂട്ടര്‍ മോണിറ്ററിനു മുന്‍പില്‍ വന്നിരിക്കേണ്ടതാണ്. എങ്കിലേ ഈ സുന്ദര ദൃശ്യം നിങ്ങള്‍ക്ക് മുഴുവനായി അനുഭവിക്കാന്‍ സാധിക്കൂ. സംഗതി ഇതാണ്, കഴിഞ്ഞ മാസം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി ആയ നാസ ചൊവ്വയുടെ ലഭ്യമായതില്‍ വെച്ച് ഏറ്റവും സുന്ദരമായ ചിത്രങ്ങള്‍ ലോകത്തിന് മുന്‍പില്‍ തുറന്നു വെച്ചിരുന്നു. അത് കണ്ടിട്ട് അത്ഭുതം കൂറിയവര്‍ ആണ് നമ്മള്‍.

ലിംഗമാറ്റ ശസ്ത്രക്രിയ എന്തിന് ? എങ്ങനെ ?

ലിംഗമാറ്റ ശസ്ത്രക്രിയ കേരളത്തിലും നടക്കുന്നുണ്ട് എന്നത് പലർക്കും പുതിയ അറിവാണ്. ഒരു വിവാദം ഉണ്ടായപ്പോളാണ് ഇത് ചർച്ചയായത് എന്നത് ദൗർഭാഗ്യകരമായിപ്പോയി

കുതിരയുടെ തലയും പന്നിയുടെ ഉടലുമുള്ള അജ്ഞാത ജീവിയെ കണ്ടെത്തി

കുതിരയുടെ തലയും പന്നിയുടെ ഉടലും കരടിയുടെ നഖവുമുള്ള അജ്ഞാത ജീവിയെ കണ്ടെത്തി. ഇംഗ്ലണ്ടിലെ സൗത്ത്‌ വെയില്‍സ്‌ ബീച്ചിലാണ് സംഭവം. ഒരു കാല്‍ നടയാത്രക്കാരനാണ് രോമരഹിതമായ ഈ വിചിത്ര ജീവിയുടെ ജഡം കടല്‍ക്കരയില്‍ കണ്ടത്. ഇതിന്റെ ഫോട്ടോ എടുത്ത ഇദ്ദേഹം അത് അധികാരികള്‍ക്ക് കൈമാറി.