അറിവ് തേടുന്ന പാവം പ്രവാസി
ജീവൻപോലും അപകടത്തിലാക്കുന്ന ഗെയിമുകൾ ഏതെല്ലാം ?
മൊബൈൽ ഗെയിമുകൾ സമയം കൊല്ലികളായ കാലമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു അവസരം കിട്ടിയാൽ ഗെയിമുകളിൽ മുഴുകുന്നവരാണ്. പക്ഷേ ജീവൻ വരെ എടുക്കുന്ന രീതിയിലുള്ള ഗെയിമുകളും ഇന്റർനെറ്റിൽ ഇപ്പോൾ സുലഭമായികൊണ്ടിരിക്കുമ്പോൾ അറിയാതെ ഈ ചതിക്കുഴിയിൽ വീണ് ജീവൻ നഷ്ടപ്പെടുന്നവരും കുറവല്ല. അങ്ങനെ ജീവൻപോലും അപകടത്തിലാക്കുന്ന ചില ഗെയിമുകളേതൊക്കെയെന്ന് നോക്കാം. ഇവ കുട്ടികൾ കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
ഫയർ ഫെയറി (Fire Fairy):
ചെറിയ കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗെയിമാണ് ഫയർ ഫെയറി. അർദ്ധരാത്രി എണീറ്റ് ഗ്യാസ് ഓണാക്കിയിടുക എന്നതാണ് കുട്ടികൾക്ക് ഈ ഗെയിമിൽ നൽകുന്ന നിർദേശം. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷം ഗ്യാസ് ഓണാക്കി വിട്ടിട്ട് തിരിച്ച് പോയി കിടന്ന് ഉറങ്ങാനാണ് ഗെയിം ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്താൽ അടുത്ത ദിവസം ഉറക്കം കഴിഞ്ഞ് എണീക്കുമ്പോൾ ഒരു ഫയർ ഫെയറി ആകുമെന്നാണ് ഗെയിം ഉറപ്പു നൽകുന്നത്. കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും ഇത് കളിച്ച് അപകടത്തിൽ ആയ കുട്ടികളുണ്ട്. മാലാഖയാകാൻ വേണ്ടി ഈ ഗെയിം കളിച്ച് ശരീരമാസകലം പൊള്ളലേറ്റ ഒരു അഞ്ച് വയസുകാരിയുടെ വാർത്ത ഡെയ്ലി മെയിൽ എന്ന പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബ്ലൂ വെയിൽ (Blue Whale):
ബ്ലൂ വെയിൽ സൂയിസൈഡ് ഗെയിമിന് ഇരയായവർ കുറവല്ല. നമ്മുടെ നാട്ടിലും, പുറം രാജ്യങ്ങളിലുമായി നിരവധി പേരാണ് ഈ ഗെയിമിന്റെ അവസാനം ആത്മഹത്യ ചെയ്തത്. 50 ദിവസം കൊണ്ട് പൂർത്തിയാകാവുന്ന പലതരത്തിലുള്ള ടാസ്കുകളാണ് ഈ ഗെയിമിൽ ഉള്ളത്. കളിയുടെ അവസാനം ആത്മഹത്യ ചെയ്യാനാണ് ഗെയിം ആവശ്യപ്പെടുന്നത്. ഇങ്ങനെ അപകടകരമായ ഗെയിം നിർമിച്ചതിന്റെ പേരിൽ റഷ്യക്കാരനായ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറിയംസ് ഗെയിം (Mariams Game): കാട്ടിനുള്ളിൽ കാണാതായ കുട്ടിയാണ് മറിയം. മറിയത്തെ തിരിച്ച് വീട്ടിൽ പോകാൻ സഹായിക്കുകയാണ് കളിക്കുന്നവർ ചെയ്യേണ്ടത്. ഭയപ്പെടുത്തുന്ന ശബ്ദങ്ങളും, വിഷ്വലുകളും നിറഞ്ഞതാണ് മറിയം പോകുന്ന വഴികളിലെല്ലാം. കളി പുരോഗമിക്കുന്തോറും കളിക്കുന്നവർ പലതരത്തിലുള്ള വ്യക്തിപരമായ ചോദ്യങ്ങൾ നേരിടണം. സമൂഹ മാധ്യമങ്ങളിലാകെ ചർച്ചയായ ഒരു ഓൺലൈൻ ഗെയിമാണ് മറിയം
ഫൈവ് ഫിംഗർ ഫില്ലറ്റ് (Five Finger Fillet): കൈവിരലുകളിൽ കൊള്ളിക്കാതെ വേഗത്തിൽ കത്തി വിരലുകൾക്കിടയിലൂടെ കുത്തുകയാണ് ഈ ഗെയിമിൽ ചെയേണ്ടത്.
കട്ടിംങ് ചലഞ്ച് (Cutting Challenge): കുട്ടികളോട് തങ്ങളുടെ കൈയോ, കാലോ അല്ലെങ്കിൽ ഏതെങ്കിലും ശരീരഭാഗങ്ങളിൽ കത്തിയോ, ബ്ലെയിഡോ ഉപയോഗിച്ച് മുറിവേൽപിക്കുകയാണ് ഈ ഗെയിമിൽ കളിക്കാർക്ക് കൊടുക്കുന്ന വെല്ലുവിളി. ഇത് കൂടാതെ മുറിവേൽപ്പിച്ചതിന്റെ ചിത്രം എടുത്ത് ഫെയ്സ്ബുക്കിലോ മറ്റ് സമൂഹ മാധ്യമങ്ങ ളിലോ പോസ്റ്റ് ചെയ്യാനും ഗെയിമിൽ ആവശ്യപ്പെടുന്നു.
സാൾട്ട് ആന്റ് ഐസ് ചാലഞ്ച് (Salt and Ice Challenge):ശരീരത്തിൽ എവിടെയെങ്കിലും ഉപ്പ് ഇടാൻ ആണ് ഗെയിമിലെ ആദ്യ നിർദേശം ഇനി ഉപ്പിട്ട സ്ഥലത്ത് ഐസ് വെയ്ക്കണം. ശരീരം നീറുന്ന പോലെ തോന്നും ആ നീറ്റലിന്റെ വേദന എത്ര സമയം പിടിച്ച് നിൽക്കാൻ പറ്റുമെന്ന് നോക്കുകയാണ് ചെയ്യേണ്ടത്. ഇത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെയ്ക്കാൻ ഗെയിമിൽ നിർദേശിക്കുന്നുണ്ട്. കൂടുതൽ സമയം വേദന സഹിക്കാൻ പറ്റുന്ന ആളെ കണ്ടുപിടിക്കുകയാണ് ഇത് വഴി ചെയ്യുന്നത്.
You May Also Like

ഏറ്റവും മികച്ച 5 ഫെയ്‌സ്ബുക്ക് ഗെയിമുകള്‍

ഏറ്റവും പ്രശസ്തി നേടിയ 5 ഫെയ്സ്ബുക്ക് ഗെയിമുകള്‍

കുറുക്കന്‍ വട തട്ടിയെടുത്ത കഥ – അഥവാ ഇന്‍ഗ്രസ്സിന്റെ പിന്നാമ്പുറം..

പയോക്താക്കളെ വ്യാപാരാവശ്യങ്ങള്‍ക്ക് ഒരു കരുവാക്കാന്‍ പോലും ഈ ഗെയ്മിനു കഴിഞ്ഞേക്കാം എന്നതാണ് മറ്റൊരു വശം. ഒരു ഉദാഹരണം പറയാം.

നിങ്ങളുടെ പിസി അല്ലെങ്കില്‍ ലാപ്ടോപ്പിന്റെ ഗെയിമിംഗ് പെര്‍ഫോമന്‍സ് എങ്ങിനെ കൂട്ടാം !

നിങ്ങളുടെ ലാപ്‌ടോപ്പിലോ പെഴ്സണല്‍ കംപ്യൂട്ടറിലോ ഗെയിം കളിക്കുമ്പോള്‍ അത് വളരെ സ്ലോ ആണെന്നൊരു ചിന്ത നിങ്ങള്‍ക്ക് ഉണ്ടാവാറുണ്ടോ? വേറെ ലാപ്ടോപ് അല്ലെങ്കില്‍ പെഴ്സണല്‍ കമ്പ്യൂട്ടര്‍ വങ്ങേണ്ടി വരും എന്നാകും നിങ്ങളുടെ മനസ്സില്‍ . എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ലാപ്ടോപ്പിലെയും പെഴ്സണല്‍ കമ്പ്യൂട്ടരിലെയും ഗെയിമിംഗ് പെര്‍ഫോമന്‍സ് ഒരളവ് വരെ നമുക്ക് തന്നെ വര്‍ധിപ്പിക്കാന്‍ സാധിക്കും. എങ്ങിനെ ആണെന്നറിയെണ്ടേ?

ഇളയദളപതി നായകനായി “കത്തി” ആന്‍ഡ്രോയിഡ് ഗെയിം..

തുപ്പാക്കിക്ക് ശേഷം വിജയ്മുരുഗദാസ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ ‘കത്തി’ ദീപാവലി റിലീസാണ്.ഈ ചിത്രത്തില്‍ സമന്തയാണ് വിജയിയുടെ നായികയാവുന്നത്.