ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം?

അറിവ് തേടുന്ന പാവം പ്രവാസി

പണ്ട് ആഫ്രിക്കയിലെത്തിയ വെള്ളക്കാരൻ അവിടെ കണ്ട വിചിത്ര
മരത്തിന്റെ പേര് ചോദിച്ചു. അപ്പോൾ ഭാഷ മനസ്സിലാകാതിരുന്ന നാട്ടുകാരൻ കൈമലർത്തിക്കാണിച്ചു. സായ്പാകട്ടെ ‘ വിടർത്തിപ്പിടിച്ച കൈയുടെ ആകൃതിയിൽ ഇലകളുള്ള മരം’ എന്ന അർഥത്തിൽ അതിന് ‘പാൽമെറ്റോ’ (Palmetto) എന്ന് പേരിടുകയും ചെയ്തു. ‘ Palmate’ എന്നാൽ ‘വിടർത്തിയ കൈ’ എന്നാണർഥം. ആ വാക്കിൽ നിന്നാണ് പിന്നീട് തെങ്ങിനും, പനയ്ക്കുമൊക്കെ ‘പാംട്രീ’ എന്ന പേര് വന്നത്.

പണ്ട് ഫ്രാൻസ് ഭരിച്ചിരുന്ന റോമാക്കാർ മഷിയിൽ മുക്കിയ തൂവലുകളെ പെനിസിലസ് (Penicillus) എന്നു വിളിച്ചിരുന്നു. പിന്നീട് ഫ്രഞ്ചുകാർ അതിനെ പടം വരയ്ക്കുന്ന ബ്രഷ് എന്ന അർഥത്തിൽ ‘Pencil’ എന്നു വിളിച്ചു. ആംഗ്ലോ- ഫ്രഞ്ച് ‘നൂറ്റാണ്ട് യുദ്ധ’ത്തിന് ശേഷമാണത്രെ Pencil എന്ന വാക്കിന് ഇത്ര പ്രചാരം കിട്ടിയത്.

ആദ്യമായി ഓസ്ട്രേലിയയിൽ എത്തിയതാണ് ഒരു വിദേശി. അവിടെ കണ്ട സഞ്ചിമൃഗത്തിന്റെ പേരറിയാൻ അയാൾക്ക് കൊതി തോന്നി. അതുവഴി വന്ന ഒരു കാട്ടുമനുഷ്യനോട് അയാൾ സഞ്ചിമൃഗത്തിന്റെ പേര് അന്വേഷിച്ചു. കാട്ടുമനുഷ്യൻ ‘Kan ga roo’ എന്നു പറഞ്ഞു. എനിക്കൊന്നുമറിയില്ല എന്നാണ് അയാൾ പറഞ്ഞത്. കാട്ടുമനുഷ്യൻ പറഞ്ഞത് മൃഗത്തിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചു പോയി . പാവം സായ്പ്! അങ്ങനെ ആ അത്ഭുതമൃഗത്തിന്റെ പേര് കങ്കാരു എന്നായി.

കുഴൽ എന്നർഥമുളള ഫ്രഞ്ച് വാക്കായ ഫ്ളഹൂട്ടിൽ (Flahute) നിന്നാണ് ഫ്ളൂട്ടിന്റെ പിറവി. കുഴലാകൃതിയിലുള്ള ‘ഫ്ളൂട്ട’ എന്ന ഈൽ മത്സ്യത്തിന്റെ പേരിൽ നിന്ന് ഉണ്ടായതാണ് ഈ പേരെന്നും പറയപ്പെടുന്നു.

ഇംഗ്ലീഷിൽ വാനമ്പാടിയും, രാപ്പാടിയും രണ്ടാണ്. വാനമ്പാടി എന്നാൽ ലാർക് ( Skylark) ആണ്. രാപ്പാടി നൈറ്റിങ്ഗേൾലും (Nightingale). പാടിപ്പറന്നു നടക്കുന്ന ചെറുപക്ഷിയാണ് ലാർക് എന്ന വാനമ്പാടി. നൈറ്റിങ്ഗേയ്ൽ എന്ന രാപ്പാടിയാവട്ടെ രാത്രിയിൽ മധുരമായി പാടുന്ന കുഞ്ഞുപക്ഷിയും. ഫിഞ്ച്, ഓറിയോൾ, ടാനേജർ തുടങ്ങിയ പാട്ടുപക്ഷികളുടെ ഗണത്തിൽ പ്പെട്ടവയാണിവ. വാനമ്പാടിയുടെ പാട്ട് ഇംഗ്ലീഷിൽ വെറും Song അല്ല. അത് ‘Sweet Ditty’ ആണ്. അതായത് ലളിതമായ ‘മധുരഭാവഗീതം’. പക്ഷികളുടെ തൊണ്ടയിലെ സൗണ്ട്ബോക്സിന്റെ പേരാണ് ‘Syrinx’.

You May Also Like

മരണവാർത്ത കെട്ടിച്ചമച്ച പൂനംപാണ്ഡെയുടെ വിഷയത്തിൽ ഉയർന്നുവന്ന പേരാണ് സെർവിക്കൽ കാൻസർ, എന്താണ് സെർവിക്കൽ കാൻസർ

നടി പൂനംപാണ്ഡെ അന്തരിച്ചു എന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു, എന്നാൽ ഒരു ദിവസത്തിന് ശേഷം നടി…

എന്താണ് ക്രോമാ കീ അഥവാ നിറപ്പൂട്ട് ?

അറിവ് തേടുന്ന പാവം പ്രവാസി ഒരു ചിത്രത്തിലെ പ്രത്യേക വർണം എടുത്തുമാറ്റി പകരം അവിടെ മറ്റൊരു…

ഇടിയില്ലാത്ത മിന്നൽ, മിനിറ്റിൽ 200 ഫ്ലാഷുകൾ, മേഘം രാത്രിയെ പ്രകാശിപ്പിക്കുന്ന ഒരു ഭീമൻ ബൾബായി മാറുന്നു – ഇതെവിടെയാണ് ?

ഇടിയില്ലാത്ത മിന്നൽ Sreekala Prasad ശബ്ദമില്ലാതെ നിരന്തരം തിളക്കം സൃഷ്ടിക്കുന്ന പ്രകൃതിദത്ത പ്രതിഭാസമാണ് കാറ്റാറ്റംബോ മിന്നൽ…

എന്താണ് ചീട്ടുകളി? നമ്മുടെ നാട്ടിലെ വിവിധതരം ചീട്ടുകളികളെക്കുറിച്ച്

എന്താണ് ചീട്ടുകളി? നമ്മുടെ നാട്ടിലെ വിവിധതരം ചീട്ടുകളികളെക്കുറിച്ച് അറിവ് തേടുന്ന പാവം പ്രവാസി ആളൊഴിഞ്ഞ പറമ്പുകളിലും,…