മൂന്നു യോഗ്യതകൾ ഉണ്ടെങ്കിൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാം

അറിവ് തേടുന്ന പാവം പ്രവാസി

1) ജന്മം കൊണ്ട് യുഎസ് പൗരത്വം (Natural Born Citizen). യുഎസിൽ ജനിച്ചവർ, യുഎസ് പൗരൻമാർക്ക് സ്വദേശത്തോ വിദേശത്തോ ജനിച്ച കുട്ടികൾ എന്നിവർ
2) കുറഞ്ഞത് 35 വയസ്
3) 14 വർഷമെങ്കിലും യുഎസിൽ സ്ഥിരതാമസം

നാലു വർഷമാണു യുഎസ് പ്രസിഡന്റിന്റെ കാലാവധി. നാലിന്റെ ഗുണിതങ്ങളായ വർഷങ്ങളിൽ (ഉദാ : 2012, 2016, 2020,..) തിരഞ്ഞെടുപ്പ്. തൊട്ടടുത്ത ജനുവരി 20ന് അധികാരമേൽക്കും.പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് ജനം വോട്ടു ചെയ്യുന്നതെങ്കിലും ഇലക്ടറൽ കോളജ് പ്രതിനിധികളെയാണ് അപ്പോൾ തിരഞ്ഞെടു ക്കുന്നത്. ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ കോളജ് പ്രതിനിധികൾ ഉണ്ടാവും. ഓരോ സ്ഥാനാർത്ഥിക്കും എത്ര പ്രതിനിധികളെ ലഭിച്ചു എന്നറിയുമ്പോഴെ വിജയിയെ അറിയാമെങ്കിലും ഇലക്ടറൽ കോളജ് പ്രതിനിധികൾ ഡിസംബറിൽ യോഗം ചേർന്നു പ്രസിഡന്റിനും ,വൈസ് പ്രസിഡന്റിനും വോട്ട് ചെയ്യും. ഈ വോട്ടുകൾ മുദ്ര വച്ചു സെനറ്റിലേക്ക് അയയ്ക്കും. ജനുവരിയിൽ സെനറ്റിന്റെയും, ജനപ്രതിനിധി സഭയുടെയും സംയുക്ത യോഗത്തിൽ സെനറ്റ് അധ്യക്ഷൻ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

ഇലക്ടറൽ കോളജിൽ ആർക്കും ഭൂരിപക്ഷ മില്ലാതെ വന്നാൽ പ്രസിഡന്റിനെ ജനപ്രതിനിധി സഭയും ,വൈസ് പ്രസിഡന്റിനെ സെനറ്റും തിരഞ്ഞെടുക്കും.1800 ൽ തോമസ് ജെഫേഴ്സണും,1824 ൽ ജോൺ ക്വിൻസി ആഡംസും ഇങ്ങനെ ജനപ്രതിനിധി സഭയിലുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരാണ്. ഇലക്ടറൽ കോളജിൽ 538 പ്രതിനിധികളാണ്. ജനപ്രതിനിധിസഭ (435 സീറ്റ്), സെനറ്റ് (100 സീറ്റ്) അംഗങ്ങളുടെ എണ്ണവും ദേശീയ തലസ്ഥാന മായ വാഷിങ്ടൺ ഡിസിയുടെ 3 പ്രതിനിധി കളും ചേർത്താണ് 538.

പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് അംഗീകാരം ലഭിച്ചാൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. ഇതിൽ പാർട്ടിക്കൊന്നും ചെയ്യാനില്ല. പ്രസിഡന്റ് സ്ഥാനാർഥിക്ക് ഇഷ്ടപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനാർ ഥിയെ നിശ്ചയിക്കാം. പ്രസിഡന്റ് സ്ഥാനാർ ഥിയുടെ running mate എന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ വിളിക്കുക. 2008 ൽ ഡെമോക്രാറ്റിക് പാർട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് മൽസരിച്ചവരാണ് ബറാക് ഒബാമയും ,ജോ ബൈഡനും. സ്ഥാനാർഥിത്വം ലഭിച്ചത് ഒബാമയ്ക്ക്. അദ്ദേഹം ബൈഡനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കി. പിന്നീട് 8 വർഷം ഒബാമ പ്രസിഡന്റും ബൈഡൻ വൈസ് പ്രസിഡന്റുമായി.

You May Also Like

ഒരു നിശ്ചിത സമയത്ത് എത്രപേർ തങ്ങളുടെ ചാനൽ കാണുന്നുവെന്ന് ടിവി ചാനലുകൾക്ക് എങ്ങനെ അറിയാൻ സാധിക്കുന്നു ?

ഒരു ടെലിവിഷൻ റേറ്റിംഗ് പോയിന്റാണ് ടിആർപി. ഏത് ചാനലും പ്രോഗ്രാമും ഏറ്റവും കൂടുതൽ കണ്ടുവെന്ന് പറയുന്ന ഉപകരണമാണിത് അല്ലെങ്കിൽ ഇത് ഒരു ടിവി ചാനലിന്റെയോ പ്രോഗ്രാമിന്റെയോ ജനപ്രീതിയെ സൂചിപ്പിക്കുന്നു.

ലോകചരിത്രത്തിൽ സ്വന്തം ഇടം സ്വയം വരച്ചു ചേർത്ത ഏതാനും ചില വനിതാ രത്നങ്ങൾ

ബംഗാളിലെ ആദിവാസി ഊരുകളിൽ ഊരുകാക്കുന്ന ദേവിമാരുണ്ട്. അവരുടെ വിഗ്രഹങ്ങളിൽ പുതപ്പിക്കുന്ന അമൂല്യമായ പട്ട് കണ്ടിട്ടുണ്ടോ ?

കള്ളിയങ്കാട്ട് നീലി ആരാണ് ?

കള്ളിയങ്കാട്ട് നീലി ആരാണ്?⭐ അറിവ് തേടുന്ന പാവം പ്രവാസി ????കേട്ടറിഞ്ഞ പഴങ്കഥകളിലൂടെയും ,വാമൊഴികളിലൂടെയും മലയാളി മനസ്സുകളിൽ…

ഉഷ്‌ണരക്തമുള്ള സസ്യങ്ങൾ

ശൈത്യകാലത്തെ മഞ്ഞ് അവശേഷിക്കവെ വസന്തകാലത്ത് ഉയർന്നുവരുന്ന ആദ്യത്തെ സസ്യങ്ങളിൽ ഒന്നാണ് സ്കങ്ക് കാബേജ്. മഞ്ഞിൽ നിന്നും ചെടി തല പുറത്തേക്ക് നീട്ടി പൂവിടാൻ തുടങ്ങുമ്പോൾ, അതിന് ചുറ്റുമുള്ള മഞ്ഞ് ഉരുകി ഒരു ചെറിയ ജലാശയം രൂപം കൊള്ളുന്നു