Connect with us

Social media

സോഷ്യൽ മീഡിയയിൽ നിങ്ങൾ തിരയുന്നതെന്ത്?

കാമവെറികളായി ചിത്രീകരിച്ച സ്ത്രീകളെക്കുറിച്ചുള്ള കഥകൾ, ക്രൂരതകളും പീഡനങ്ങളും നിറഞ്ഞ അതിശയോക്തിയുള്ള വാർത്തകൾ,ദൃശ്യങ്ങൾ, വ്യക്തിഹത്യകളും

 26 total views,  1 views today

Published

on

പ്രസാദ് അമോർ.

സോഷ്യൽ മീഡിയയിൽ നിങ്ങൾ തിരയുന്നതെന്ത്?

കാമവെറികളായി ചിത്രീകരിച്ച സ്ത്രീകളെക്കുറിച്ചുള്ള കഥകൾ, ക്രൂരതകളും പീഡനങ്ങളും നിറഞ്ഞ അതിശയോക്തിയുള്ള വാർത്തകൾ,ദൃശ്യങ്ങൾ, വ്യക്തിഹത്യകളും അസഭ്യങ്ങളും അശ്ലീലങ്ങളും നിറഞ്ഞ സംഗതികൾ സൈബർ ഇടങ്ങൾ കയ്യടക്കിയിരിക്കുന്നു.

കിംവദന്തികൾ പരത്തിയും പരദൂഷണം പറഞ്ഞും ഇത്രയും കാലം ജീവിച്ചത് നമുക്ക് ശീലമായി കഴിഞ്ഞു.ലൈംഗികദാഹങ്ങൾക്കു കടിഞ്ഞാണിടാനോ നിയന്ത്രണത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യാനും മനുഷ്യന് കഴിയുന്നില്ല.നിരാകരിച്ചതും ഗോപ്യമായി വെച്ചതുമായ ഉത്തേജക സംഗതികളോട് ജീവശാസ്ത്രപരമായ ത്വരയുണ്ട് മനുഷ്യന്.

ഇരുത്തിയൊന്നാനുറ്റാണ്ടിലെ മനുഷ്യൻ ഒരു ഭയങ്കര വിഭ്രാന്തിയിലാണ്.അവർ സ്വത്വ നൈരന്ത്യത്തിൽ പലതും സങ്കൽപ്പിച്ചുകൂട്ടുന്നു.സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിലൂടെ കടന്നുപോകുമ്പോഴും നൈനമിഷിക സാഫല്യങ്ങൾ മനുഷ്യരെ ഖിന്നരാക്കുകയാണ്.ജീവിക്കാനുള്ള വിഭവങ്ങളും വേണ്ടത്ര വിശ്രമ വേളകളും പുതുരുചിയിടങ്ങളും വൈവിധ്യങ്ങളും ഉള്ള സംഭവബഹുലമായ ദൈനം ദിന ജീവിതത്തിൽ കിട്ടുന്ന സംതൃപ്തി അനുഭവിച്ചു നിർദോഷമായി ജീവിക്കാൻ മനുഷ്യന് കഴിയുന്നില്ല. മനുഷ്യരുടെ മഷ്തിഷ്കത്തിൽ അടിഞ്ഞുകൂടിയ പല പ്രകൃതങ്ങളും ആധുനിക ജീവിത മര്യാദകളോട്
കൂറുപുലർത്തുന്നതല്ല.ജീവശാസ്ത്രപരമായ ആസക്തികൾ മനുഷ്യരെ അലസോരപ്പെടുത്തുകയാണ്.പരദൂക്ഷണം പറയൽ കാര്യങ്ങൾ പർവ്വതീകരിച്ചവതരിപ്പിക്കൽ തുടങ്ങിയ ആദിമ ചോദനകൾ അതേപടി നിലനിർത്തുന്ന മനുഷ്യന്റെ ആന്തരികലോകം അതിന്റെ നൈസർഗ്ഗിക പ്രകൃതത്തിനും സാമൂഹ്യ സമ്മർദ്ദത്തിനും ഇടയിലുള്ള ആയാസത്തിന് വിധേയമായി അശാന്തമാകുന്നു. ശാരീരിക അകലവും വൈകാരിക ശൂന്യതയും നിർവികാരതയുടെയും ഇടമായ സൈബർ ലോകത്തു സമ്മർദ്ദങ്ങളും വിലക്കുകളും ആന്തരികമായി ഉല്ലംഖിക്കാനുള്ള അവസരങ്ങളാവുകയാണ്.യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ കഴിയാത്ത ദൃശ്യാവിഷ്ക്കാരങ്ങളും നിഗൂഢ വിനിമയങ്ങളും വ്യക്തി അധിക്ഷേപങ്ങളും അസഭ്യങ്ങളുമെല്ലാമായുള്ള പരിണാമപരമായ സംഘർഷങ്ങളുടെ വിനിമയ സാധ്യതകൾ തുറന്നിടുന്ന സൈബർ നാൾ കവലകളിൽ പരിഭ്രാന്തരാവുകയാണ് മനുഷ്യർ.

പെണ്ണിനെ അടിച്ചമർത്തുന്ന പൊതുബോധമുള്ള ഒരു സമൂഹത്തിൽ സ്ത്രീ ഒരു ലൈംഗിക വസ്തുവും ലൈംഗിക ദാഹമേറെയുള്ള ഒരു ജീവിയാണെന്ന ചിത്രീകരണത്തിന്റെ പുരുഷന്റെ സ്ത്രീ സങ്കല്പങ്ങൾ തികച്ചും ബഹിർഭാഗസ്ഥമാണ്.സൈബർ ഇടങ്ങളിൽ സ്ത്രീ ദേഹത്തിന് കൽപ്പിക്കുന്ന ആകൃതികളും മാതൃകളുമായി സ്ത്രീയെ ശരീരമായി മാത്രം പരിമിതപ്പെടുത്തുകയാണ്.
വിചിത്രങ്ങളായ ചിന്തകളിലും പ്രവൃത്തികളിലും വ്യാപരിക്കുന്ന മനഃസാക്ഷിക്കുത്തില്ലാത്ത വ്യഥിതരായ മനുഷ്യരുടെ കൂത്തരങ്ങുകളാണ് സൈബർ ഇടങ്ങൾ.വൈകാരികമായ ആയാസങ്ങൾ ബാധിച്ചവർക്ക് ആരെയെയും ഭയക്കാതെ സ്വൈരവിഹാരം ചെയ്യാനുള്ള അവസരങ്ങൾ അവിടെയുണ്ട്.അവർ തങ്ങളുടെ ആന്തരികമായ അപൂർണതകളും അസ്വസ്ഥ്യങ്ങളും ശമിപ്പിക്കുന്നതിന് മത്തുപിടിപ്പിക്കുന്ന അനുഭൂതികൾ തേടുകയാണ്.

മനുഷ്യരെ നയിക്കുന്നത് പർവ്വതീകരിച്ച നുണകളും യാഥാർഥ്യങ്ങളും ക്രൂരതകളും സഹാനുഭൂതികളുമാണ്.ചീത്തവിചാരങ്ങൾക്ക് പകരം നല്ല വിചാരങ്ങൾ എടുത്തുവെയ്ക്കാൻ കഴിയുന്ന തരത്തിൽ സ്വന്തം ആന്തരിക ലോകത്തെ ഉടച്ചുവാർക്കാനുള്ള സാങ്കേതിക വിദ്യകൾ ഇന്നില്ല.സാങ്കേതിക വിദ്യകൾ സൃഷ്ടിച്ച ആധുനികതയിൽ പുതിയ രീതിയിൽ ചിന്തിക്കാനും പെരുമാറാനും മനുഷ്യന് കഴിയുന്നില്ല.
സ്വന്തം തെറ്റുകളോട് കൂറ് പുലർത്തുന്നതിന് വേണ്ടി യാഥാർഥ്യങ്ങളെ വളച്ചൊടിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന മനുഷ്യർ അവർ വികാരങ്ങളും കാമനകളും ഭാവനാരൂപങ്ങളും കെട്ടുകഥകളും ഉള്ള വിചിത്രവഴികൾ തേടുകയാണ്.
ലൈംഗിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന അസൂയ രൂപപ്പെടുത്തുന്ന സ്വഭാവ രീതികൾ സൈബർ അതിക്രമങ്ങളായി തീരുന്നു.സ്വന്തം വ്യക്തിത്വത്തെ സ്ഥാപിച്ചെടുക്കാൻ കഴിയാതെവരുന്നവർ,സ്വയം അപ്രധാനാണെന്ന് തോന്നുമ്പോൾ അവർ സ്വന്തം ഭയങ്ങളാലും ആഗ്രഹങ്ങളാലും സമ്മർദ്ദപ്പെട്ടു കൊണ്ടിരിക്കും. അനാവശ്യമായ സംശയഭീതികൾക്കു വിധേയരായ അവർ അപലപനീയമായതും ജുഗുപ്സാവഹവുമായ ചെയ്തികളിൽ അഭിരമിക്കുന്നു.

ബാഹ്യലോകത്തു ഇടപെഴകുമ്പോൾ അന്യർ എങ്ങനെ വിലയിരുത്തുന്നു എന്ന സൂക്ഷ്മബോധത്തോടെയുള്ള ഓരോ ചലനങ്ങളും പ്രവൃത്തികളും നമ്മളിൽ ഉണ്ടായിരിക്കും. ബാഹ്യലോകത്തു ഓരോ മനുഷ്യനും സ്വയം പരസ്യപ്പെടുത്തുന്നത് സൂക്ഷ്മവും പ്രായോഗികവുമായ രീതികളിലൂടെയാണ്. എന്നാൽ സൈബർ ഇടങ്ങളിൽ വ്യക്തിയ്ക്ക്‌ ആന്തരിക നിരോധനം അനുഭവപ്പെടുന്നില്ല. വ്യക്തിക്ക് യഥാർഥ ലോകത്തു ചെയ്യാനാകാത്ത കാര്യങ്ങൾ അവിടെ ചെയ്യാനാകും. പെതു കാഴ്ചയ്ക്കുമുന്പിൽ സ്വയം മറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവർ ആഘോഷിക്കുന്ന ലോകമാണത്.ചുറ്റുമുള്ള ലോകത്തെയും ഇത്തരമനുഷ്യരെയും സംബന്ധിച്ച് അധിക്ഷേപിച്ചു സ്വയം സമാധാനിക്കുക എന്നത് മാനസികമായ പരാധീനതകൾ അനുഭവിക്കുന്നവരുടെ സ്വഭാവരീതികളാണ്.
സ്വയം അച്ചടക്കമുള്ള വ്യക്തിയാവാനുള്ള ശേഷിയില്ലാത്ത അവർ സ്വന്തം അതിജീവനത്തിന്റെയും ഇണചേരലിന്റെയും സാധ്യതകൾ മെച്ചപ്പെടുത്തുന്ന അവസരങ്ങൾ പലകാരണങ്ങൾ കൊണ്ട് നഷ്ടപെട്ടവരായിരിക്കാം. സാമൂഹ്യ ജീവിതത്തിൽ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന പല സ്വഭാവങ്ങളും അവരിൽ അന്യമാണ്. സമൂഹത്തിന്റെ അറപ്പിനും വെറുപ്പിനും കാരണമായ സംവേദനങ്ങൾ തീർക്കുന്ന വികാരങ്ങളുമായി സൈബർ ലോകത്തു വിരാജിച്ചു തങ്ങൾ വിഡ്ഢികളാണെന്ന് അവർ സ്വയം പരസ്യപ്പെടുത്തുകൊണ്ടിരിക്കുന്നു.

Advertisement

 

 27 total views,  2 views today

Advertisement
Entertainment21 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement