ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുള്ള ഐ എന്തിനെ സൂചിപ്പിക്കുന്നു ?

അറിവ് തേടുന്ന പാവം പ്രവാസി

‘ഐ’ ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായിട്ടുണ്ട്. 1998ൽ ഡെസ്‌ക്ടോപ് കംപ്യൂട്ടറായ ഐമാക് പുറത്തിറക്കിയപ്പോൾ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്‌സ് ഐ യുടെ രഹസ്യം പറഞ്ഞിരുന്നു.ഐ സൂചിപ്പിക്കുന്നത് ഇന്റെർനെറ്റിനെയാണ്. 1998ൽ ഐമാക് ഇറങ്ങിയ വേളയിൽ ഇന്റർനെറ്റ് അത്ര സർവസാധാരണമായിരുന്നില്ല.എല്ലാ വിഭാഗം ജനങ്ങളെയും ഇന്റർനെറ്റ് ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന സംവിധാനം എന്ന നിലയിലാണ് ഐമാകിന് ഐ എന്നു നാമകരണത്തിൽ നൽകിയത്.

എന്നാൽ ഐഫോൺ എന്ന പേരുമായി ബന്ധപ്പെട്ട് ആപ്പിളും , നെറ്റ്​വർക്കിങ് രംഗത്തെ ഭീമൻകമ്പനിയായ സിസ്‌കോയും തമ്മിൽ വലിയ അടി നടന്നിരുന്നു. തങ്ങളുടെ ചില കോർഡ്‌ലസ് ഫോൺ മോഡലുകൾക്ക് ഐഫോണെന്ന് സിസ്‌കോ നേരത്തെ പേര് നൽകിയിട്ടുണ്ടായിരുന്നു. നിയമനടപടികൾ പുരോഗമിച്ചു. ഒടുവിൽ ഇരു കമ്പനികളും ഒത്തുതീർപ്പിന്റെ വഴി തേടി പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടു.

ഐഫോൺ ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സിൽ വികസനത്തിനിരിക്കുമ്പോൾ പർപ്പിൾ എന്ന വിളിപ്പേരായിരുന്നു അതിനുള്ളത്. ഐഫോണിന്റെ വികസനം നടന്ന ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സിലെ ലാബ് പർപ്പിൾ ഡോം എന്ന പേരിലും അറിയപ്പെട്ടു.

You May Also Like

ഹണിമൂൺ തകർത്ത് വിക്കിയും കത്രീനയും. ഇതെന്തൊരു സ്ഥലമാണെന്ന് പ്രേക്ഷകർ.

ഉറി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് വിക്കി കൗശൽ

ക്ലാസ്മേറ്റ്സ് സിനിമയിൽ നായകന് കടല വിളമ്പിയ മനുഷ്യനാണ് നിങ്ങൾ എന്ന ചോദ്യവുമായി അവതാരകൻ. കിടിലൻ മറുപടിയുമായി സുരാജ്.

ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ പിന്നീട് മലയാളസിനിമയുടെ മുൻനിര നായകന്മാരിൽ ഒരാളായ താരമാണ് സുരാജ് വെഞ്ഞാറമൂട്.

വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച ഒരേ ഒരു സിനിമ

വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച ഒരേ ഒരു സിനിമ ഏതാണ്?⭐ അറിവ് തേടുന്ന പാവം പ്രവാസി…

“മരിക്കുന്നതിന് മുൻപ് തീർച്ചയായും കണ്ടിരിക്കേണ്ട 1001 സിനിമകളിൽ” ഒന്നായി സ്റ്റീവൻ ഷ്നൈഡർ തിരഞ്ഞെടുത്ത സിനിമ

Riyas Pulikkal “ഞാൻ ജാഗ്വാർ പോ, ഫ്ലിന്റ് സ്‌കൈയുടെ മകൻ. എനിക്ക് മുൻപ് എന്റെ അച്ഛൻ…